Samsung Galaxy S25 Ultra: സാംസങ് ഗ്യാലക്സി എസ്25 അൾട്രയ്ക്ക് വൻ വിലക്കുറവ്; ഓഫർ ഉടൻ അവസാനിക്കും
Samsung Galaxy S25 Ultra Price Drops: സാംസങ് ഗ്യാലക്സി എസ്25 അൾട്ര ഫോണിന് വൻ വിലക്കിഴിവ്. നിലവിൽ 12,000 രൂപയാണ് എല്ലാ വേരിയൻ്റുകൾക്കുമുള്ള വിലക്കുറവ്.

സാംസങ് ഗ്യാലക്സി എസ്25 അൾട്രയ്ക്ക് വൻ വിലക്കുറവ്. 12,000 രൂപയാണ് ഫോണിന് പ്രഖ്യാപിച്ചിരിക്കുന്ന വിലക്കിഴിവ്. ഓഫർ ഉടൻ അവസാനിക്കും. പ്രത്യേക വിലക്കിഴിവിനൊപ്പം നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും പ്രത്യേക എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും. സാംസങ് ഗ്യാലക്സി എസ്25 പരമ്പരയിലെ ടോപ്പ് മോഡലാണ് സാംസങ് ഗ്യാലക്സി എസ്25 അൾട്ര.
ഇക്കഴിഞ്ഞ ജനുവരിയിലാണ് ഇന്ത്യയിൽ മോഡൽ റിലീസായത്. 1,29,999 രൂപയായിരുന്നു അന്ന് ബേസ് മോഡലിൻ്റെ വില. നിലവിലെ 12,000 രൂപ വിലക്കിഴിവ് കണക്കിലെടുക്കുമ്പോൾ 256 ജിബി സ്റ്റോറേജിൻ്റെ ബേസ് വേരിയൻ്റ് ഇപ്പോൾ 1,17,999 രൂപയ്ക്ക് ലഭിക്കും. 512 ജിബി സ്റ്റോറേജ് വേരിയൻ്റ് പുറത്തിറങ്ങിയത് 1,41,999 രൂപയിലായിരുന്നു. ഈ മോഡൽ 12,000 രൂപ വിലക്കിഴിവിൽ ഇപ്പോൾ 1,29,999 രൂപയ്ക്ക് ലഭിക്കും. 1,65,999 രൂപയായിരുന്നു 12 ജിബി റാം + 1 ടിബി സ്റ്റോറേജ് ടോപ് വേരിയൻ്റിൻ്റെ വില. വിലക്കിഴിവ് പരിഗണിക്കുമ്പോൾ ഈ മോഡൽ 1,53,999 രൂപയ്ക്ക് ലഭിക്കും. ഇതിനൊപ്പം പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 75,000 രൂപ വരെ ലഭിക്കും. മാസത്തിൽ 3,278 രൂപ മുതലാണ് നോ കോസ് ഇഎംഐ ആരംഭിക്കുന്നത്.
6.9 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. സ്നാപ്ഡ്രാഗൺ 8 എലീറ്റ് ഫോർ ഗ്യാലക്സി കസ്റ്റം ചിപ്പിലാണ് ഫോണിൻ്റെ പ്രവർത്തനം. നാല് ക്യാമറകൾ പിൻഭാഗത്തുണ്ട്. 200 മെഗാപിക്സലിൻ്റേതാണ് പ്രധാന ക്യാമറ. ഒപ്പം 50 മെഗാപിക്സലിൻ്റെ അൾട്ര വൈഡ് ക്യാമറയും 50 മെഗാപിക്സലിൻ്റെ ടെലിഫോട്ടോ ക്യാമറയും 10 മെഗാപിക്സലിൻ്റെ മറ്റൊരു ടെലിഫോട്ടോ ക്യാമറയും പിൻഭാഗത്തുണ്ട്. സെൽഫി ക്യാമറ 12 മെഗാപിക്സലാണ്. 5000 എംഎഎച്ച് ബാറ്ററി, 45 വാട്ടിൻ്റെ വയേർഡ് ചാർജിങ്, സാംസങ് എഐ എന്നീ സവിശേഷതകളും ഫോണിലുണ്ട്.