Samsung Galaxy Z TriFold : മൂന്നായി മടക്കി വെയ്ക്കാം, സാംസംഗിൻ്റെ പ്രീമിയം ഫോൺ

ഫോൺ മൂന്നായി വേണമെങ്കിലും മടക്കി വെയ്ക്കാം, മികച്ച ഡിസൈനിലുള്ള സ്മാർട്ട് ഫോൺ ആണിത്, വിലയിലും കുറവ് പ്രതീക്ഷിക്കാം

Samsung Galaxy Z TriFold : മൂന്നായി മടക്കി വെയ്ക്കാം, സാംസംഗിൻ്റെ  പ്രീമിയം ഫോൺ

Samsung Galaxy Z Trifold

Published: 

30 Nov 2025 | 04:04 PM

ന്യൂഡൽഹി: പ്രീമിയം ഫോൺ ആണെങ്കിലും പ്രതീക്ഷിച്ചതിലും വിലക്കുറവിൽ വിപണിയിലേക്ക് എൻട്രി ഉറപ്പിച്ചിരിക്കുകയാണ് സാംസംഗിൻ്റെ ഒരു മോഡൽ. ദക്ഷിണകൊറിയയിലെ സാമൂഹിക മാധ്യമങ്ങളിൽ ഫോണിൻ്റെ വിലക്കുറവ് സംബന്ധിച്ച് ഇതിനോടകം പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. പ്രതീക്ഷിച്ചതിലും ഇരട്ടി വിലക്കുറവായിരിക്കും ഫോണിനെന്നാണ് വിവരം. ഏതാണ് ഫോൺ എന്നോർത്ത് സംശയിക്കേണ്ട. ഗാലക്‌സി ഇസഡ് ട്രൈഫോൾഡ്-ട്രിപ്പിൾ-ഫോൾഡ് ഹാൻഡ്‌സെറ്റാണ് സാംസംഗ് പുറത്തിറക്കാൻ ആലോചിക്കുന്നത്. കഴിഞ്ഞ മാസത്തെ APEC ഉച്ചകോടിയിൽ ഇത് അവതരിപ്പിക്കപ്പെട്ടിരുന്നു. ഏകദേശം 2,25,000 രൂപ വിലയാണ് ഫോണിന് പ്രതീക്ഷിക്കുന്നത്. നേരത്തെ ഇതിന് പ്രതീക്ഷിച്ചിരുന്ന വില ഏകദേശം 2,50,000 രൂപ ആയിരുന്നു.

ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്

തിരഞ്ഞെടുത്ത രാജ്യങ്ങളിൽ ഡിസംബറിൽ ഫോൺ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒരു റാം-സ്റ്റോറേജ് വേരിയന്റിലും ഒരു കളർ ഓപ്ഷനിലും മാത്രമേ ഗാലക്സി Z ട്രൈഫോൾഡ് എത്തുകയുള്ളൂ എന്നാണ് ഇപ്പോൾ ലഭിക്കുന്ന പുതിയ വിവരം. ദക്ഷിണ കൊറിയ, ചൈന, സിംഗപ്പൂർ, തായ്‌വാൻ, യുഎഇ തുടങ്ങിയ വിപണികളിൽ ഒരുപാട് ഫോണുകൾ എത്തിക്കുന്നത് സാംസംഗ് പരിഗണിക്കുന്നില്ല. കൂടാതെ 20,000 മുതൽ 30,000 യൂണിറ്റുകൾ വരെ മാത്രമുള്ള വളരെ ചെറിയ ഉൽപ്പാദനവുമാണ് കമ്പനി ആലോചിക്കുന്നത്.

തുറന്ന ഡിസ്പ്ലേയുള്ള ട്രിപ്പിൾ-ഫോൾഡ് ഡിസൈൻ

ഗാലക്‌സി Z ട്രൈഫോൾഡിൽ, ഫോണിനെ മൂന്ന് ഭാഗങ്ങളായി ചുരുട്ടാൻ അനുവദിക്കുന്ന രണ്ട് ഹിഞ്ചുകളുള്ള ഒരു G-സ്റ്റൈൽ ഇൻവേർഡ് ഫോൾഡിംഗ് മെക്കാനിസം ഉണ്ട്. പൂർണ്ണമായും വിരിക്കുമ്പോൾ, 9.96 ഇഞ്ച് വരെ വലിയ ഡിസ്‌പ്ലേ ഇതിനുണ്ട്. ഇത് ഒരു ടാബ്‌ലെറ്റ് പോലെയുള്ള വലിയ ക്യാൻവാസായി മാറുന്നു. 16 ജിബി റാമുമായി സംയോജിപ്പിച്ച സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഇതിന് കരുത്ത് പകരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഫോൾഡബിളുകളിൽ കൂടുതൽ സമയം ഈടുനിൽക്കുന്നതിനുള്ള ഒരു പുതിയ സമീപനമായ 5,437 എംഎഎച്ച് സിലിക്കൺ-കാർബൺ ബാറ്ററിയും ഇതിൽ ഉൾപ്പെട്ടേക്കാം. 200MP പ്രൈമറി ക്യാമറ ഇതിൽ പ്രതീക്ഷിക്കാം എന്നാണ് റിപ്പോർട്ട്. എന്തായാലും ഫോണിനായി കാത്തിരിപ്പാണ് ഗാഡ്ജറ്റ് പ്രേമികൾ.

തൈര് എല്ലാവർക്കും കഴിക്കാമോ? അപകടം ഇവർക്ക്
കാപ്പികുടിച്ചാൽ ചർമ്മത്തിന് ദോഷമോ?
മിക്‌സിയിലിട്ട് അടിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
ചർമ്മത്തിലെ ഈ മാറ്റങ്ങൾ തൈറോയിഡിന്റേയോ?
Viral Video | മഞ്ഞിനിടയിലൂടെ വന്ദേഭാരത്, വൈറൽ വീഡിയോ
Viral Video | തീറ്റ തന്നയാൾക്ക് മയിലിൻ്റെ സമ്മാനം
മണാലിയിൽ ശക്തമായ മഞ്ഞു വീഴ്ച, കുടുങ്ങി വാഹനങ്ങൾ
Viral Video | ആനക്കുട്ടിയുടെ വൈറൽ പിറന്നാൾ ആഘോഷം