Motorola Razr 60: മോട്ടറോള റേസർ 60 ഫ്ലിപ് ഫോൺ അടുത്ത ആഴ്ച ഇന്ത്യൻ വിപണിയിൽ; പ്രത്യേകതകൾ അറിയാം
Motorola Razr 60 Flip Phone: മോട്ടറോളയുടെ റേസർ 60 ഫ്ലിപ് ഫോൺ അടുത്ത ആഴ്ച ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങും. കമ്പനി തന്നെ ഇക്കാര്യം അറിയിച്ചു.

മോട്ടറോളയുടെ റേസർ 60 അടുത്ത ആഴ്ച ഇന്ത്യൻ വിപണിയിലെത്തും. കമ്പനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഫ്ലിപ്കാർട്ടാണ് രാജ്യത്തെ ഔദ്യോഗിക ഇ -കൊമേഴ്സ് പങ്കാളി. കഴിഞ്ഞ വർഷം ആഗോളവിപണിയിൽ അവതരിപ്പിച്ച ഫോൺ ഈ മാസം 28 ഉച്ചയ്ക്ക് 12 മണിയ്ക്ക് ഇന്ത്യൻ വിപണിയിലെത്തും.
മോട്ടറോള ഇന്ത്യ വെബ്സൈറ്റിലും ഫ്ലിപ്കാർട്ടിലും ഫോണിന് പ്രത്യേകമായ മൈക്രോസൈറ്റ് ഉണ്ടാക്കിയിട്ടുണ്ട്. ക്ലാംഷെൽ രൂപത്തിലുള്ള ഫ്ലിപ് ഫോണായ മോട്ടറോള റേസർ 60 മൂന്ന് നിറങ്ങളിൽ ലഭിക്കും. ഇന്ത്യയിൽ ഫോണിന് ഒരു വേരിയൻ്റ് മാത്രമേയുള്ളൂ. 8ജിബി റാം + 256 ജിബി ഇൻ്റേണൽ മെമ്മറി.
ആൻഡ്രോയ്ഡ് 15ലാണ് ഫോൺ പ്രവർത്തിക്കുക. 6.96 ഇഞ്ച് ഫുൾ എച്ച്ഡി പിഒഎൽഇഡി എൽടിപിഒ ആണ് പ്രധാന ഡിസ്പ്ലേ. കവർ ഡിസ്പ്ലേ 3.63 ഇഞ്ചാണ്. മീഡിയടെൽ ഡിമെൻസിറ്റി 7400X എസ്ഒസി ചിപ്സെറ്റിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഡ്യുവൽ ഔട്ട്വാർഡ് ഫേസിങ് ക്യാമറയാണ് പ്രൈമറി ക്യാമറ. 50 മെഗാപിക്സലുള്ള ഈ ക്യാമറയ്ക്കൊപ്പം 13 മെഗാപിക്സലിൻ്റെ അൾട്രവൈഡ് ക്യാമറയും 32 മെഗാപിക്സലിൻ്റെ സെൽഫി ക്യാമറയും ഫോണിലുണ്ട്. 4500 എംഎഎച്ച് ബാറ്ററിയും 30 വാട്ട് ഫാസ്റ്റ് ചാർജിംഗും ഫോണിൻ്റെ മറ്റ് സവിശേഷതകളാണ്.
സ്പെക്സുകൾ പുറത്തുവന്നെങ്കിലും ഫോണിന് ഇന്ത്യയിൽ എത്രയാണ് വില എന്നത് വ്യക്തമല്ല. എന്നാൽ, അമേരിക്കൻ വിപണിയിൽ ഫോണിൻ്റെ സ്റ്റാർട്ടിങ് പ്രൈസ് 699 ഡോളറാണ്. ഇന്ത്യൻ കറൻസിയിൽ ഇത് ഏകദേശം 60,000 രൂപ വരും.