ഗ്ലാമറിന് ഗ്ലാമർ, പവറിന് പവർ, ക്യാമറയ്ക്ക് ക്യാമറ! വിവോ X300 FE 8000 രൂപ ഡിസ്കൗണ്ടിൽ വിൽക്കുന്നു
Vivo X300 FE 5G discount: വിവോ ഈ വർഷം മേയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത Vivo X300 FE 5G ഇപ്പോൾ 8000 രൂപ ബാങ്ക് ഡിസ്കൗണ്ട് സഹിതം വാങ്ങാൻ ലഭ്യമാണ്. ഇതിന്റെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 79,999 രൂപയും 12GB + 512GB വേരിയന്റിന് 89,999 രൂപയുമാണ് വില. എന്നാൽ വിവോ x300 fe അടിസ്ഥാന മോഡലിന് 8000 രൂപയുടെയും ടോപ് മോഡലിന് 9000 രൂപയുടെയും ബാങ്ക് ഡിസ്കൗണ്ട് ഇപ്പോൾ വിവോ വെബ്സൈറ്റിൽ ലഭ്യമാണ്.

Vivo X300 Fe 5g Discount
വിവോയുടെ X സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയ സ്മാർട്ട്ഫോൺ മോഡലുകളിൽ ഒന്നാണ്. എന്നാൽ പ്രീമിയം മോഡലുകൾ എന്ന നിലയിൽ ഉയർന്ന വിലയാണ് ഇവയ്ക്ക് നൽകേണ്ടിവരിക. നിലവിലെ ഏറ്റവും കരുത്തൻ X300 അൾട്രയ്ക്ക് 159999 രൂപയാണ് വില. അതിനെക്കാൾ കുറഞ്ഞ ഓപ്ഷനുകൾ പരിഗണിക്കുന്നവർക്ക് X300 പ്രോ 1,09,999 രൂപയ്ക്ക് വാങ്ങാം. എന്നാൽ ഇവ കൂടാതെ X സീരീസിൽ വാങ്ങാൻ പരിഗണിക്കാവുന്ന രണ്ട് മോഡലുകൾ കൂടിയുണ്ട്. x300, X300 FE എന്നിവയാണ് അവ. ഇതിൽ ഏറ്റവും പുതിയ മോഡൽ വിവോ X300 FE (vivo X300 FE) ആണ്. വിവോ x സീരീസിന്റെ പ്രീമിയം ഫീൽ ഉൾക്കൊണ്ടുകൊണ്ട്, എന്നാൽ അത്യാവശ്യം കുറഞ്ഞ വിലയിൽ ഈ ഫാൻ എഡിഷൻ മോഡൽ സ്വന്തമാക്കാനാകും.
കഴിഞ്ഞ മാസമാണ് വിവോ x300 FE ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന്റെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 79,999 രൂപയും 12GB + 512GB വേരിയന്റിന് 89,999 രൂപയുമാണ് വില. വിവോയുടെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ടിലും ആമസോണിലും ഇത് വാങ്ങാൻ ലഭ്യമാണ്. എന്നാൽ ഇപ്പോൾ ഏറ്റവും മികച്ച ഡിസ്കൗണ്ട് കാണുന്നത് വിവോയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ്.
Also Read: ഉള്ളതുകൊണ്ട് ഓണം പോലെ! 7000mAh ബാറ്ററിയുള്ള റിയൽമി നാർസോ 90 5ജിയുടെ പുതിയ വിലയും ഡിസ്കൗണ്ടും
വിവോ x300 fe അടിസ്ഥാന മോഡലിന് 8000 രൂപയുടെയും ടോപ് മോഡലിന് 9000 രൂപയുടെയും ബാങ്ക് ഡിസ്കൗണ്ട് വിവോ വെബ്സൈറ്റിൽ ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 71999 രൂപ പ്രാരംഭ വിലയിൽ x300 fe സ്വന്തമാക്കാനാകും. ഇതോടൊപ്പം എത്തിയ വിവോ ZEISS ടെലിഫോട്ടോ എക്സ്റ്റെൻഡർ ആക്സസറീസ് കിറ്റിന് 3,999 രൂപയും വിവോ ZEISS ടെലിഫോട്ടോ എക്സ്റ്റെൻഡർ ജെൻ 2ന് 15,999 രൂപയുമാണ് വില.
കെപ്ലർ അധിഷ്ഠിത ഒപ്റ്റിക്കൽ സ്ട്രക്ചർ വഴി 200mm തുല്യമായ ഫോക്കൽ ലെങ്ത് വാഗ്ദാനം ചെയ്യുന്ന വിവോ ZEISS ടെലിഫോട്ടോ എക്സ്റ്റെൻഡർ ജെൻ 2 ഫോട്ടോഗ്രഫി പ്രേമികൾക്ക് ഏറെ ഇഷ്ടപ്പെടും. ഈ ഫോണിലെ ZEISS മൾട്ടിഫോക്കൽ പോർട്രെയ്റ്റ് ZEISS സ്റ്റൈൽ ബൊക്കെ, അഡാപ്റ്റീവ് ഫ്ലാഷ് പോർട്രെയ്റ്റ് ലൈറ്റിംഗ് എന്നിവയുമായി ജോടിയാക്കിയ അഞ്ച് ക്ലാസിക് ഫോക്കൽ ലെങ്ത് (23mm, 35mm, 50mm, 85mm, 100mm) പിന്തുണയ്ക്കുന്നു.
പ്രധാന ഫീച്ചറുകൾ
ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 5 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. 6.31-ഇഞ്ച് (2640 x 1216 പിക്സലുകൾ) 1.5K 1-120Hz LTPO AMOLED സ്ക്രീൻ, 4320Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.
അഡ്രിനോ 829 GPU, 12GB LPDDR5X അൾട്രാ റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് എന്നിവയും ഈ ഫാൻ എഡിഷൻ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6 -ൽ ആണ് പ്രവർത്തനം. 4005 mm² VC ലിക്വിഡ് കൂളിംഗ് സിസ്റ്റം ഇതിലുണ്ട്, ഇത് കഠിനമായ ടാസ്കുകൾ നിർവഹിക്കുമ്പോഴും കൂളായി പെർഫോമൻസ് മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നു.
ക്യാമറകളുടെ കാര്യമെടുത്താൽ, സോണി IMX921 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.57 അപ്പേർച്ചർ, OIS), 8MP 106° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 50MP IMX882 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ ( f/2.65 അപ്പേർച്ചർ), ഓറ ലൈറ്റ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഇതിലുള്ളത്. സെൽഫിക്കും മറ്റുമായി ഫ്രണ്ടിൽ 50MP ഓട്ടോഫോക്കസ് ക്യാമറയും ഉണ്ട്.
ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, IP68 + IP69 റേറ്റിങ്സ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി, 40W വയർലെസ് ഫാസ്റ്റ് ചാർജിങ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. അർബൻ ഒലിവ്, ലിലാക് പർപ്പിൾ, നോയർ ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.
English Summary
Vivo launched the Vivo X300 FE 5G in India in May this year and is now available for purchase with a bank discount of Rs 8,000. Its 12GB + 256GB base variant is priced at Rs 79,999 and the 12GB + 512GB variant is priced at Rs 89,999. However, the Vivo X300 FE is now available on the Vivo website with a bank discount of Rs 8,000 for the base model and Rs 9,000 for the top model. It can be purchased in Urban Olive, Lilac Purple and Noir Black color options.