Renault Duster Hybrid: മൈലേജ് പോരെന്ന് പറയരുത്! ഹൈബ്രിഡ് ഡ​സ്റ്റർ വരുന്നുണ്ട്

Renault Duster Strong Hybrid: സാധാരണക്കാർ പ്രധാനമായും വാഹങ്ങൾ വാങ്ങുമ്പോൾ അതിലെ സൗകര്യങ്ങളേക്കാൾ ഏറെ മൈലേജിന് പരി​ഗണന കൊടുക്കാറുണ്ട്. അപ്പോഴാണ് കൂടുതൽ ഫീച്ചറുകൾക്കൊപ്പം മികച്ച മൈലേജുമായി ഒരു മോഡൽ വരുന്നത്. കൂടുതൽ മൈലേജുമായി റെനോൾട്ട് ഡസ്റ്ററാണ് എതത്തുന്നത്. ഡസ്റ്റർ സ്ട്രോങ്ങ്- ഹൈബ്രിഡ് പതിപ്പ് 2026 ഒക്ടോബർ 17-ന് വിപണിയിലെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

Renault Duster Hybrid: മൈലേജ് പോരെന്ന് പറയരുത്! ഹൈബ്രിഡ് ഡ​സ്റ്റർ വരുന്നുണ്ട്

Renault Duster Hybrid Set For Debut

Published: 

26 Sep 2026 | 04:39 PM

സാധാരണക്കാർ പ്രധാനമായും വാഹങ്ങൾ വാങ്ങുമ്പോൾ അതിലെ സൗകര്യങ്ങളേക്കാൾ ഏറെ മൈലേജിന് പരി​ഗണന കൊടുക്കാറുണ്ട്. അപ്പോഴാണ് കൂടുതൽ ഫീച്ചറുകൾക്കൊപ്പം മികച്ച മൈലേജുമായി ഒരു മോഡൽ വരുന്നത്. കൂടുതൽ മൈലേജുമായി റെനോൾട്ട് ഡസ്റ്ററാണ് എതത്തുന്നത്. ഡസ്റ്റർ സ്ട്രോങ്ങ്- ഹൈബ്രിഡ് പതിപ്പ് 2026 ഒക്ടോബർ 17-ന് വിപണിയിലെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇ-ടെക് (E-Tech) എന്ന് പേര് നൽകിയിരിക്കുന്ന ഈ ഹൈബ്രിഡ് സംവിധാനം റെനോയുടെ ഫോർമുല 1 സാങ്കേതികവിദ്യയിലുള്ള വൈദഗ്ധ്യം പ്രയോജനപ്പെടുത്തിയാണ് വികസിപ്പിച്ചിരിക്കുന്നത്. മികച്ച പെർഫോമൻസ് നിലനിർത്തിക്കൊണ്ടുതന്നെ മികച്ച ഇന്ധനക്ഷമത ഉറപ്പാക്കുന്ന രീതിയിലാണ് വാഹനം എത്തുക.

1.8 ലിറ്റർ, ഫോർ-സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനോടൊപ്പം രണ്ട് ഇലക്ട്രിക് മോട്ടോറുകളും ചേരുന്നതാണ് ഡസ്റ്റർ ഹൈബ്രിഡിന്റെ സംവിധാനം. 49 എച്ച്പി (hp) ട്രാക്ഷൻ മോട്ടോറും, 20 എച്ച്പി ശേഷിയുള്ള ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ-ജനറേറ്ററും ആണ് വാഹനത്തിൽ വരുന്നത്. 1.4 kWh ലിഥിയം അയൺ ബാറ്ററി പാക്കിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ ഹൈബ്രിഡ് സംവിധാനം, ഏകദേശം 162 bhp കരുത്തും 172 Nm ടോർക്കും സംയുക്തമായി ഉത്പാദിപ്പിക്കുന്നു. ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ മാത്രമായിരിക്കും ഈ ഹൈബ്രിഡ് വാഹനം ലഭ്യമാകുക.

നിലവിൽ വിപണിയിലുള്ള ഹൈബ്രിഡ് മോഡലുകളായ മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, മാരുതി വിറ്റാര എന്നിവയിൽ ഉപയോഗിച്ചിരിക്കുന്ന ടൊയോട്ടയുടെ സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റത്തിൽ നിന്ന് വ്യത്യസ്തമായി, റെനോയുടെ ‘ഇ-ടെക്’ (E-Tech) സംവിധാനം പവർ-സ്പ്ലിറ്റ് ഡിവൈസ് ഉള്ള ഇ-സിവിടി അല്ല ഉപയോ​ഗിക്കുന്നത്. ഫിക്സഡ് ഗിയർ റേഷ്യോകളുള്ള മൾട്ടി-മോഡ് ക്ലച്ച്-ലെസ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഈ മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്. ടൊയോട്ടയുടെ 0.60kWh ബാറ്ററിയുമായി താരതമ്യം ചെയ്യുമ്പോൾ ഇതിലുള്ള വലിയ 1.4kWh ബാറ്ററി, കുറഞ്ഞ വേഗതയിൽ കൂടുതൽ സമയം ഇവി മോഡിൽ വാഹനം ഓടിക്കാൻ സഹായിക്കും.

ഓരോ വേരിയന്റും വാങ്ങുന്ന സ്ഥലവും അനുസരിച്ച്, ഡസ്റ്റർ ഹൈബ്രിഡിന്റെ എക്സ്-ഷോറൂം വില 19 ലക്ഷം മുതൽ 23 ലക്ഷം രൂപ വരെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗികമായി വില പ്രഖ്യാപിക്കുന്നതിന് മുൻപുതന്നെ 2026-ലേക്കുള്ള മുഴുവൻ ഹൈബ്രിഡ് യൂണിറ്റുകളും വിറ്റുതീർന്നുവെന്നും, അതിനാൽ പ്രീ-ബുക്കിംഗ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും റെനോ ഇതിനകം അറിയിച്ചിട്ടുണ്ട്. ഉയർന്ന ആവശ്യകത പരിഗണിച്ച്, ഭാവിയിലെ ഡെലിവറി സ്ലോട്ടുകൾക്കായി കമ്പനി വീണ്ടും ബുക്കിംഗ് ആരംഭിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ.

Loading...
Unable to load recommendations.
Follow Us
ട്രെയിനിൽ അവസാന നിമിഷം കൺഫോം ടിക്കറ്റ് ഉറപ്പാക്കാൻ ഇതാ ഒരു വഴി!
തൈര് ഈ രീതിയിൽ കഴിച്ചാൽ തടി കുറയും!
കൈയിലെ മീന്‍ നാറ്റം എളുപ്പത്തില്‍ മാറ്റാം, ഇതാ ടിപ്‌സ്‌
വില ഒരു ലക്ഷത്തിൽ താഴെ 113 കിലോമീറ്റർ റേഞ്ചും - ചേതക്ക് C2501
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം