Sony Bravia 2 II: ഗൂഗിൾ ഒഎസ്, സ്പോർട്സ് 4 കെ അൾട്ര എച്ച്ഡി സ്ക്രീൻ; സോണി ബ്രാവിയ 2 II സീരീസ് ഇന്ത്യയിലെത്തി
Sony Bravia 2 II TV Series Launched: സോണി ബ്രാവിയ 2 II സീരീസ് ടെലിവിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. ഗൂഗിൾ ടിവി ഒഎസ്, സ്പോർട്സ് 4 കെ അൾട്ര എച്ച്ഡി സ്ക്രീൻ, ഡോൾബി അറ്റ്മോസ്, ലൈവ് കളർ ടെക്നോളജി തുടങ്ങിയ ഫീച്ചറുകളാണ് ടിവിയിൽ ഉള്ളത്.

സോണി ബ്രാവിയ 2 II സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഗൂഗിൾ ടിവി ഒഎസ്, സ്പോർട്സ് 4 കെ അൾട്ര എച്ച്ഡി സ്ക്രീൻ തുടങ്ങി വിവിധ ഫീച്ചറുകളാണ് ഈ ടിവിയുടെ സവിശേഷതകൾ. 4കെ എക്സ് റിയാലിറ്റി പ്രോ പിക്ചർ എഞ്ചിനാണ് ടിവിയിൽ ഉള്ളത്. വിവിധ ഡിസ്പ്ലേ സൈസുകളും നാരോ ബെസൽസും കമ്പനി ഓഫർ ചെയ്യുനുണ്ട്.
എച്ച്ഡിആർ, എച്ച്എൽജി പിക്ചർ എൻഹാൻസ്മെൻ്റ് പിന്തുണയോടെയാണ് ടിവി പുറത്തിറങ്ങുക. ഡോൾബി അറ്റ്മോസ്, ഡിടിഎസ്:എക്സ് എന്നീ ഓഡിയോ ഫീച്ചറുകളും ടിവിയിൽ ഉണ്ട്. 50,990 രൂപയിലാണ് ടിവിയുടെ വില ആരംഭിക്കുന്നത്. 43 ഇഞ്ച് വേരിയൻ്റിനാണ് ഈ വില. 55 ഇഞ്ച്, 65 ഇഞ്ച്, 75 ഇഞ്ച് സ്ക്രീൻ സൈസിലും ടിവി ലഭ്യമാണ്. യഥാക്രമം 75,990, 97,990, a1,45,990 എന്നിങ്ങനെയാണ് ഈ വേരിയൻ്റുകളുടെ വില.
നിലവിലെ ഓഫറുകളുടെ ഭാഗമായി എല്ലാ പർച്ചേസുകളിലും 5000 രൂപ വരെ വിലക്കിഴിവ് ലഭിക്കും. സോണി സെൻ്ററുകൾ, പ്രമുഖ ഇലക്ട്രോണിക്സ് കടകൾ, ഇ കൊമേഴ്സ് സൈറ്റുകൾ എന്നിവയിലൂടെയൊക്കെ ടിവി വാങ്ങാൻ കഴിയും.
സ്പോർട്സ് 4കെ അൾട്ര എച്ച്ഡി എൽഎസ്ഡി പാനലാണ് ടിവിയിലുള്ളത്. എക്സ്1 പിക്ചർ പ്രൊസസറിലാണ് ടിവി പ്രവർത്തിക്കുക. ലൈവ് കളർ ടെക്നോളജിയും നോയിസ് റിഡക്ഷനും അടക്കമുള്ള ഫീച്ചറുകൾ ടിവിയിലുണ്ട്. 2കെ, ഫുൾ എച്ച്ഡി കണ്ടൻ്റുകൾ 4കെ ആയി ഉയർത്താൻ ഈ ടിവിയ്ക്ക് കഴിയും. മോഷൻഫ്ളോ എക്സ്ആർ ഫീച്ചറിന് ഫ്രെയിം ടിയറിങ് കുറയ്ക്കാൻ കഴിയുമെന്നാണ് അവകാശവാദം. ഗെയിമർമാർക്ക് മാത്രമായുള്ള ഫീച്ചറും ഇരട്ട സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, വൈഫൈ, ബ്ലൂടൂത്ത് തുടങ്ങി മറ്റ് ഫീച്ചറുകളും ടിവിയിലുണ്ട്. സോണി പിക്ചേഴ്സിൻ്റെ സിനിമകൾ കാണാൻ ഉപഭോക്താക്കൾക്ക് ഓഫർ ലഭിക്കും.