Vivo V70 Series : ഇനി വിവോ ഇറക്കുന്ന ഫോൺ 2026-ലെ രാജാവ്, വിവരങ്ങൾ പുറത്ത്

ചുവപ്പ്, മഞ്ഞ നിറങ്ങളിൽ ഫോൺ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 പ്രോസസറുമായാണ് ഹാൻഡ്‌സെറ്റ്

Vivo V70 Series : ഇനി വിവോ ഇറക്കുന്ന ഫോൺ 2026-ലെ രാജാവ്, വിവരങ്ങൾ പുറത്ത്

Vivo V70 Series Features

Published: 

21 Dec 2025 08:43 AM

ഒരൊറ്റ മോഡൽകൊണ്ട് ഫോട്ടോഗ്രഫി പ്രേമികളുടെ ഹൃദയം കവർന്നതിന് പിന്നാലെ വിവോ അടുത്ത കിടിലൻ മോഡലിൻ്റെ ലോഞ്ചിനായി കോപ്പുകൂട്ടുകയാണ്. 2026-ലാണ് ലോഞ്ചിംഗ് എങ്കിലും ഫോണിൻ്റെ വിവരങ്ങൾ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിലും ടെക് വെബ്സൈറ്റുകളിലുമെല്ലാം ചർച്ചയായിട്ടുണ്ട്. വിവോ V70 സീരീസിലെ, X200T,X300 FE എന്നീ മോഡലുകളാണ് പുതുവർഷത്തിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ഫോണിൻ്റെ സ്പെക്സ് പലതും ലീക്കായിട്ടുണ്ട്. 2026 ജനുവരി അവസാനത്തോടെ ഫോൺ ലോഞ്ച് ചെയ്യ്തേക്കും എന്നാണ് വിവരം. എന്താണ് ഇങ്ങനെയൊരു ഫോണിൻ്റെ പ്രത്യേകത എന്ന് പരിശോധിക്കാം.

ബാറ്ററി മുതൽ

ചൈനയിൽ അടുത്തിടെ പുറത്തിറക്കിയ വിവോ എസ് 50-ൻ്റെ റീബ്രാൻഡഡ് പതിപ്പായിരിക്കും വിവോ വി 70 എന്ന് സൂചനയുണ്ട് . 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.59 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, OIS ഉള്ള 50MP പ്രധാന ക്യാമറ, 3x ഒപ്റ്റിക്കൽ സൂം ഉള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, 8MP അൾട്രാവൈഡ് ക്യാമറ, 50MP സെൽഫി ക്യാമറ എന്നിവ ഫോണിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 90W ഫാസ്റ്റ് ചാർജിംഗുള്ള 6,500mAh ബാറ്ററിയും ഫോണിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, വിവോ വി 70 മോഡൽ 8 ജിബി റാമും 256 ജിബി ഇൻ്റേണൽ സ്റ്റോറേജുമുള്ള ഒരൊറ്റ കോൺഫിഗറേഷനിൽ ഫോൺ ലഭ്യമായേക്കാമെന്ന് ടിപ്സ്റ്റർ പറയുന്നു. ചുവപ്പ്, മഞ്ഞ നിറങ്ങളിൽ ഫോൺ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 പ്രോസസറുമായാണ് ഹാൻഡ്‌സെറ്റ് വരുന്നത്.

വില

വിവോ വി 70-ന് ഇന്ത്യയിൽ 45,000 രൂപ വില വരുമെന്നാണ് വിവരം.വിവോ വി70 എലൈറ്റിന് 50,000 രൂപയായിരിക്കും വില. വിവോ X200T യുടെ വില ഏകദേശം 55,000 രൂപയായിരിക്കുമെന്ന് റിപ്പോർട്ടുണ്ട്. X300 FE ഏകദേശം 60,000 രൂപയ്ക്ക് ലോഞ്ച് ചെയ്യുമെന്നാണ് വിവരം. ഇവ പ്രതീക്ഷിക്കുന്ന വിലകളാണെന്നും സ്ഥിരീകരിച്ചിട്ടില്ല.

മുട്ട കേടായോ? പൊട്ടിക്കാതെ തന്നെ തിരിച്ചറിയാം
വീട്ടിലുണ്ടോ തടിയുടെ തവി! ഒന്ന് ശ്രദ്ധിച്ചേക്കണേ, അല്ലെങ്കിൽ...
ജങ്ക് ഫുഡ് കൊതി മാറ്റണോ? വഴിയുണ്ട്
ഐപിഎല്‍ പരിശീലകരുടെ ശമ്പളമെത്ര?
അയ്യോ, കടുവ! പ്രേമാ ഓടിക്കോ, എനിക്ക് ഈ ദേശത്തെ വഴിയറിയില്ല
ശ്രീനിയെ അവസാനം ഒരു നോക്ക് കാണാൻ മമ്മൂട്ടിയും മോഹൻലാലും എത്തിയപ്പോൾ
ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി
തലശ്ശേരിയിൽ പ്ലാസ്റ്റിക് ഫാക്ടറിക്ക് തീപിടിച്ചപ്പോൾ