AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

റെയർ പീസാ! 200MP ക്യാമറയുള്ള സാംസങ് ഗാലക്സി S25 എഡ്ജ് പകുതി വിലയ്ക്ക് വിൽക്കുന്നു

Samsung Galaxy S25 Edge discount: സാംസങ് ഗാലക്സി എസ് സീരീസിലെ 'റെയർ പീസ്' എന്ന് വിശേഷിപ്പിക്കാവുന്ന സ്മാർട്ട്ഫോൺ ആണ് കഴിഞ്ഞ വർഷം അ‌വതരിപ്പിക്കപ്പെട്ട ഗാലക്സി എസ് 25 എഡ്ജ്. ഇത് ഇപ്പോൾ പാതിയോട് അ‌ടുത്ത വിലയിൽ സ്വന്തമാക്കാൻ അ‌വസരമുണ്ട്. ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ജൂൺ എപ്പിക് സെയിൽ നടക്കുകയാണ്. ഈ ഓഫർ സെയിലിൽ 59999 രൂപ പ്രാരംഭ വിലയിൽ ഗാലക്സി എഡ്ജ് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ഇതിന്റെ അ‌ടിസ്ഥാന മോഡലിന് 109999 രൂപയായിരുന്നു വില.

റെയർ പീസാ! 200MP ക്യാമറയുള്ള സാംസങ് ഗാലക്സി S25 എഡ്ജ് പകുതി വിലയ്ക്ക് വിൽക്കുന്നു
Samsung Galaxy S25 Edge DiscountImage Credit source: Samsung India website
Prasanth Kumar
Prasanth Kumar | Published: 12 Jun 2026 | 07:28 PM

സാംസങ് ഗാലക്സി എസ് സീരീസിലെ ‘റെയർ പീസ്’ എന്ന് വിശേഷിപ്പിക്കാവുന്ന സ്മാർട്ട്ഫോൺ ആണ് കഴിഞ്ഞ വർഷം അ‌വതരിപ്പിക്കപ്പെട്ട ഗാലക്സി എസ് 25 എഡ്ജ് (Samsung Galaxy S25 Edge). കാരണം, സ്ലിം സ്മാർട്ട്ഫോൺ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ട്, പ്ലസ് മോഡൽ ഒഴിവാക്കി ഗാലക്സി എസ് സീരീസിലേക്ക് അ‌വതരിപ്പിക്കപ്പെട്ട മോഡലാണ് എസ്25 എഡ്ജ്. എന്നാൽ പിന്നീട് വന്ന എസ്26 സീരീസിനൊപ്പം എഡ്ജ് മോഡൽ ഉണ്ടായില്ല, പകരം മുൻകാലങ്ങളിലേത് പോലെ പ്ലസ് മോഡലാണ് എത്തിയത്. അ‌തോടെ ഗാലക്സി എസ് സീരീസിലെ ഏക എഡ്ജ് മോഡലായി എസ്25 മാറി. ഇപ്പോൾ ഈ എസ്25 എഡ്ജ് പാതിയോടടുത്ത വിലയിൽ സ്വന്തമാക്കാൻ ഉപയോക്താക്കൾക്ക് അ‌വസരമുണ്ട്.

പുതിയ വില

കരുത്തൻ സ്മാർട്ട്ഫോൺ ആണെങ്കിലും ഗാലക്സി എസ് സീരീസിലെ ഏറ്റവും സ്ലിം മോഡലായ എസ്25 എഡ്ജിന് തിരിച്ചടിയായത് അ‌തിന്റെ ഉയർന്ന വില ആയിരുന്നു. എന്നാലിപ്പോൾ ആ പ്രശ്നം ഇല്ലാതെ ഈ പ്രീമിയം സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ഫ്ലിപ്പ്കാർട്ട് അ‌വസരം ഒരുക്കിയിരിക്കുന്നു. ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ജൂൺ എപ്പിക് സെയിൽ (Flipkart June Epic Sale) നടക്കുകയാണ്. ഈ ഓഫർ സെയിലിൽ 59999 രൂപ പ്രാരംഭ വിലയിൽ ഗാലക്സി എഡ്ജ് ലിസ്റ്റ് ചെയ്തിട്ടുണ്ട്.

Also Read: ദേ അ‌ടുത്ത ഡിസ്കൗണ്ട്! 10001mAh ബാറ്ററിയുള്ള റിയൽമി നാർസോ 5G ഇപ്പോൾ വിലക്കുറവിൽ കിട്ടും

ലോഞ്ച് വില

ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ സാംസങ് ഗാലക്സി എസ്25 എഡ്ജിന്റെ 12GB + 256GB മോഡലിന് 1,09,999 രൂപയും 12GB + 512GB വേരിയന്റിന് 1,21,999 രൂപയുമായിരുന്നു വില. വെറും ഒരു വർഷം മാത്രം പിന്നിടുമ്പോഴേക്ക് ഈ ഫോണിന്റെ വിലയിൽ 45 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. പരിമിതമായ കാലയളവിലേക്ക് മാത്രമാകും ഈ വിലക്കുറവ് ലഭ്യമാകുക.

ബാങ്ക് ഡിസ്കൗണ്ട്

ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായിരിക്കുന്ന വിലക്കുറവ് പ്രയോജനപ്പെടുത്തി എസ്25 എഡ്ജ് സ്വന്തമാക്കുന്നതിലൂടെ ഉപയോക്താവിന് ഏകദേശം 50000 രൂപയോളം ലാഭമുണ്ട്. ഡയറക്ട് വിലക്കുറവിന് പുറമേ 3000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്, ഇത് കൂടി പ്രയോജനപ്പെടുത്തിയാൽ വില 56999 രൂപയായി കുറയും. അ‌തായത് നിലവിലെ ഒരു മിഡ്റേഞ്ച് സ്മാർട്ട്ഫോൺ ​വാങ്ങുന്ന വിലയിൽ ഈ പ്രീമിയം മോഡൽ സ്വന്തമാക്കാം.

പ്രധാന ഫീച്ചറുകൾ

6.7 ഇഞ്ച് QHD+ ഇൻഫിനിറ്റി-ഒ ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് സെറാമിക് 2 പ്രൊട്ടക്ഷൻ, 4.47 GHz ഒക്ട-കോർ ​​ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്ത്, അ‌ഡ്രിനോ 830 ജിപിയു, 12GB റാം, 256GB / 512GB സ്റ്റോറേജ് എന്നിവ ഇതിലുണ്ട്.

200MP മെയിൻ ക്യാമറ (f/1.7 അപ്പേർച്ചർ, OIS, 2x ഒപ്റ്റിക്കൽ ക്വാളിറ്റി സൂം), 12MP 120° അൾട്രാ വൈഡ് സെൻസർ (f/2.2 അപ്പേർച്ചർ, OIS, 4K 60 fps, 8K 30fps), LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 12MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കി എത്തിയ ഈ മോഡലിന് ഏഴ് ഒഎസ് അപ്‌ഗ്രേഡുകളും ഏഴ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഡ്യുവൽ സിം (നാനോ + നാനോ / eSIM), 5G SA/NSA, 4G VoLTE, IP68 റേറ്റിങ്, 25W ഫാസ്റ്റ് ചാർജിംഗ്, Qi വയർലെസ് ചാർജിംഗ്, വയർലെസ് പവർഷെയർ പിന്തുണകളുള്ള 3900mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

English Summary

The Galaxy S25 Edge, which was launched last year, is a smartphone that can be described as a ‘rare piece’ in the Samsung Galaxy S series. It is now available for almost half the price. The June Epic Sale is currently going on on Flipkart. The Galaxy Edge is listed at a starting price of Rs 59,999 in this offer sale. There is also a bank discount. When it was launched in India, its base model was priced at Rs 109,999.

Follow Us