AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lava Blaze Dragon: വില 10,000ൽ താഴെ; 50 മെഗാപിക്സൽ ക്യാമറ, 5ജി, ആൻഡ്രോയ്ഡ് 15; ലാവ ബ്ലേസ് ഡ്രാഗൺ വരുന്നു

Lava Blaze Dragon Launched In India: ലാവ ബ്ലേസ് ഡ്രാഗൺ അവതരിപ്പിച്ചു. 10,000 രൂപയിൽ താഴെ 50 മെഗാപിക്സൽ ക്യാമറ അടക്കമുള്ള ഫീച്ചറുകൾ ഫോണിലുണ്ട്.

Lava Blaze Dragon: വില 10,000ൽ താഴെ; 50 മെഗാപിക്സൽ ക്യാമറ, 5ജി, ആൻഡ്രോയ്ഡ് 15; ലാവ ബ്ലേസ് ഡ്രാഗൺ വരുന്നു
ലാവ ബ്ലേസ് ഡ്രാഗൺImage Credit source: Social Media
abdul-basith
Abdul Basith | Published: 26 Jul 2025 10:06 AM

10,000 രൂപയിൽ താഴെ 5ജി ഫോൺ അവതരിപ്പിച്ച് ലാവ. ലാവ ബ്ലേസ് ഡ്രാഗൺ എന്ന പേരിലാണ് ഫോൺ പുറത്തിറക്കിയത്. 50 മെഗാപിക്സൽ ക്യാമറ, 4 ജിബി റാം, ആൻഡ്രോയ്ഡ് 15 എന്നിങ്ങനെ മികച്ച ഫീച്ചറുകളാണ് കുറഞ്ഞ വിലയിൽ കാവ പാക്ക് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് ഒന്ന് മുതൽ ഫോൺ വില്പന ആരംഭിക്കും.

9,999 രൂപയാണ് ഫോണിൻ്റെ വില. 4 ജിബി റാം 128 ജിബി മെമ്മറിയാണ് വേരിയൻ്റ്. ഗോൾഡൻ മിസ്റ്റ്, മിഡ്നൈറ്റ് ഷേഡുകളിൽ ഫോൺ ലഭിക്കും. ആമസോൺ ആണ് ഇ കൊമേഴ്സ് പാർട്ണർ. ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിൽ ഫോണിന് 1000 രൂപയുടെ ബാങ്ക് ഓഫറും 1000 രൂപയുടെ അധിക എക്സ്ചേഞ്ച് ബോണസും ലഭിക്കും. വീട്ടിൽ വന്ന് സൗജന്യമായി സർവീസ് ചെയ്യുന്ന ലാവ ഫ്രീ സർവീസും ഈ ഫോൺ വാങ്ങുന്നവർക്ക് ലഭിക്കുന്ന നേട്ടമാണ്.

Also Read: Whatsapp: മെറ്റയുമായി ഇനി റിയൽ ടൈം വോയിസ് ചാറ്റ്; പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു എന്ന് വാട്സപ്പ്

6.74 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേ ആണ് ഫോണിലുള്ളത്. സ്നാപ്ഡ്രാഗൺ 4 ജെൻ 2 എസ്ഒസി ആണ് ചിപ്സെറ്റ്. ആൻഡ്രോയ്ഡ് 15ൽ പ്രവർത്തിക്കുന്ന ഫോണിൽ ഒരു തവണ ഒഎസ് അപ്ഗ്രേഡ് ലഭിക്കും. എഐ പിന്തുണയുള്ള 50 മെഗാപിക്സൽ ക്യാമറയാണ് പിൻഭാഗത്തുള്ളത്. സെൽഫിയ്ക്കായി എട്ട് മെഗാപിക്സൽ ക്യാമറയുമുണ്ട്. 5000 എംഎഎച്ച് ബാറ്ററിയും 18 വാട്ടിൻ്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിൻ്റെ മറ്റ് പ്രത്യേകതകളാണ്. ഫിഗർപ്രിൻ്റ് സെൻസർ, ഫേസ് അൺലോക്ക് എന്നീ ഓപ്ഷനുകളും ഫോണിലുണ്ട്.