AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Samsung: ജെമിനിയ്ക്കൊപ്പം ഇനി സാംസങ് ഫോണുകളിൽ പെർപ്ലക്സിറ്റിയും ചാറ്റ്ജിപിടിയും; ചർച്ച പുരോഗമിക്കുന്നു

Perplexity To Samsung: ജെമിനി എഐയ്ക്കൊപ്പം സാംസങ് ഫോണുകളിൽ പെർപ്ലക്സിറ്റിയും ചാറ്റ്ജിപിടിയും ലഭ്യമായേക്കും. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

Samsung: ജെമിനിയ്ക്കൊപ്പം ഇനി സാംസങ് ഫോണുകളിൽ പെർപ്ലക്സിറ്റിയും ചാറ്റ്ജിപിടിയും; ചർച്ച പുരോഗമിക്കുന്നു
സാംസങ്Image Credit source: Social Media
abdul-basith
Abdul Basith | Published: 28 Jul 2025 10:30 AM

ഗൂഗിളിൻ്റെ ജെമിനി എഐയ്ക്കൊപ്പം മറ്റ് എഐ സേവനങ്ങളുമായും സാംസങ് ചർച്ച നടത്തുന്നതായി റിപ്പോർട്ട്. എഐ സേവനങ്ങൾക്കായി പെർപ്ലക്സിറ്റിയുമായും ഓപ്പൺ എഐയുമായും സാംസങ് ചർച്ച നടത്തുകയാണെന്നാണ് റിപ്പോർട്ടുകൾ. നിലവിലുള്ള സാംസങ് ഫോണുകളിൽ എഐ സേവനങ്ങൾക്കായി ജെമിനി എഐ മാത്രമാണ് ഉപയോഗിക്കുന്നത്.

2026ൽ പുറത്തിറങ്ങുന്ന സാംസങ് ഗ്യാലക്സി എസ് 26 മോഡൽ മുതലാവും പുതിയ എഐ സേവനങ്ങൾ ലഭ്യമായിത്തുടങ്ങുക. ജെമിനിയ്ക്കൊപ്പം ഇൻ്റഗ്രേറ്റഡായി മറ്റ് എഐ സേവനങ്ങളും ഉപയോഗിക്കുമെന്നാണ് സൂചനകൾ. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം സാംസങ് എസ് 26 സീരീസിൽ ജെമിനിയ്ക്ക് പകരം മറ്റേതെങ്കിലും എഐ സേവനം ഉപയോഗിക്കുമെന്നായിരുന്നു സൂചനകൾ. അങ്ങനെയല്ല, ജെമിനിക്കൊപ്പം മറ്റ് എഐ സേവനങ്ങൾ എന്നതാണ് ആലോചനയെന്ന് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു. മോട്ടറോള നിലവിൽ മൈക്രോസോഫ്റ്റ്, പെർപ്ലക്സിറ്റി, ഗൂഗിൾ എന്നീ കമ്പനികളുമായി പങ്കാളിത്തം ഒപ്പിട്ടിട്ടുണ്ട്. മെറ്റ, പെർപ്ലക്സിറ്റി, ജെമിനി എന്നിവയാണ് ഇവരുടെ എഐ മോഡലുകൾ.

Also Read: Whatsapp: ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും വാട്സപ്പിലേക്ക് പ്രൊഫൈൽ ഫോട്ടോ ഇംപോർട്ട് ചെയ്യാം; പുതിയ ഫീച്ചർ എത്തുന്നു

വരുന്ന ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ കസ്റ്റമർക്ക് കൂടുതൽ ഓപ്ഷനുകൾ നൽകാനാണ് കമ്പനിയുടെ പ്രസിഡൻ്റ് ചോയ് വോൻ – ജൂൺ പറഞ്ഞു. എത് എഐ ഏജൻ്റിനെയും സാംസങ് സ്വാഗതം ചെയ്യുമെന്നും പലരുമായും ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. ചാറ്റ്ജിപിടി നിർമാതാക്കളായ ഓപ്പൺഎഐ ഉൾപ്പെടെയുള്ള എഐ ഏജൻ്റുകൾ പരിഗണനയിലുണ്ട്. ഐഫോണിൽ എഐ സേവനങ്ങൾ നൽകുന്നത് ഓപ്പൺഎഐ ആണ്.

സാംസങ് ഗ്യാലക്സി എസ്25 സീരീസ് മുതൽ എഐ അസിസ്റ്റൻ്റായി കമ്പനി പെർപ്ലക്സിറ്റിയെ പരിഗണിക്കുന്നു എന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ജെമിനി എഐക്ക് പകരം പെർപ്ലക്സിറ്റി എഐ അസിസ്റ്റൻ്റാവുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത് തിരുത്തിക്കൊണ്ടാണ് ഇപ്പോൾ പുതിയ റിപ്പോർട്ട്.