സേവ് ദ ഡേറ്റ്! 7050mAh ബാറ്ററി, സ്ലിം ഡി​സൈൻ സഹിതം വിവോ T5 5G ഇന്ത്യയിൽ സെപ്റ്റംബർ 2ന് ലോഞ്ച് ചെയ്യും

Vivo T5 5G to launch in India on September 2: മീഡിയടെക് 7500 ടർബോ ചിപ്‌സെറ്റാണ് വിവോ T5 5ജിക്ക് കരുത്ത് പകരുക. മികച്ച ബാറ്ററി ശേഷി സഹിതം എത്തുന്ന ​ഒരു സ്ലിം സ്മാർട്ട്ഫോൺ ആയിരിക്കും ഇത്. കർവ്ഡ് എഡ്ജുകളുള്ള അൾട്രാ-സ്ലിം ചേസിസ് ആണ് ഈ ഫോണിനുണ്ടാകുക. ''സ്കൈലൈൻ ഡിസൈൻ" എന്നാണ് വിവോ ഈ ഫോണിന്റെ ഡി​സൈനെ വിശേഷിപ്പിക്കുന്നത്. റോയൽ ബ്രോൺസ്, സിൽവർ ഗ്രീൻ എന്നീ രണ്ട് കളർ വേരിയന്റുകളിൽ ഈ ഫോൺ വിപണിയിൽ എത്തും.

സേവ് ദ ഡേറ്റ്! 7050mAh ബാറ്ററി, സ്ലിം ഡി​സൈൻ സഹിതം വിവോ T5 5G ഇന്ത്യയിൽ സെപ്റ്റംബർ 2ന് ലോഞ്ച് ചെയ്യും

Vivo T5 5g To Launch In India On September 2

Published: 

25 Aug 2026 | 11:40 PM

വിവോ തങ്ങളുടെ T5 സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കാൻ പോകുന്നു. വിവോ T4 5ജിയുടെ പിൻഗാമിയായി വിവോ T5 5G (Vivo T5) സെപ്റ്റംബർ 2ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ടി5 സീരീസിൽ ഇന്ത്യയിൽ എത്തുന്ന അ‌ഞ്ചാമത്തെ സ്മാർട്ട്ഫോണാകും ഇത്. ഇതിനകം വിവോ T5x, വിവോ T5 പ്രോ, വിവോ T5 ​ലൈറ്റ് 5ജി, വി​വോ T5e എന്നീ മോഡലുകൾ ഈ സീരീസിന്റെ ഭാഗമായി ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടിട്ടുണ്ട്. മിഡ് റേഞ്ച് സെഗ്‌മെന്റിൽ മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന മോഡലായി T5 എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മികച്ച ബാറ്ററി ശേഷി സഹിതം എത്തുന്ന ​ഒരു സ്ലിം സ്മാർട്ട്ഫോൺ ആയിരിക്കും ഇത്. കർവ്ഡ് എഡ്ജുകളുള്ള അൾട്രാ-സ്ലിം ചേസിസ് ആണ് ഈ ഫോണിനുണ്ടാകുക. ”സ്കൈലൈൻ ഡിസൈൻ” എന്നാണ് വിവോ ഈ ഫോണിന്റെ ഡി​സൈനെ വിശേഷിപ്പിക്കുന്നത്. റോയൽ ബ്രോൺസ്, സിൽവർ ഗ്രീൻ എന്നീ രണ്ട് കളർ വേരിയന്റുകളിൽ ഈ ഫോൺ വിപണിയിൽ എത്തും.

Also Read: കന്നി ഫോണാണ് മിന്നിച്ചേക്കണേ! ബോൾട്ടിന്റെ ആദ്യ സ്മാർട്ട്ഫോൺ എയ്സ് 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

മീഡിയടെക് 7500 ടർബോ ചിപ്‌സെറ്റാണ് വിവോ T5 5ജിക്ക് കരുത്ത് പകരുക. സെഗ്മെന്റിൽ മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്നതിന് പുറമേ ശക്തമായ ബാറ്ററി ശേഷിയും ഈ വിവോ ഫോണിൽ ഉണ്ടാകും. 7,050mAh ബാറ്ററി ശേഷിയോടെയാണ് വിവോ T5 5ജി ഇന്ത്യയിൽ എത്തുക.

7,000mAh-ൽ കൂടുതൽ ബാറ്ററി ശേഷിയുള്ള ഈ സ്മാർട്ട്ഫോൺ സെഗ്മെന്റിലെ ഏറ്റവും സ്ലിം ഡി​വൈസ് ആയാണ് ഡി​സൈൻ ചെയ്തിരിക്കുന്നത് എന്ന് കമ്പനി അ‌വകാശപ്പെടുന്നു. 144Hz വരെ റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന 1.5K റെസല്യൂഷൻ 3D കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ ഈ ഫോണിൽ ഉണ്ട്. ഫീച്ചറുകൾ കണക്കിലെടുക്കുമ്പോൾ പ്രീമിയം നിലവാരമുള്ള ഡിസ്പ്ലോണ് ടി5 5ജി ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യാൻ പോകുന്നത്.

വിവോ T5 5G യുടെ മറ്റ് ഫീച്ചറുകൾ ലോഞ്ചിന് മുന്നോടിയായി വരുംദിവസങ്ങളിൽ വ്യക്തമാക്കും. അ‌തേസമയം ഈ ഫോണിന്റെ വില സംബന്ധിച്ച് നിലവിൽ കമ്പനി ഔദ്യോഗികമായി സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല. എന്നാൽ ഫ്ലിപ്കാർട്ട് മൈക്രോസൈറ്റിൽ ഇത് 34,999 മുതൽ 49,999 രൂപ വരെ സെഗ്‌മെന്റിൽ എത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ പുറത്തുവന്ന ഫീച്ചറുകൾ കണക്കിലെടുക്കുമ്പോൾ 40000 രൂപയിൽ താഴെ വിലയിലുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ആകും വിവോ T5 5G ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. ഐക്യൂ കഴിഞ്ഞ് ആഴ്ച പുറത്തിറക്കിയ ഐക്യൂ Z11 5ജിയോട് സാമ്യമുള്ള ഡി​സൈൻ ആണ് വിവോ T5 5ജിയുടേത് എന്നാണ് ചിത്രങ്ങളിൽ നിന്ന് വ്യക്തമായിട്ടുള്ളത്.

പ്രധാനമായും കളർ ഓപ്ഷനുകളിലും ബ്രാൻഡിംഗിലും മാത്രമായിരിക്കും ഈ രണ്ട് മോഡലുകളും തമ്മിൽ വ്യത്യാസപ്പെടുക എന്നാണ് പ്രതീക്ഷിക്കുന്നത്. അ‌തായത് പുറമേയുള്ള ലുക്കിൽ മാത്രമല്ല, ഉള്ളിലുള്ള ഫീച്ചറുകളുടെ കാര്യത്തിലും വിവോ T5 5ജി, ഐക്യൂ Z11 5ജി എന്നിവ തമ്മിൽ സാമ്യം ഉണ്ടാകും. ഐക്യൂ Z11 അ‌ടിസ്ഥാന വേരിയന്റ് 34,999 രൂപ പ്രാരംഭ വിലയിലാണ് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. വിവോ T5 5ജിയുടെ വില ലോഞ്ചിന് ശേഷമേ അ‌റിയാനാകൂ.

English Summary

Vivo is all set to launch a new smartphone in its T5 series. The company has officially confirmed that the Vivo T5 5G will be launched in India on September 2 as the successor to the Vivo T4 5G. The Vivo T5 5G will be powered by the MediaTek 7500 Turbo chipset. The smartphone will also have a 7,050mAh battery capacity.

Loading...
Unable to load recommendations.
Follow Us
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി