Truecaller: മെസേജുകൾ ഫിൽട്ടർ ചെയ്യാനും ഇനി ട്രൂകോളർ; എഐ ഫീച്ചർ അവതരിപ്പിച്ചു
Truecaller Introduces AI feature: ഇൻബോക്സിലെ മെസേജുകൾ ഫിൽറ്റർ ചെയ്യാനുള്ള എഐ ഫീച്ചർ അവതരിപ്പിച്ച് ട്രൂകോളർ. മെസേജ് ഐഡിസ് എന്ന പേരിലാണ് പുതിയ ഫീച്ചർ.
മെസേജുകൾ ഫിൽറ്റർ ചെയ്യാനുള്ള എഐ ഫീച്ചർ അവതരിപ്പിച്ച് ട്രൂകോളർ. സ്പാം മെസേജുകൾ നിയന്ത്രിച്ച് ഇൻബോക്സ് ഫിൽറ്റർ ചെയ്യാൻ പുതിയ ഫീച്ചറിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മെസേജ് ഐഡിസ് എന്ന പേരിലാണ് ഫീച്ചർ. എസ്എംഎസ് ഇൻബോക്സ് സ്കാൻ ചെയ്ത് ഒടിപി, ഡെലിവറി അപ്ഡേറ്റ്, ടിക്കറ്റ് ബുക്കിങ് തുടങ്ങി വിവിധ മെസേജുകൾ മനസിലാക്കി ഫിൽറ്റർ ചെയ്യാൻ ഈ ഫീച്ചറിന് സാധിക്കും.
വെരിഫൈഡ് ബിസിനസുകളിൽ നിന്നുള്ള മെസേജുകളെയാണ് ട്രൂകോളർ ഫിൽറ്റർ ചെയ്യുക. ഇങ്ങനെ ഫിൽറ്റർ ചെയ്ത മെസേജുകൾ ഇൻബോക്സിൽ പച്ച അടയാളത്തിൽ കാണാൻ കഴിയും. ഇന്ത്യ അടക്കം 30 രാജ്യങ്ങളിൽ മെസേജ് ഐഡിസ് എന്ന എന്ന ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. അതാത് ഡിവൈസുകളിൽ തന്നെയാണ് സ്ക്രീനിങ് നടക്കുന്നത് എന്നതിനാൽ ഉപഭോക്താക്കളുടെ വിവരങ്ങൾ സുരക്ഷിതമായിരിക്കുമെന്നും കമ്പനി പറയുന്നു. പ്രീമിയം സബ്സ്ക്രൈബർമാർക്ക് മാത്രമുള്ളതല്ല, ഈ ഫീച്ചർ. എല്ലാവർക്കും ലഭിക്കും. ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ മെസേജുകളും ഈ ഫീച്ചർ സപ്പോർട്ട് ചെയ്യും.
‘റീഡ് എസ്എംഎസ്’, ‘ഡിസ്പ്ലേ ഓവർ അദർ ആപ്പ്സ്’ എന്നീ പെർമിഷനുകൾ നൽകിയാലേ ഈ ഫീച്ചർ പ്രവർത്തിക്കൂ. സ്കാം, സ്പാം മെസേജുകളെയൊക്കെ തരം തിരിച്ച് ആവശ്യമായ മെസേജുകൾ പച്ച ചെക്ക് മാർക്കിൽ പ്രദർശിപ്പിക്കുകയാണ് ഫീച്ചർ ചെയ്യുക. മറ്റ് അടിയന്തര മെസേജുകളും ട്രൂകോളർ പ്രത്യേകമായി പ്രദർശിപ്പിക്കും. മെസേജിലെ പ്രധാന കാര്യമെന്താണെന്ന് കാണാനും ഈ ഫീച്ചർ ഉപഭോക്താക്കൾക്ക് അവസരമൊരുക്കുന്നുണ്ട്. എഐ സമ്മറൈസ് എന്നെ ഓപ്ഷനാണ് ഇത്.