Aadhaar App : ഇനി അക്ഷയ സെൻ്ററിൽ പേകേണ്ട; ആധാർ ആപ്പിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാം

Aadhaar Mobile Number Link Via Online : ഒടിപിയും ഫേസ് ഒതെൻഡിക്കേഷനും ആധാർ ആപ്പിലുടെ നടത്തിയാണ് തിരച്ചറയിൽ രേഖ പരിശോധിക്കുക

Aadhaar App : ഇനി അക്ഷയ സെൻ്ററിൽ പേകേണ്ട; ആധാർ ആപ്പിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാം

Aadhar App

Published: 

28 Nov 2025 21:53 PM

ഇനി മൊബൈൽ നമ്പർ ലിങ്ക് ചെയ്യിപ്പിക്കാൻ അക്ഷയ സെൻ്ററിൽ പോകേണ്ട! ഇത് സംബന്ധിച്ചുള്ള പുതിയ ഫീച്ചർ ആധാർ ആപ്പിൽ ഉടൻ വരുമെന്ന് യുണീക് ഐഡെൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) അറിയിച്ചു. ഈ ഫീച്ചർ ആപ്പിലെത്തി കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് തങ്ങളുടെ സ്മാർട്ട്ഫോണിലൂടെ തന്നെ ആധാറുമായി നമ്പർ ലിങ്ക് ചെയ്യാൻ സാധിക്കും.

എക്സിൽ പങ്കുവെച്ച് പോസ്റ്റിലൂടെയാണ് യുഐഡിഎഐ ഇക്കാര്യം അറിയിച്ചത്. ഒടിപി വേരിഫിക്കേഷനും ഫേസ് ഒതെൻഡിക്കേഷനും ആധാർ ആപ്പിലൂടെ തന്നെ നടത്തി തിരച്ചറിയൽ പരിശോധിക്കുന്നതാണ്. പുതിയ ഫീച്ചർ ഉടൻ ആധാർ ആപ്പിലെത്തുമന്നാണ് യുഐഡിഎഐ അറിയിച്ചിരിക്കുന്നത്. കൂടാതെ ബയോമെട്രിക് സേവനങ്ങളും ഇതിലൂടെ ഉടൻ നടത്താനായേക്കും.

ALSO READ : Aadhaar-PAN Card Link: ഡിസംബർ 31നകം ഇത് ചെയ്തില്ലെങ്കിൽ പണി കിട്ടും, പാന്‍ കാര്‍ഡ് ഉപയോഗിക്കാൻ പറ്റില്ല!


നിലവിൽ ആധാർ സേവനങ്ങൾക്കായി നിരവധി പേരാണ് അക്ഷയ സെൻ്ററിലും മറ്റ് കേന്ദ്രങ്ങളിലുമെത്തുന്നത്. സ്വന്തം സ്മാർട്ട്ഫോണിലൂടെ ചെയ്യാൻ സാധിക്കുകയാണെങ്കിൽ നിരവധി പേർക്ക് സുഗമമായി ആധാറുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്യാൻ സാധിക്കും. ടു-സ്റ്റെപ്പ് വേരിഫിക്കേഷനുൾപ്പെടെയുള്ള ശക്തമായ സെക്യൂരിറ്റി സംവിധാനങ്ങളുണ്ടാകും. നിലവിൽ ആധാർ ആപ്പ് പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റേറിലും ലഭ്യമാണ്.

ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
അപ്പന്‍ഡിസൈറ്റിസ് ഉണ്ടെന്ന് സംശയമുണ്ടോ? ലക്ഷണങ്ങള്‍ ഇവയാണ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും