Yamaha FZ Blue Flex: എഥനോളിനെ പേടിക്കണ്ട, ഫ്ലക്സ് ഫ്യുവലിൽ യമഹ എഫ്.സി, വില വെറും 1.24 ലക്ഷം
Yamaha FZ Blue Flex : പൊതുവെ വാഹനപ്രേമികളും പുതിയതായി വാഹനം വാങ്ങാൻ തയ്യാറെടുക്കുന്നവരും വലിയ സംശയത്തിലാണ്. പെട്രോൾ വാഹനം തിരഞ്ഞെടുക്കണോ അതോ ഇലക്ടിക്കിലേക്ക് മാറണോ എന്നാണ് പലരും ചിന്തിക്കുന്നത്. കാരണം മറ്റൊന്നുമല്ല ഇ 20 ഇന്ധനം പെട്രോൾ വാഹനങ്ങൾക്ക് കേടുപാട് ഉണ്ടാക്കുമെന്നും മൈലേജ് കുറയ്ക്കുമെന്നുമുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുകയാണ്. അതിനിടെ എഥനോൾ അടങ്ങിയ പെട്രോൾ സുഗമമായി ഉപയോഗിക്കാൻ കഴിയുന്ന പുതിയ മോഡൽ ബൈക്കിനെ അവതരിപ്പിച്ചരിക്കുകയാണ് യമഹ ഇപ്പോൾ.
പൊതുവെ വാഹനപ്രേമികളും പുതിയതായി വാഹനം വാങ്ങാൻ തയ്യാറെടുക്കുന്നവരും വലിയ സംശയത്തിലാണ്. പെട്രോൾ വാഹനം തിരഞ്ഞെടുക്കണോ അതോ ഇലക്ടിക്കിലേക്ക് മാറണോ എന്നാണ് പലരും ചിന്തിക്കുന്നത്. കാരണം മറ്റൊന്നുമല്ല ഇ 20 ഇന്ധനം പെട്രോൾ വാഹനങ്ങൾക്ക് കേടുപാട് ഉണ്ടാക്കുമെന്നും മൈലേജ് കുറയ്ക്കുമെന്നുമുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുകയാണ്. മൈലേജിൽ കുറവ് വരുമെന്നത് ഏകദേശം സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്. ഇതിന് പുറമെ ഇന്ധന വിലയിൽ ഉണ്ടായിരിക്കുന്ന വർദ്ധനയും ആളുകളെ ഇലക്ട്രിക്കിലേക്ക് മാറാൻ പ്രേരിപ്പിക്കുന്നു. പക്ഷേ കാറുകളുടെ കാര്യത്തിലും സ്‌കൂട്ടറുകളുടെ കാര്യത്തിലും ഇത് പ്രാക്ടിക്കലാണ് എങ്കിലും ബൈക്കുകളിലേക്ക് വന്നാൽ സ്ഥിതി അതല്ല.
പരിമിതമായ ഇലക്ട്രിക് ഓപ്ഷനുകളെ നിലവിൽ ഇന്ത്യയിൽ ലഭ്യമായിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ് യമഹ പുതിയൊരു ചുവട് വെയ്പ് നടത്തിയിരിക്കുന്നത്. എഥനോൾ അടങ്ങിയ പെട്രോൾ സുഗമമായി ഉപയോഗിക്കാൻ കഴിയുന്ന പുതിയ മോഡൽ ബൈക്കിനെ അവതരിപ്പിച്ചരിക്കുകയാണ് കമ്പനി ഇപ്പോൾ. എഫ് സി ബ്യൂ ഫ്ലക്‌സ് എന്നാണ് വാഹനത്തിന് കമ്പനി പേര് നൽകിയിരിക്കുന്നത്. ഇതിന്റെ വിലായാണ് ഏവരെയും ആകർഷിക്കുക. 1.24 ലക്ഷം രൂപയാണ് എസ്‌ക് ഷോറൂം വിലയായി വരുന്നത്. നലവിലുള്ള FZ മോഡലിലെ എഞ്ചിനിൽ ചില മാറ്റങ്ങൾ വരുത്തിയാണ് പുതിയ വാഹനം ഇറക്കിയിരിക്കുന്നത്. 85 ശതമാനം വരെ എഥനോൾ അടങ്ങിയ ഫ്ലക്സ് ഫ്യുവലിൽ വരെ ഈ ബൈക്ക് സുഖമായി ഓടിക്കാൻ കഴിയും.
Also Read: ടയർ ട്യൂബ് ലെസ്സ് ആണോ, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ പോക്കറ്റ് കീറില്ല!
149 സിസി എഞ്ചിൻ കരുത്തിലാണ് വാഹനത്തിൽ എത്തുന്നത്. ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനമാണ് വാഹനത്തിൽ ഉള്ളത്. എയർ കൂൾഡ് ഫോർ സ്‌ട്രോക്ക് എസ്.ഒ.എച്ച്.സി ടു വാൽവ് എഞ്ചിനാണ് വാഹനത്തിൽ വരുന്നത്. 2000 എംഎം നീളവും 1065 ഉയരവുമാണ് വാഹനത്തിന് ഉള്ളത്. 139 കിലോ ഗ്രാം ഭാരമാണ് വാഹനത്തിന് വരുന്നത്. 1330 എംഎം ആണ് വീൽ ബേസ്. 12 ലിറ്ററാണ് ഫ്യുവൽ ടാങ്ക് കപ്പാസിറ്റി. ടെലിസ്‌കോപ്പിക് സസ്‌പെൻഷൻ ഈ വാഹനത്തിലെ യാത്ര സുഖകരമാക്കും. മൾടി ഡിസ്‌ക് വെറ്റ് ക്ലച്ചാണ് നൽകിയിരിക്കുന്നത്.
എന്തായായും വിപണിയിൽ വലിയൊരു ചലനം ഈ വാഹനം സൃഷ്ടിക്കുമോ എന്ന് കാത്തിരുന്ന് കാണാം. നിലവിൽ ഹീറോ മോട്ടോഴ്സ് മാത്രമാണ് ഫ്ലക്സ് ഫ്യുവലിൽ ഓടാൻ ശേഷിയുള്ള ബൈക്കിനെ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാർ ആകട്ടെ ഫ്ലക്സ് ഫ്യുവലിനെ കൂടുതൽ വ്യാപിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. നിലവിൽ വിപണിയിൽ ഉള്ള പെട്രോളിൽ 20 ശതമാനമാണ് എഥനോളിന്റെ അളവ്.
English Summary
Automobile enthusiasts and prospective buyers are generally in a state of uncertainty, often debating whether to opt for a petrol vehicle or switch to an electric one. This hesitation stems largely from prevailing rumors that E20 fuel can damage petrol vehicles and reduce mileage. Amidst this, Yamaha has launched a new bike model designed to run smoothly on ethanol-blended petrol.