AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

K FON : ഒരു ലക്ഷം കടന്ന് കെഫോൺ കണക്ഷനുകൾ; സബ്സ്ക്രിപ്ഷൻ എങ്ങനെ നേടാം?

K Fon Subscriptions And Plans : എല്ലാവർക്കും ഇൻ്റർനെറ്റ് എന്ന ആശയത്തെ മുൻനിർത്തിയാണ് സംസ്ഥാന സർക്കാർ കെഫോൺ അവതരിപ്പിക്കുന്നത്. 299 രൂപ മുതലാണ് കെഫോണിൻ്റെ ഇൻ്റർനെറ്റ് താരിഫ് ആരംഭിക്കുന്നത്.

K FON : ഒരു ലക്ഷം കടന്ന് കെഫോൺ കണക്ഷനുകൾ; സബ്സ്ക്രിപ്ഷൻ എങ്ങനെ നേടാം?
KfonImage Credit source: KFON Facebook
jenish-thomas
Jenish Thomas | Updated On: 21 May 2025 20:17 PM

സംസ്ഥാന സർക്കാരിൻ്റെ ഇൻ്റർനെറ്റ് സേവന സർവീസായ കെഫോണിന് ഒരു ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സിനെ ലഭിച്ചു. കേരളത്തിലെ എല്ലാവർക്കും വേർതിരിവില്ലാതെ ഇൻ്റർനെറ്റ് എന്ന ആശയത്തോടെ ആരംഭിച്ച കെഫോണിൻ്റെ സേവനം ഗതാഗത തടസ്സം പോലും നേരിടുന്ന ആദിവാസി ഈരുകൾ, ഒറ്റപ്പെട്ട ദ്വീപുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ കണക്ഷനുകൾ ഒരുക്കിയാണ് ഒരു ലക്ഷത്തിധികം ഉപയോക്താക്കളെ കെഫോൺ സ്വന്തമാക്കിയത്. സർക്കാർ, സ്വകാര്യ മേഖല, എഫ്ടിടിഎച്ച് കണക്ഷനുകൾ എല്ലാ ചേർത്താണ് കെഫോൺ ഒരു ലക്ഷത്തിൽ അധികം സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയത്.

62,781 എഫ്ടിടിഎച്ച് കണക്ഷനുകൾ, 23,163 സർക്കാർ സ്ഥാപനങ്ങളിലെ കണക്ഷനുകൾ, 2729 സ്വകാര്യ സ്ഥാപനങ്ങളിലെ കണക്ഷനുകൾ എന്നിങ്ങിനെയാണ് കെഫോണിന് ഒരു ലക്ഷത്തിലധികം സബ്സ്ക്രിപ്ഷൻ നേടിയെടുത്തത്. 3,800 ലോക്കൽ നെറ്റ് പ്രൊവൈഡർമാരുമായി സഹകരിച്ചാണ് കെഫോൺ 1,00,098 കണക്ഷനുകൾ കെഫോണിന് ലഭിച്ചത്. ബ്രോഡ്ബാൻഡിന് പുറമെ ഇൻ്റർനെറ്റ് ലീസ്ഡ് ലൈൻ, എംപിഎൽഎസ് സർവീസ്, ഡാർക്ക് ഫൈബർ, വൈഫൈ ഹോട്ട്സ്പോട്ടുകൾ, കോ-ലൊക്കേഷൻ തുടങ്ങിയ സേവനങ്ങളും കെഫോണും നൽകുന്നുണ്ട്. ഇവയ്ക്ക് പുറമെ ഒടിടി സേവനങ്ങൾ ഉടൻ ലഭ്യമായേക്കും.

ALSO READ : Mothers Day 2025: റീ ചാർജ്ജ് പ്ലാനുകളുടെ നിരക്ക് 5 ശതമാനം കുറച്ചു; ബി‌എസ്‌എൻ‌എൽ മാതൃദിന സമ്മാനം

കെഫോൺ കണക്ഷൻ എങ്ങനെ സ്വന്തമാക്കാം?

  1. കെഫോണിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ https://kfon.in/ പ്രവേശിക്കുക.
  2. അതിൽ രജിസ്റ്റർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
  3. സബ്സ്ക്രൈബർ രജിസ്റ്റർ തിരഞ്ഞെടുക്കു
  4. ശേഷം തുറന്ന് വരുന്ന പേജിൽ നിർദേശിക്കുന്ന കോളങ്ങളിൽ വിവരങ്ങൾ ചേർക്കുക.
  5. തുടർന്ന് സബ്മിറ്റിൽ ക്ലിക്ക് ചെയ്യുക

കോബിൾ ടിവി പ്രൊവർഡമാരെ സമീപിച്ചാലും നിങ്ങൾക്ക് കെഫോൺ കണക്ഷൻ ലഭിക്കുന്നതാണ്. ബിപിൽ ഉപയോക്താക്കൾ സൗജന്യ സേവനം ഇൻ്റർനെറ്റ് സേവനം ലഭ്യമാകുന്നത്.

കെഫോൺ താരിഫുകൾ

299 രൂപയുടെ ഏറ്റവും കുറഞ്ഞ താരിഫ് മുതൽ 1499 വരെയുള്ള പ്രതിമാസ പ്ലാനുകളാണ് കെഫോണിനുള്ളത്. മാസം 20 എംബിപിഎസിൽ 1000 ജിബിയാണ് 299 രൂപയ്ക്ക് ലഭിക്കുക. 349 രൂപയുടെ പ്ലാനിൽ 3000 ജിബി ഇൻ്റർനെറ്റ് 30 എംബിപിഎസ് വേഗതയിൽ ലഭിക്കും. തുടർന്ന് 399 രൂപ, 449 രൂപ, 499 രൂപ, 599 രൂപ, 799 രൂപ, 999 രൂപ, 1499 രൂപ എന്നിങ്ങനെയാണ് മറ്റ് പ്ലാനുകൾ. 300 എംബിപിഎസ് വേഗതിൽ മാസം 5000 ജിബിയാണ് 1499 രൂപയ്ക്ക് ലഭിക്കുക.