AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vivo S30: വിവോ എസ്30, വിവോ എസ്30 പ്രോ മിനി മോഡലുകൾ അവതരിപ്പിച്ചു; ഇന്ത്യയിൽ വൈകാതെ എത്തുമെന്ന് റിപ്പോർട്ട്

Vivo S30 And Vivo S30 Pro Mini Features: വിവോയുടെ പുതിയ രണ്ട് ഫോണുകൾ അവതരിപ്പിച്ചു. വിവോ എസ്30, വിവോ എസ്30 പ്രോ മിനി മോഡലുകൾ ചൈനീസ് മാർക്കറ്റിലാണ് അവതരിപ്പിച്ചത്.

Vivo S30: വിവോ എസ്30, വിവോ എസ്30 പ്രോ മിനി മോഡലുകൾ അവതരിപ്പിച്ചു; ഇന്ത്യയിൽ വൈകാതെ എത്തുമെന്ന് റിപ്പോർട്ട്
വിവോ എസ്30Image Credit source: Social Media
abdul-basith
Abdul Basith | Published: 30 May 2025 10:39 AM

വിവോ എസ്30, വിവോ എസ്30 പ്രോ മിനി മോഡലുകൾ അവതരിപ്പിച്ചു. ചൈനീസ് മാർക്കറ്റിലാണ് മോഡലുകൾ അവതരിപ്പിച്ചത്. ഇന്ത്യൻ മാർക്കറ്റിൽ ഏറെ വൈകാതെ തന്നെ ഫോൺ പുറത്തിറങ്ങിയേക്കും. രണ്ട് മോഡലുകളിലും ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. 6500 എംഎഎച്ച് ബാറ്ററി, 90 വാട്ടിൻ്റെ ഫാസ്റ്റ് ചാർജിങ് എന്നീ പ്രത്യേകതകളും മോഡലുകളിലുണ്ട്.

വിവോ എസ്30യ്ക്ക് ചൈനീസ് മാർക്കറ്റിൽ വില ഇന്ത്യൻ കറൻസിയിൽ ഏകദേശം 25,000 രൂപയാണ്. 12 ജിബി റാം + 256 ജിബി ഇൻ്റേണൽ മെമ്മറിയുടെ ബേസ് വേരിയൻ്റിനാണ് ഈ വില. 12 ജിബി + 512 ജിബി വേരിയൻ്റിന് 32,000 രൂപയും 16 ജിബി + 512 ജിബി ടോപ്പ് വേരിയറ്റിന് ഏകദേശം 38,000 രൂപയും നൽകണം. കൊകോ ബ്ലാക്ക്, ലെമൺ യെല്ലോ, മിൻ്റ് ഗ്രീൻ, പീച്ച് പിങ്ക് എന്നീ നിറങ്ങളിലാണ് ഈ മോഡൽ ലഭിക്കുക.

വിവോ എസ്30 പ്രോ മിനി മോഡലിലെ ബേസ് വേരിയൻ്റിൻ്റെ ഏകദേശ വില 42,000 രൂപയാണ്. 12 ജിബി + 256 ജിബിയാണ് ഈ വേരിയൻ്റ്. 12 ജിബി + 512 ജിബി, 16 ജിബി + 512 ജിബി വേരിയൻ്റുകൾക്ക് യഥാക്രമം 45,000, 47,000 രൂപയും വിലനൽകണം. കൂൾ ബെറി പൗഡർ, കൊകോ ബ്ലാക്ക്, മിൻ്റ് ഗ്രീൻ, ലെമൺ യെല്ലോ എന്നീ നിറങ്ങളിൽ ഈ മോഡൽ ലഭിക്കും. രണ്ട് ഫോണുകളിലും 50 മെഗാപിക്സൽ ആണ് സെൽഫി ക്യാമറ. റിയർ എൻഡിൽ 50 മെഗാപിക്സലിൻ്റെ രണ്ട് സെൻസറുകളുണ്ട്. റിയർ എൻഡിലെ മൂന്നാമത്തെ ക്യാമറ 9 മെഗാപിക്സൽ സെൻസറാണ്. ഈ മോഡലുകൾ എപ്പോഴാണ് ഇന്ത്യയിൽ പുറത്തിറങ്ങുക എന്നതിനെപ്പറ്റി കൃത്യമായ സൂചനകളില്ല.