AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

കാലം മാറി, ഫീച്ചറുകളും! വിവോ T5e ഇന്ത്യയിൽ ലോഞ്ച് ചെയ്തു, വില 13999 രൂപ

Vivo T5e launched in India: വിവോ T5e ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 4GB + 64GB സിംഗിൾ മോഡലിന് 13,999 രൂപയാണ് വില. ഇപ്പോൾ ഔദ്യോഗിക വിവോ വെബ്സൈറ്റ്, ഫ്ലിപ്കാർട്ട്, ഇന്ത്യയിലുടനീളമുള്ള പാർട്നർ റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവ വഴി ഈ ഫോൺ വാങ്ങാൻ ലഭ്യമാണ്. എയ്റോ ബ്ലൂ, ഷാഡോ ഗ്രേ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഇത് കിട്ടുക.

കാലം മാറി, ഫീച്ചറുകളും! വിവോ T5e ഇന്ത്യയിൽ ലോഞ്ച് ചെയ്തു, വില 13999 രൂപ
Vivo T5e Launched In IndiaImage Credit source: Vivo India website
Prasanth Kumar
Prasanth Kumar | Published: 27 Jul 2026 | 05:30 PM

വിവോ തങ്ങളുടെ T5 സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു, വിവോ T5e എന്നാണ് ഇതിന്റെ പേര്. 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ പെടുത്താവുന്ന വിവോ T5e ഒരു 4ജി സ്മാർട്ട്ഫോൺ ആണ്. ആറ് മാസം മുമ്പ് വരെ 5ജി ഫോണുകൾ 10000 രൂപയിൽ താഴെ വിലയിൽ ലഭ്യമായിരുന്നു. എന്നാൽ സ്മാർട്ട്ഫോൺ പാർട്സുകളുടെ വില വർധിച്ചതോടെ, പ്രത്യേകിച്ച് എഐ ചിപ്പുകളുടെ ക്ഷാമം കടുത്തതോടെ സ്മാർട്ട്ഫോണുകളുടെ വില കുതിച്ചുയർന്നു. അ‌തിനാൽ മുൻപ് 10000 രൂപ വിലയിൽ ലഭിച്ചിരുന്ന ഫീച്ചറുകൾ ഇപ്പോൾ ഏതാണ്ട് 20000 രൂപയ്ക്കടുത്ത് വിലയിലാണ് ലഭിക്കുക.

സ്മാർട്ട്ഫോണുകളുടെ വില വർധന ബജറ്റ് ഫോണുകളെയാണ് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. അ‌തിന്റെ ഒരു തെളിവാണ് വിവോ T5e ഇപ്പോൾ 5ജി ഇല്ലാതെ 13000 രൂപയ്ക്കടുത്ത് വിലയിൽ എത്തിയിരിക്കുന്നത്. മിലിട്ടറി ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസ് സർട്ടിഫിക്കേഷനുകൾ, IP64 റേറ്റിങ് എന്നിവ സഹിതമാണ് ഈ വിവോ ഫോൺ എത്തിയിരിക്കുന്നത്.

Also Read: പാസ്‌വേഡ് മറന്നോ, സാരമില്ല! ഗൂഗിൾ അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ ഇനി ‘സെൽഫി വീഡിയോ’ മതി

പ്രധാന ഫീച്ചറുകൾ

90Hz റിഫ്രഷ് റേറ്റുള്ള 6.74-ഇഞ്ച് (1600 × 720 പിക്സലുകൾ) HD+ LCD സ്ക്രീൻ ആണ് ഇതിലുള്ളത്. ഒക്ട കോർ യൂണിസോക് T7225 12nm പ്രോസസർ (ഡ്യുവൽ 2GHz കോർടെക്സ്-A75 + ഹെക്സ 2GHz കോർടെക്സ്-A55 സിപിയു) ആണ് ഈ ഫോണിന്റെ കരുത്ത്.

650MHz ARM മാലി-G572 GPU, 4GB LPDDR4X റാം, 4GB വരെ വെർച്വൽ റാം, 64GB eMMC 5.1 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻ OS 6.0 -ൽ ആണ് പ്രവർത്തനം.

ക്യാമറകളുടെ കാര്യമെടുത്താൽ, 13MP മെയിൻ ക്യാമറ (f/2.0 അപ്പേർച്ചർ, LED ഫ്ലാഷ്) അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 5MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ) ഇതിലുണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL -STD-810H), പൊടി- വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP64 റേറ്റിങ് എന്നിവയും ഉണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5Ghz), ബ്ലൂടൂത്ത് 5.2, GPS/GLONASS/QZSS, USB ടൈപ്പ്-C, 15W ചാർജിംഗിനുള്ള പിന്തുണയുള്ള 5500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

വിലയും ലഭ്യതയും

വിവോ T5e 4ജിയുടെ 4GB + 64GB സിംഗിൾ മോഡലിന് 13,999 രൂപയാണ് വില. ഇപ്പോൾ ഔദ്യോഗിക വിവോ വെബ്സൈറ്റ്, ഫ്ലിപ്കാർട്ട്, ഇന്ത്യയിലുടനീളമുള്ള പാർട്നർ റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവ വഴി ഈ ഫോൺ വാങ്ങാൻ ലഭ്യമാണ്. എയ്റോ ബ്ലൂ, ഷാഡോ ഗ്രേ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഇത് കിട്ടുക.

English Summary

Vivo T5e has been launched in India. Its 4GB + 64GB single model is priced at Rs 13,999. The phone is now available for purchase via the official Vivo website, Flipkart, and partner retail outlets across India. It is available in two color options – Aero Blue and Shadow Gray.

Follow Us