AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sim Card: നിങ്ങളുടെ പേരിലുള്ള സിം കാർഡ് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ?; കാത്തിരിക്കുന്നത് തടവും പിഴയും

Sim Card Misuse: നിങ്ങളുടെ പേരിലുള്ള സിം കാർഡ് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് തടവും പിഴയും.

Sim Card: നിങ്ങളുടെ പേരിലുള്ള സിം കാർഡ് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ?; കാത്തിരിക്കുന്നത് തടവും പിഴയും
പ്രതീകാത്മക ചിത്രംImage Credit source: ra-photos/E+/Getty Images
abdul-basith
Abdul Basith | Published: 26 Nov 2025 18:48 PM

നിങ്ങളുടെ പേരിലുള്ള സിം കാർഡ് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കിൽ കാത്തിരിക്കുന്നത് തടവും പിഴവും. നിങ്ങൾ അറിഞ്ഞോ അറിയാതെയോ ഈ സിം ഉപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങൾ നടന്നാൽ, മറുപടി പറയേണ്ടത് സിം കാർഡ് ആരുടെ പേരിലാണോ അവരായിരിക്കും. കേന്ദ്ര ടെലികോം മന്ത്രാലയമാണ് ഇതിൽ മുന്നറിയിപ്പ് നൽകിയത്.

നിങ്ങൾക്ക് യാതൊരു അറിവുമില്ലാത്ത, ഇതുവരെ ഒരിക്കൽ പോലും ഉപയോഗിച്ചിട്ടില്ലാത്ത നമ്പറാണെങ്കിൽ പോലും നിങ്ങളുടെ രേഖകൾ ഉപയോച്ചാണ് ഈ സിം എടുത്തിട്ടുള്ളതെങ്കിൽ നിയമനടപടികളുണ്ടാവും. സ്വന്തം പേരിലുള്ള സിം കാർഡിൻ്റെ പൂർണ ഉത്തരവാദിത്തം അവരവർക്ക് മാത്രമാണ് എന്ന് ടെലികോം മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആ സിം ഉപയോഗിച്ച് സൈബർ തട്ടിപ്പോ മറ്റെന്തെങ്കിലും തരത്തിലുള്ള നിയമവിരുദ്ധപ്രവർത്തനങ്ങളോ നടന്നാൽ നിയമത്തിന് മുൻപിൽ മറുപടി പറയേണ്ടിവരിക സിം ഉടമയായിരിക്കും.

Also Read: Smartphone Price Hike: 10000 രൂപ സ്മാർട്ട് ഫോൺ ഇനിയില്ല? സർവ്വതും നിർത്താൻ കമ്പനികൾ

സ്വന്തം പേരിലെടുത്ത സിം കാർഡ് ആർക്കും ഉപയോഗിക്കാൻ നൽകരുതെന്നാണ് മന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്. അടുത്ത ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ പോലും സിം കൈമാറരുത്. ഏതെങ്കിലും തരത്തിൽ ഈ കണക്ഷൻ അവർ ദുരുപയോഗം ചെയ്താൽ കുടുങ്ങുന്നത് നിങ്ങളായിരിക്കും. വ്യാജരേഖകൾ ഉപയോഗിച്ച് സിം കാർഡുകൾ എടുക്കരുത്.

ഇത്തരം കുറ്റകൃത്യങ്ങൾക്ക് പുതിയ ടെലികമ്മ്യൂണിക്കേഷൻസ് ആക്ട് 2023 പ്രകാരം മൂന്ന് വർഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. രണ്ടിൽ ഒന്നോ ഇത് രണ്ടുമോ അനുഭവിക്കേണ്ടിവരും.

ഇതിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങളുടെ പേരിൽ എത്ര സിം കാർഡുകൾ ഉണ്ടെന്ന് കണ്ടത്തി അവ റദ്ദാക്കാവുന്നതാണ്. കേന്ദ്ര സർക്കാരിൻ്റെ സഞ്ചാർ സാഥി പോർട്ടൽ ഉപയോഗിച്ച് ഉപയോഗത്തിലില്ലാത്ത സിം കാർഡുകൾ റദ്ദാക്കാം. നിങ്ങളുടെ പേരിൽ എത്ര സിം കാർഡുകളുണ്ടെന്ന് മനസ്സിലാക്കി അവിടെ വച്ച് തന്നെ അത് ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം സഞ്ചാർ സാഥിയിലുണ്ട്.