Royal Enfield Classic 350: ‘ചെയ്ഞ്ച് വേണമത്രേ…’ പുതിയ രണ്ട് മാറ്റങ്ങളുമായി റോയൽ എൻഫീൽഡ് ക്ലാസ്സിക് 350

Royal Enfield Classic 350 Updated Version: റോയൽ എൻഫീൽഡിന്റെ ലൈൻ അപ്പിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മോഡൽ ആണ് ക്ലാസിക് 350. ഗാംഭീര്യം ഉണ്ടെങ്കിൽ പോലും വാഹനത്തിന് ഒരു പ്രത്യേക അഴകാണ് ഉള്ളത്. എതിരാളികൾ പലരും വന്ന് മത്സരം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും ക്ലാസിക് ഇപ്പോഴും ജനപ്രിയ മോഡൽ ആയി തുടരുകയാണ്. കാലത്തിനനുസരിച്ച് കാര്യമായ മാറ്റങ്ങൾ വാഹനത്തിൽ കമ്പനി വരുത്തുന്നുണ്ട്.

Royal Enfield Classic 350: ചെയ്ഞ്ച് വേണമത്രേ... പുതിയ രണ്ട് മാറ്റങ്ങളുമായി റോയൽ എൻഫീൽഡ് ക്ലാസ്സിക് 350

Royal Enfield Classic 350

Published: 

17 Jul 2026 | 03:30 PM

റോയൽ എൻഫീൽഡിന്റെ ലൈൻ അപ്പിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മോഡൽ ആണ് ക്ലാസിക് 350. ഗാംഭീര്യം ഉണ്ടെങ്കിൽ പോലും വാഹനത്തിന് ഒരു പ്രത്യേക അഴകാണ് ഉള്ളത്. എതിരാളികൾ പലരും വന്ന് മത്സരം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും ക്ലാസിക് ഇപ്പോഴും ജനപ്രിയ മോഡൽ ആയി തുടരുകയാണ്. കാലത്തിനനുസരിച്ച് കാര്യമായ മാറ്റങ്ങൾ വാഹനത്തിൽ കമ്പനി വരുത്തുന്നുണ്ട്. ഇപ്പോൾ ഏറ്റവും പുതിയതായി രണ്ടു മാറ്റങ്ങളാണ് വാഹനത്തിൽ വന്നിരിക്കുന്നത്. അവയെക്കുറിച്ച് വിശദമായി നോക്കാം.

വലിയ മാറ്റങ്ങൾ ഒന്നുമല്ല കമ്പനി ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ച്, ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോട് കൂടിയ യുഎസ്ബി സി ടൈപ്പ് പോർട്ട് എന്നിവയാണ് പുതിയ മോഡലിൽ കമ്പനി കൂട്ടിച്ചേർത്തിരിക്കുന്നത്. ഈ മാറ്റങ്ങൾ വാഹനത്തിന്റെ ഡ്യുവൽ ചാനൽ എബിഎസ് വേരിയന്റുകളിൽ മാത്രമാണ് വരുത്തിയിട്ടുള്ളത്. ബേസ് വേരിയന്റുകളിൽ പുതിയ അപ്‌ഡേറ്റുകൾ ലഭ്യമായിരിക്കില്ല. പുതിയ കൂട്ടിച്ചേർക്കലുകൾ ഒപ്പം വാഹനത്തിന്റെ വിലയിലും മാറ്റം വന്നിട്ടുണ്ട്. എക്‌സ് ഷോറൂം വിലയായി 1.95 ലക്ഷം രൂപയാണ് വരുന്നത്. ബേസ് മോഡലിന് 1.87 ലക്ഷം രൂപയാണ് വില.

Also Read: എഥനോളിനെ പേടിക്കണ്ട, ഫ്ലക്സ് ഫ്യുവലിൽ യമഹ എഫ്.സി, വില വെറും 1.24 ലക്ഷം

കമ്പനിയുടെ തന്നെ മറ്റു മോഡലുകളായ മിറ്റിയോർ 350, ഹണ്ടർ 350, ഗോവൻ ക്ലാസിക് കഌസിക് 350 എന്നീ മോഡലുകൾ നേരത്തെ തന്നെ ഈ രണ്ടു അപ്‌ഡേറ്റുകളും കമ്പനി കൊണ്ടുവന്നിരുന്നു. നിലവിൽ ബുള്ളറ്റ് 350 യിൽ മാത്രമാണ് സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് ഫീച്ചർ ഇല്ലാത്തത്. എന്നാൽ വൈകാതെ ഈ മോഡലിലും അപ്‌ഡേറ്റ് കൊണ്ടുവരുമെന്നാണ് സൂചന. ആയാസമില്ലാതെ ക്ലച്ച് ഉപയോഗിക്കാൻ പറ്റും എന്നുള്ളതാണ് സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പൊതുവെ എൻഫീൽഡിന്റെ ക്ലച്ച് ഹെവിയാണ് എന്ന അഭിപ്രായം വിപണിയിൽ നിലനിന്നിരുന്നു. അതിന് പരിഹാരമായിട്ടാണ് കമ്പനി പുതിയ മാറ്റങ്ങൾ കൊണ്ടുവന്നത്.

വാഹനത്തിൽ വേറെ മാറ്റങ്ങളൊന്നും വന്നിട്ടില്ല. 349 സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എൻജിനാണ് ക്ലാസിക് 350 ക്ക് കരുത്ത് നൽകുന്നത്. ഫൈവ് സ്പീഡ് ഗിയർബോക്‌സ് ആണ് ബൈക്കിൽ ഉള്ളത്. 6100 ആർപിഎമ്മിൽ 20.2 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 27 ന്യൂട്ടൻ മീറ്റർ ടോർക്കും എൻജിൻ പ്രദാനം ചെയ്യുന്നു. വ്യത്യസ്തങ്ങളായ ഏഴ് നിറങ്ങളിൽ ആണ് വാഹനം നിലവിൽ ലഭ്യമാവുക.

English Summary

The Classic 350 is the most popular model in Royal Enfield’s lineup. Despite its imposing presence, the vehicle possesses a distinctive charm. Even though numerous rivals have entered the fray to compete, the Classic remains a popular choice. The company continues to introduce significant updates to the vehicle to keep pace with the times.

Follow Us
കർക്കിടകം ആണോ കർക്കടകം ആണോ ശരിയായ പദം?
തേങ്ങാച്ചട്ണി പെട്ടെന്ന് കേടാകുന്നോ? രഹസ്യ കൂട്ട് ഇതാ
ജിമ്മിൽ പോകാൻ സമയമില്ലേ? ഈ 10 മിനിറ്റ് വ്യായാമം മതി
കാറ്റില്‍ പാറും! തിരുവനന്തപുരത്തേക്ക് പോകുന്നവര്‍ ശ്രദ്ധിക്കൂ
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ