AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

GTA 6: ചിലവ് രണ്ട് ബില്ല്യൺ ഡോളർ; ബുർജ് ഖലീഫയെക്കാൾ അധികം: ജിടിഎ 6 അടുത്ത വർഷം എത്തും

GTA 6 Cost Is 2 Billion Dollar: ജിടിഎ 6ൻ്റെ നിർമ്മാണച്ചിലവ് ബുർജ് ഖലീഫയെക്കാൾ അധികമെന്ന് സൂചന. ബുർജ് ഖലീഫയുടെ നിർമ്മാണച്ചിലവ് ഒന്നര ബില്ല്യൺ ഡോളറാണ്. ജിടിഎ6ൻ്റെ നിർമ്മാണച്ചിലവ് രണ്ട് ബില്ല്യൺ ഡോളർ ആണെന്നാണ് റിപ്പോർട്ട്.

GTA 6: ചിലവ് രണ്ട് ബില്ല്യൺ ഡോളർ; ബുർജ് ഖലീഫയെക്കാൾ അധികം: ജിടിഎ 6 അടുത്ത വർഷം എത്തും
ജിടിഎ 6Image Credit source: Screengrab
abdul-basith
Abdul Basith | Updated On: 13 May 2025 18:38 PM

ഗെയിമർമാരുടെ പ്രിയപ്പെട്ട ടൈറ്റിലായ ജിടിഎയുടെ ഏറ്റവും പുതിയ പതിപ്പ് ജിടിഎ 6 അടുത്ത വർഷം റിലീസാവും. 2026 മെയ് 26ന് എക്സ് ബോക്സിലും പിഎസ്5ലും ജിടിഎ 6 ഔദ്യോഗികമായി റിലീസാവുമെന്നാണ് ഗെയിം വികസിപ്പിച്ച റോക്ക്സ്റ്റാർ അറിയിച്ചത്. രണ്ട് ബില്ല്യൺ യുഎസ് ഡോളർ ചിലവഴിച്ചാണ് ജിടിഎ നിർമ്മിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ നിർമ്മാണച്ചിലവിനെക്കാൾ അധികമാണ്.

ഏകദേശം എട്ട് വർഷത്തോളമെടുത്താണ് റോക്ക്സ്റ്റാർ ജിടിഎ 6 വികസിപ്പിച്ചത്. 2013 സെപ്തംബർ 17ന് റിലീസായ ജിടിഎ 5 ആണ് ഈ ഫ്രാഞ്ചൈസിയിൽ ഇതിന് മുൻപ് പുറത്തുവന്ന ഗെയിം. 2014ൽ തന്നെ ജിടിഎ 6നുള്ള പ്രാഥമിക പ്രവർത്തനങ്ങൾ റോക്ക്സ്റ്റാർ ആരംഭിച്ചു. 2018ൽ ഔദ്യോഗികമായി ഗെയിമിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയതായി കമ്പനി തന്നെ അറിയിച്ചിരുന്നു.

ജിടിഎ 6 ൻ്റെ നിർമ്മാണച്ചിലവ് രണ്ട് ബില്ല്യൺ ഡോളർ ആണെന്ന് റോക്ക്സ്റ്റാർ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഹാക്കർമാരാണ് ഗെയിമിൻ്റെ നിർമ്മാണച്ചിലവ് പുറത്തുവിട്ടത്. ദുബായിലെ ബുർജ് ഖലീഫയുടെ നിർമ്മാണച്ചിലവ് 1.5 ബില്ല്യൺ ഡോളറാണ്. ഇതിലും അധികമാണ് ജിടിഎ 6ൻ്റെ നിർമ്മാണച്ചിലവ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിർമ്മാണച്ചിലവ് രണ്ട് ബില്ല്യൺ ഡോളറാണെങ്കിൽ ചരിത്രത്തിലെ തന്നെ ഏറ്റവും ചിലവേറിയ വിഡിയോ ഗെയിം ആയി ജിടിഎ 6 മാറും.

റോക്ക് സ്റ്റാറിനെ സംബന്ധിച്ച് ഇതത്ര അധികമല്ല. 2018ൽ പുറത്തിറങ്ങിയ റെഡ് ഡെഡ് റിഡംഷൻ 2 എന്ന ഗെയിമിൻ്റെ നിർമ്മാണച്ചിലവ് 540 മില്ല്യൺ ഡോളറായിരുന്നു. എട്ട് വർഷം കൊണ്ട് വികസിപ്പിച്ച ഈ ഗെയിം റിലീസായ ആദ്യ ആഴ്ച തന്നെ 725 മില്ല്യൺ ഡോളർ നേടി ലാഭവും നേടി. ലോകമെങ്ങും ആരാധകരുള്ള ജിടിഎ ഫ്രാഞ്ചൈസിയിലെ ഗെയിം ആയതുകൊണ്ട് ജിടിഎ 6 വില്പന തകർക്കുമെന്നുറപ്പാണ്. പ്രത്യേകിച്ച്, ഗെയിമിൻ്റെ സ്ക്രീൻഷോട്ടുകളും ട്രെയിലറുകളും വൈറലായ സാഹചര്യത്തിൽ.