AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Samsung Galaxy F36: സാംസങ് ഗ്യാലക്സി എഫ്36 അവതരിപ്പിച്ചു; 20,000 രൂപയിൽ താഴെയുള്ള ഫോണിലുള്ളത് മൂന്ന് ക്യാമറകൾ

Samsung Galaxy F36 Launches In India: 20,000 രൂപയിൽ താഴെ മാത്രം വിലവരുന്ന സാംസങ് ഗ്യാലക്സി എഫ്36 ഇന്ത്യയിൽ അവതരിപ്പിച്ചു. മൂന്ന് റിയർ ക്യാമറകളും എഐ ഫീച്ചറുകളും ഫോണിലുണ്ട്.

Samsung Galaxy F36: സാംസങ് ഗ്യാലക്സി എഫ്36 അവതരിപ്പിച്ചു; 20,000 രൂപയിൽ താഴെയുള്ള ഫോണിലുള്ളത് മൂന്ന് ക്യാമറകൾ
സാംസങ് ഗ്യാലക്സി എഫ്36Image Credit source: Social Media
abdul-basith
Abdul Basith | Published: 20 Jul 2025 10:32 AM

സാംസങ് ഗ്യാലക്സി എഫ്36 ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. 20,000 രൂപയിൽ താഴെ മാത്രം വിലവരുന്ന ഫോണിലുള്ളത് മൂന്ന് റിയർ ക്യാമറകളാണ്. ഗൂഗിൾ സർക്കിൾ ടു സെർച്ച്, ജെമിനി ലൈവ് തുടങ്ങിയ നിരവധി എഐ ഫീച്ചറുകൾ ഫോണിലുണ്ടാവും. സ്പെക്സ് പരിഗണിക്കുമ്പോൾ ഈ വിലയിൽ വളരെ മികച്ച ഓപ്ഷനാണ് സാംസങ് ഗ്യാലക്സി എഫ്36.

സാംസങ് ഗ്യാലക്സി എഫ്36ൻ്റെ വില 17,499 രൂപ മുതലാണ് ആരംഭിക്കുക. 6 ജിബി റാമും 128 ജിബിയും അടങ്ങുന്ന ബേസിക് വേരിയൻ്റിനാണ് ഈ വില. 8 ജിബി + 256 ജിബി വേരിയൻ്റ് 18,999 രൂപ നൽകിയാൽ ലഭിക്കും. ജൂലായ് 29 മുതൽ ഫോൺ ഇന്ത്യയിൽ വില്പന ആരംഭിക്കും. ഫ്ലിപ്കാർട്ട് ആണ് ഔദ്യോഗിക ഇ കൊമേഴ്സ് പാർട്ണർ. സാംസങിൻ്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറുകളിലൂടെയും വില്പന നടക്കും. കോറൽ റെഡ്, ലൂക്സ് വയലറ്റ്, ഓനിക്സ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ലെതർ ഫിനിഷിലാണ് ഫോണിൻ്റെ ഡിസൈൻ.

Also Read: Modi Script: പുരാതന ‘മോഡി ലിപി’ എളുപ്പത്തിൽ വായിക്കാം, തകർപ്പൻ എഐ മോഡലുമായി ഐഐടി റൂർക്കി

6.7 ഇഞ്ച് സൂപ്പർ അമോഎൽഇഡി ഡിസ്പ്ലേ ആണ് ഫോണിലുള്ളത്. എക്സിനോസിൻ്റെ ഒക്ട കോർ പ്രൊസസറിൽ ഫോൺ പ്രവർത്തിക്കും. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് മെമ്മറി വർധിപ്പിക്കാം. റിയർ എൻഡിലെ മൂന്ന് ക്യാമറകളിൽ പ്രധാന ക്യാമറ 50 മെഗാപിക്സലിൻ്റേതാണ്. ഒപ്ടിക്കൽ ഇമേജ് സ്റ്റെബ്‌ലൈസേഷൻ, 4കെ വിഡിയോ റെക്കോർഡിങ് എന്നീ ഫീച്ചറുകൾ ഈ ക്യാമറയിലുണ്ട്. 8 മെഗാപിക്സലിൻ്റെ അൾട്ര വൈഡ് ക്യാമറയും രണ്ട് മെഗാപിക്സലിൻ്റെ മാക്രോ സെൻസറുമാണ് റിയർ എൻഡിലെ മറ്റ് ക്യാമറകൾ. 13 മെഗാപിക്സലിൻ്റെ, 4കെ വിഡിയോ റെക്കോർഡിങ് സപ്പോർട്ട് ചെയ്യുന്ന ക്യാമറയാണ് മുൻഭാഗത്ത്.

ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 5000 എംഎഎച്ച് ബാറ്ററി, 25 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നീ ഫീച്ചറുകൾ ഫോണിൻ്റെ മറ്റ് പ്രത്യേകതകളാണ്.