Redmi Turbo 5 : ടർബോ 5 വരുന്നു, സൈഡ് പ്ലീസ്! ഡൈമെൻസിറ്റി 8500 അൾട്ര കരുത്തുമായി റെഡ്മിയുടെ കരുത്തൻ
Redmi Turbo 5 to launch in India on June 16- റെഡ്മി ടർബോ 5 ജൂൺ 16 ന് ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ഷവോമി ഔദ്യോഗികമായി സ്ഥിരീകരിച്ചു. മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 8500 അൾട്രാ ചിപ്‌സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തുക. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വേഗതയേറിയ റെഡ്മി സ്മാർട്ട്‌ഫോൺ എന്നാണ് റെഡ്മി ടർബോ 5-നെ ഷവോമി പരിചയപ്പെടുത്തിയിരിക്കുന്നത്.

Redmi Turbo 5
പെർഫോമൻസിന് പ്രാധാന്യം നൽകിക്കൊണ്ട് റെഡ്മി തങ്ങളുടെ ടർബോ സീരീസിലെ ആദ്യ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ തയാറെടുത്തിരിക്കുന്നു. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വേഗതയേറിയ റെഡ്മി സ്മാർട്ട്‌ഫോൺ എന്ന പ്രത്യേകതയുമായി റെഡ്മി ടർബോ 5 (Redmi Turbo 5) എന്ന മോഡൽ ആണ് വരുന്നത്. ജൂൺ 16 ന് ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കഴിഞ്ഞ ദിവസം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 8500 അൾട്രാ ചിപ്‌സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തുകയെന്നും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. മറ്റ് ഫീച്ചറുകൾ വരുംദിവസങ്ങളിൽ പുറത്തുവിടും എന്ന് പ്രതീക്ഷിക്കുന്നു.
പ്രീമിയം മോഡലുകളുടെയത്ര ഉയർന്ന വിലയില്ലാത്തതും എന്നാൽ പ്രീമിയം ലെവൽ പെർഫോമൻസ് ലഭ്യമാകുന്നതുമായ സ്മാർട്ട്ഫോണുകൾ തേടുന്ന മൊബൈൽ ഗെയിമർമാർ, മറ്റ് ഉപയോക്താക്കൾ എന്നിവരെ ലക്ഷ്യമിട്ടാണ് റെഡ്മി ടർബോ 5 എത്തുന്നത്. ഐക്യൂ15R, വൺപ്ലസ് 15R പോലുള്ള മോഡലുകൾക്ക് ഒരു വെല്ലുവിളിയാകാൻ ടർബോ 5ന് കഴിഞ്ഞേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ജൂൺ 16ലെ ലോഞ്ചിന് ശേഷം ആമസോൺ വഴിയും ഈ ഫോൺ വാങ്ങാൻ ലഭ്യമാകുമെന്ന് ആമസോണിലെ റെഡ്മി ടർബോ 5 പേജ് സ്ഥിരീകരിക്കുന്നു. വൈറ്റ് കളർ ഓപ്ഷനിലുള്ള ടർബോ 5 ന്റെ ചിത്രങ്ങൾ കമ്പനി ഇതിനകം പുറത്തുവിട്ടിട്ടുണ്ട്. ഇതിന് പുറമേ ഗ്രീൻ, ബ്ലാക്ക് നിറങ്ങളിലും ഇത് ലഭ്യമാകുമെന്നാണ് വിവരം.
ALSO READ : നന്ദി വൺപ്ലസേ… നന്ദി! പുത്തൻ നോർഡ് 6, നോർഡ് CE6, നോർഡ് CE6 ലൈറ്റ് 5G ഫോണുകൾക്ക് ഡിസ്കൗണ്ട്
പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്ന റെഡ്മി ടർബോ 5 ന്റെ പ്രോസസർ ഒഴികെയുള്ള മറ്റ് ഫീച്ചറുകളൊന്നും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മുൻ പതിവുകൾ കണക്കിലെടുത്താൽ, ഈ മോഡലിനെപ്പറ്റിയുള്ള ചർച്ചകൾ സജീവമാക്കിനിർത്താൻ വരും ദിവസങ്ങളിൽ ഡിസ്പ്ലേ, ക്യാമറ, ബാറ്ററി ഉൾപ്പെടെയുള്ള ഫീച്ചറുകളെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ ദിവസേന പുറത്തുവിടാനാണ് സാധ്യത.
ഇതിനകം തന്നെ ചൈനയിൽ ലോഞ്ച് ചെയ്ത മോഡലാണ് റെഡ്മി ടർബോ 5. ഇന്ത്യൻ മോഡലിൽ സ്ഥിരീകരിച്ചിരിക്കുന്ന അതേ മീഡിയടെക് ഡൈമെൻസിറ്റി 8500 അൾട്രാ ചിപ്‌സെറ്റ് കരുത്തിലായിരുന്നു ചൈനീസ് മോഡലും എത്തിയത്. അതിനാൽ പ്രോസസർ മാത്രമല്ല, മറ്റ് ഫീച്ചറുകളുടെ കാര്യത്തിലും ഇന്ത്യൻ വേരിയന്റ് ചൈനീസ് വേരിയന്റുമായി സാമ്യം പുലർത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ചൈനീസ് വേരിയന്റിലെ ഫീച്ചറുകൾ പിന്തുടരും എന്ന സൂചനകൾ സത്യമാണെങ്കിൽ, 50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ക്യാമറ എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 20MP ഫ്രണ്ട് ക്യാമറയും റെഡ്മി ടർബോ 5 ഇന്ത്യൻ വേരിയന്റിൽ പ്രതീക്ഷിക്കാം. കൂടാതെ 120Hz റിഫ്രഷ് റേറ്റുള്ള 6.59-ഇഞ്ച് OLED ഡിസ്പ്ലേയായിരിക്കും ഇതിലുണ്ടാകുക.
റെഡ്മി ടർബോ 5ന്റെ ചൈനീസ് വേരിയന്റിലെ ബാറ്ററി ശേഷി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 100W ഫാസ്റ്റ് ചാർജിങ് സഹിതം 7560mAh ബാറ്ററിയാണ് അതിലുണ്ടായിരുന്നത്. ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്ന ടർബോ 5 മോഡലിലും ഇതേ ബാറ്ററി ശേഷി പ്രതീക്ഷിക്കുന്നു. പൊടി, ജല പ്രതിരോധത്തിനായി IP66, IP68, IP69 റേറ്റിങ്ങും ഉണ്ടാകും.
കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, 5G, LPDDR5X റാം, UFS 4.1 സ്റ്റോറേജ് എന്നിവയും റെഡ്മി ടർബോ 5 ഇന്ത്യൻ വേരിയന്റിൽ പ്രതീക്ഷിക്കുന്നു. ഏകദേശം 50000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലാകും ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുക. കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിലറിയാം.
English Summary
Xiaomi has officially confirmed that it will launch the Redmi Turbo 5 in India on June 16. This is Redmi’s first Turbo series phone in India. The phone will be powered by MediaTek’s Dimensity 8500 Ultra chipset. Xiaomi has introduced the Redmi Turbo 5 as the fastest Redmi smartphone yet.