Whatsapp: മെറ്റയുമായി ഇനി റിയൽ ടൈം വോയിസ് ചാറ്റ്; പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു എന്ന് വാട്സപ്പ്
Real Time Voice Conversation With Meta: മെറ്റ എഐയുമായി തത്സമയം വോയിസ് ചാറ്റിനുള്ള ഓപ്ഷനുമായി വാട്സപ്പ്. നിലവിൽ ബീറ്റ യൂസർമാർക്കാണ് ഈ ഓപ്ഷൻ ലഭ്യമായിരിക്കുന്നത്.
മെറ്റയുടെ എഐ ചാറ്റ്ബോട്ടാണ് മെറ്റ എഐ. വാട്സപ്പിലൂടെ മെറ്റയുമായി ചാറ്റ് ചെയ്യാനാവും. ടെക്സ്റ്റ് പ്രോംപ്റ്റുകളിലൂടെയാണ് നിലവിൽ മെറ്റയുമായുള്ള വാട്സപ്പ് ചാറ്റിങ് സാധ്യമാവുന്നത്. ഇതിനൊപ്പം മെറ്റ എഐയുമായി തത്സമയ വോയിസ് ചാറ്റിങ് ഫീച്ചർ കൂടി അവതരിപ്പിക്കുകയാണെന്ന് ഇപ്പോൾ വാട്സപ്പ് അറിയിച്ചു.
വാട്സപ്പ് ബീറ്റ വേർഷനിൽ ഈ ഫീച്ചർ ഇതിനകം അവതരിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒന്നുകിൽ ആദ്യം മുതൽ തന്നെ വോയിസ് ചാറ്റ് ചെയ്യാം. അല്ലെങ്കിൽ ടെക്സ്റ്റ് ചാറ്റിൻ്റെ ഇടയിൽ വച്ച് വോയിസ് ചാറ്റ് സ്വീകരിക്കാം. ചാറ്റ്ബോട്ടിൻ്റെ തന്നെ ഇൻ്റർഫേസിൽ നിന്ന് ഈ ഫീച്ചറിലേക്ക് മാറാനാവും. കണ്ടിന്യുവിറ്റി കേപ്പബിളിറ്റിയടക്കമുള്ള ഫീച്ചർ റിയൽ ടൈം വോയിസ് ചാറ്റിലുണ്ടാവും. ബാക്ക്ഗ്രൗണ്ടിൽ വാട്സപ്പ് റൺ ചെയ്യുമ്പോൾ എഐയുമായി സംസാരിക്കാൻ സാധിക്കും.
Also Read: Spy Cockroaches: എഐ റോബോട്ടുകൾ മുതൽ ചാരവൃത്തിയ്ക്കായി പാറ്റകൾ വരെ; ഞെട്ടിക്കാനൊരുങ്ങി ജർമൻ കമ്പനി




വാട്സപ്പ് ബീറ്റ വേർഷൻ 2.25.21.21 അപ്ഡേറ്റിലാണ് ഫീച്ചർ പ്രത്യക്ഷപ്പെട്ടത്. സ്റ്റേബിൾ വേർഷൻ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഏറെ വൈകാതെ മറ്റ് യൂസർമാർക്കും സ്റ്റേബിൾ വേർഷൻ ലഭ്യമായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
പുതിയ ഫീച്ചർ പ്രകാരം യൂസർമാർക്ക് മെറ്റ എഐയുമായി ടൂ വേ വോയിസ് ചാറ്റ് ചെയ്യാൻ കഴിയും. വേവ്ഫോം ഐക്കണിൽ ക്ലിക്ക് ചെയ്താൽ വോയിസ് ചാറ്റ് ആരംഭിക്കും. കോൾ ടാബിൽ ആയിരിക്കുമ്പോൾ മെറ്റ എഐ ഐക്കൺ വേവ്ഫോം ഐക്കണിലേക്ക് മാറും. ഇതിൽ ക്ലിക്ക് ചെയ്താൽ നേരെ വോയിസ് ചാറ്റ് ആരംഭിക്കും. വോയിസ് ചാറ്റ് മോഡിലായിരിക്കുമ്പോൾ പല ടോപ്പിക്കുകളും യൂസർമാർക്ക് നിർദ്ദേശിക്കാം.