Aadhaar-PAN Card Link: ഡിസംബർ 31നകം ഇത് ചെയ്തില്ലെങ്കിൽ പണി കിട്ടും, പാന്‍ കാര്‍ഡ് ഉപയോഗിക്കാൻ പറ്റില്ല!
Aadhaar-PAN Card Link: 2025 ഒക്ടോബർ 1-നോ അതിനുമുമ്പോ പാൻ കാർഡ് ലഭിച്ച എല്ലാവർക്കും ഈ സമയപരിധി ബാധകമാണ്. പുതുവർഷത്തിന് മുമ്പ് നിങ്ങൾ ആധാർ-പാൻ ലിങ്ക് ചെയ്തില്ലെങ്കിൽ, ശമ്പളം, ആദായനികുതി റിട്ടേണുകൾ, ലോൺ പ്രോസസ്സിംഗ്, ബാങ്കിംഗ്, നിക്ഷേപം തുടങ്ങിയ നിങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നിർത്തിയേക്കാം.
രാജ്യത്തെ ഏതൊരു പൗരന്റെയും പ്രധാനപ്പെട്ട രണ്ട് രേഖകളാണ് പാൻ കാർഡും ആധാർ കാർഡും. ഇപ്പോഴിതാ, പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയം വന്നിരിക്കുകയാണ്. ഡിസംബർ 31നകം ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡിൽ നിന്ന് സേവനങ്ങൾ ലഭിക്കില്ലെന്നും അത് റദ്ദാക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2025 ഒക്ടോബർ 1-നോ അതിനുമുമ്പോ പാൻ കാർഡ് ലഭിച്ച എല്ലാവർക്കും ഈ സമയപരിധി ബാധകമാണ്.
പുതുവർഷത്തിന് മുമ്പ് നിങ്ങൾ ആധാർ-പാൻ ലിങ്ക് ചെയ്തില്ലെങ്കിൽ, ശമ്പളം, ആദായനികുതി റിട്ടേണുകൾ, ലോൺ പ്രോസസ്സിംഗ്, ബാങ്കിംഗ്, നിക്ഷേപം തുടങ്ങിയ നിങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നിർത്തിയേക്കാം. ആദായനികുതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ അടുത്തുള്ള പാൻ സെന്ററിലോ പോയി ലിങ്ക് ചെയ്യാവുന്നതാണ്.
വെബ്സൈറ്റ് വഴി ലിങ്ക് ചെയ്യേണ്ട വിധം
ആദായ നികുതിയുടെ ഔദ്യോഗിക ഇ-ഫയലിംഗ് വെബ്സൈറ്റ് സന്ദർശിക്കുക (https://www.incometax.gov.in/iec/foportal/)
ഹോം പേജിലെ ‘Quick Links’ വിഭാഗത്തിൽ നിന്ന് ‘Link Aadhaar’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ പാൻ നമ്പറും ആധാർ നമ്പറും നൽകുക.
‘Validate’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന്, പാൻ-ആധാർ ലിങ്കേജ് അഭ്യർത്ഥന യു.ഐ.ഡി.എ.ഐ വെരിഫിക്കേഷനായി കൈമാറും.
പേര്, ഫോൺ നമ്പർ എന്നിവ പോലുള്ള വിവരങ്ങൾ ആധാർ കാർഡിലെ വിവരങ്ങൾ അനുസരിച്ച് നൽകാനും, ഒ.ടി.പി. വഴി വെരിഫിക്കേഷൻ പൂർത്തിയാക്കാനും ആവശ്യപ്പെട്ടേക്കാം.
ലിങ്കിംഗിനായുള്ള അപേക്ഷ പൂർത്തിയാക്കിയാൽ, ഇത് പ്രോസസ്സ് ചെയ്യുന്നതിന് 4 മുതൽ 5 ദിവസം വരെ എടുത്തേക്കാം.
എസ്.എം.എസ് വഴി എങ്ങനെ ചെയ്യാം ?
UIDPAN <നിങ്ങളുടെ ആധാൻ നമ്പർ>പാൻ കാർഡ് നമ്പർ> എന്ന് ടൈപ്പ് ചെയ്ത് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് SMS അയയ്ക്കുക.