Bengaluru Techie: എങ്ങനെ വിശ്വസിക്കും? നാനോ ബനാന ഉപയോഗിച്ച് പാന്‍, ആധാര്‍ എന്നിവ നിര്‍മ്മിച്ച് ടെക്കി
Bengaluru Techie Nano Banana News: വ്യാജ പാന്‍ കാര്‍ഡിന്റെയും ആധാര്‍ കാര്‍ഡിന്റെയും ഫോട്ടോ പങ്കിട്ടുകൊണ്ടായിരുന്നു ചദ്ദയുടെ പോസ്റ്റ്. ഒറ്റനോട്ടത്തില്‍ അവ രണ്ടും യഥാര്‍ത്ഥമാണെന്ന് തോന്നുമെങ്കിലും വ്യാജമാണെന്ന് സൂക്ഷ്മ പരിശോധനയില്‍ കണ്ടെത്താനാകും.
ബെംഗളൂരു: ഗൂഗിള്‍ ജെമിനിയുടെ നാനോ ബനാന ഉപയോഗിച്ച് വ്യാജ ആധാര്‍, പാന്‍ കാര്‍ഡ് എന്നിവ നിര്‍മ്മിച്ച് ബെംഗളൂരുവിലെ ടെക്കി. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ എഐ ഉപയോഗിച്ച് നിര്‍മ്മിച്ചതിന് ശേഷം, ടെക്കി കൃത്രിമ ബുദ്ധിയുടെ ദുരുപയോഗത്തെ കുറിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കിട്ടു. എഐ ഗുരുതരമായ അപകട സാധ്യത ഉയര്‍ത്തുന്നുവെന്ന് ടെക്കിയായ ഹര്‍വീന്‍ സിങ് ചദ്ദ ചൂണ്ടിക്കാട്ടുന്നു.
നാനോ ബനാന നല്ലതാണ്, പക്ഷെ അതും ഒരു പ്രശ്‌നമാണ്. വളരെ ഉയര്‍ന്ന കൃത്യതയോടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിക്കാന്‍ ഇതിന് കഴിയും. ലെഗസി ഇമേജ് വെരിഫിക്കേഷന്‍ സിസ്റ്റങ്ങള്‍ പരാജയപ്പെടാന്‍ വിധിക്കപ്പെട്ടവയാണ്, ചദ്ദ കുറിച്ചു.




വ്യാജ പാന്‍ കാര്‍ഡിന്റെയും ആധാര്‍ കാര്‍ഡിന്റെയും ഫോട്ടോ പങ്കിട്ടുകൊണ്ടായിരുന്നു ചദ്ദയുടെ പോസ്റ്റ്. ഒറ്റനോട്ടത്തില്‍ അവ രണ്ടും യഥാര്‍ത്ഥമാണെന്ന് തോന്നുമെങ്കിലും വ്യാജമാണെന്ന് സൂക്ഷ്മ പരിശോധനയില്‍ കണ്ടെത്താനാകും. രണ്ട് ചിത്രങ്ങളിലും ഒരു ചെറിയ ജെമിനി എഐ വാട്ടര്‍മാര്‍ക്കുണ്ട്.
ടെക്കിയുടെ പോസ്റ്റ്
nanobanana is good but that is also a problem. it can create fake identity cards with extremely high precision
the legacy image verification systems are doomed to fail
sharing examples of pan and aadhar card of an imaginary person pic.twitter.com/Yx5vISfweK
— Harveen Singh Chadha (@HarveenChadha) November 24, 2025
ചദ്ദ പങ്കുവെച്ച പോസ്റ്റ് നിമിഷനേരം കൊണ്ടാണ് വൈറലായത്. ഇതോടെ ഇത്തരരം സാങ്കേതിവിദ്യ തട്ടിപ്പുകള്‍ നടക്കാനിയുണ്ടെന്ന് പലരും മുന്നറിയിപ്പ് നല്‍കുന്നു. പല രാജ്യങ്ങളും ഫോട്ടോകോപ്പികള്‍ സ്വീകരിക്കുന്നത് നിര്‍ത്തി, തിരിച്ചറിയല്‍ രേഖയില്‍ ക്യൂആര്‍ കോഡ് ഉപയോഗിക്കുന്നു. ഗവണ്‍മെന്റ് ആപ്പുകള്‍ക്ക് മാത്രമേ ഈ രേഖകളുടെ ആധികാരികത ഉറപ്പാക്കാന്‍ സാധിക്കൂ, എന്നൊരാള്‍ പോസ്റ്റിന് താഴെ കുറിച്ചു. നാനോ ബനാന ഉപയോഗിച്ച് ധാരാളം വ്യാജ ഐഡികള്‍ വിപണിയില്‍ എത്തും, ഇത് ഗുരുതരമായ സുരക്ഷാ ഭീഷണിയാണെന്നും കമന്റുകള്‍ നീളുന്നു.
എന്നാല്‍ കാര്‍ഡുകള്‍ എളുപ്പത്തില്‍ വ്യാജമാണെന്ന് തിരിച്ചറിയാന്‍ സാധിക്കുമെന്ന് ചിലര്‍ കുറിക്കുന്നത്. കാര്‍ഡില്‍ ചില പിശകുകള്‍ ഉള്ളതിനാല്‍ വിഷമിക്കേണ്ട കാര്യമില്ല, പക്ഷെ നമ്പര്‍ ശരിയല്ല ക്യുആര്‍ പോലുള്ള പാറ്റേണും ഇതിനില്ല എന്നുള്ള ന്യായീകരണങ്ങളും എത്തുന്നുണ്ട്.