AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nothing Phone 3a Lite: നവംബർ 27-ന് ലോഞ്ച് ചെയ്യുന്ന ഫോണിൻ്റെ സീക്രട്ട് ഇതാണ്

വിലയിൽ ഒതുങ്ങുന്ന കിടിലൻ ഫോണാണിത്, മിഡ് റേഞ്ച് ബഡ്ജറ്റ് ഫോൺ സെഗ്മൻ്റിലുള്ള ഫോണാണിത്, അതുകൊണ്ട് തന്നെ എല്ലാവർക്കും ഒരുപോലെ വാങ്ങാം

Nothing Phone 3a Lite: നവംബർ 27-ന് ലോഞ്ച് ചെയ്യുന്ന ഫോണിൻ്റെ സീക്രട്ട് ഇതാണ്
Nothing Phone 3a LiteImage Credit source: TV9 Network
arun-nair
Arun Nair | Published: 25 Nov 2025 17:47 PM

അങ്ങനെ കാത്തിരുന്ന് ഒരു സ്മാർട്ട് ഫോൺ ലോഞ്ച് സംഭവിക്കുകയാണ് നവംബർ 27-ന്. അധികം പൈസ മുടക്കാതെ തന്നെ ഒരു കിടിലൻ സ്മാർട്ട് ഫോൺ വാങ്ങാൻ സാധിക്കും. നത്തിംഗ് Phone 3a Lite-ആണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നത്. നേരത്തെ കമ്പനി ഇതേ സീരിസിൽ 3a പുറത്തിറക്കിയിരുന്നു ഇതിൻ്റെ ബജറ്റ് ഫ്രേണ്ട്ലി വേർഷൻ എന്നാണിത് അറിയപ്പെടുന്നത്. കമ്പനിയുടെ സിഗ്നേച്ചർ ലുക്കായ സുതാര്യമായ ബാക്ക് പാനലും ഗ്ലിഫ് എൽഇഡി ഇൻ്റർഫേസും ഇതിനുണ്ടാവും. മിഡ്-റേഞ്ച് സെഗ്‌മെന്റിൽ വേറിട്ടുനിൽക്കുന്ന ഫോണായിരിക്കും. നോട്ടിഫിക്കേഷനുകൾ, ചാർജിംഗ് ഇൻഡിക്കേറ്ററുകൾ, കസ്റ്റം ലൈറ്റ് പാറ്റേണുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് കമ്പനിയുടെ ഗ്ലിഫ് ലൈറ്റ് ഇൻ്റർഫേസ്.
ഡിസൈൻ

6.77 ഇഞ്ച് FHD+ ഫ്ലെക്സിബിൾ AMOLED ഡിസ്‌പ്ലേയാണ് Nothing Phone 3a Lite-ൽ ഉള്ളത്. ഗെയിമിംഗ് മുതൽ വീഡിയോ സ്ട്രീമിംഗ് വരെയുള്ള എല്ലാത്തിനും മികച്ച ദൃശ്യാനുഭവം വാഗ്ദാനം ചെയ്യുന്നതാണിത്, 4nm ഫാബ്രിക്കേഷൻ പ്രക്രിയ ഉപയോഗിച്ച് നിർമ്മിച്ച മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോ ചിപ്‌സെറ്റാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. മികച്ച മൾട്ടിടാസ്കിംഗ് നൽകുന്നതിനാണ് ഈ ചിപ്‌സെറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 8GB റാമും 256GB വരെ സ്റ്റോറേജും ഫോണിലുണ്ട്. 2TB വരെ എക്സപാൻ്റ് ചെയ്യാവുന്ന സ്റ്റോറേജ് സപ്പോർട്ട് ചെയ്യുന്ന മൈക്രോ എസ്ഡി കാർഡും ഇതിനുണ്ട്.

ട്രിപ്പിൾ ക്യാമറ

നത്തിംഗ് ഫോൺ 3a ലൈറ്റിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണം ഉണ്ട്. ഇതിൽ 50MP പ്രൈമറി ക്യാമറയും 8MP അൾട്രാ-വൈഡ് ലെൻസും ഉൾപ്പെടുന്നു. ഒപ്പം ഡെപ്ത് സെൻസറും മുൻവശത്ത്, 16MP സെൽഫി ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്. ക്യാമറ ക്വാളിറ്റിയിൽ വേറിട്ടു നിൽക്കുന്നതാണ് ഫോൺ.

5000mAh ബാറ്ററിയും

33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 5000mAh ബാറ്ററിയാണ് ഫോണിലുള്ളത്. 5W റിവേഴ്‌സ് വയർഡ് ചാർജിംഗും ഇതിലുണ്ട്, ഇതുവഴി ഉപയോക്താക്കൾക്ക് ഫോണിൽ നിന്ന് നേരിട്ട് ഇയർബഡുകൾ പോലുള്ള ചെറിയ ഉപകരണങ്ങൾ പോലും ചാർജ് ചെയ്യാൻ സാധിക്കും.