Volkswagen New SUV : ജർമൻ കാർ അരാധകർക്ക് സന്തോഷ വാർത്ത, ഫോക്‌സ്‌വാഗന്റെ കോംപാക്ട് എസ്‌യുവി വരുന്നു
Volkswagen New SUV Announced : ജർമ്മൻ കാറുകളെ പ്രണയിക്കുന്നവർക്ക് ഒരു സന്തോഷ വാർത്തെ എത്തിയിട്ടുണ്ട്. പ്രമുഖ ജർമൻ വാഹന നിർമ്മാതാക്കളായ ഫോക്സ് വാഗൺ തങ്ങളുടെ പുതിയ കോംപാക്ട് എസ്.യു.വി മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. ഇന്ത്യൻ വിപണിക്കായി തികച്ചും പുതിയൊരു 'സബ്-4 മീറ്റർ' (4 മീറ്ററിൽ താഴെ) കോംപാക്റ്റ് എസ്‌യുവി (SUV) അവതരിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗൺ പ്രഖ്യാപിച്ചു.

Volkswagen Announces New Compact Suv For India
ജർമ്മൻ കാറുകളെ പ്രണയിക്കുന്നവർക്ക് ഒരു സന്തോഷ വാർത്തെ എത്തിയിട്ടുണ്ട്. പ്രമുഖ ജർമൻ വാഹന നിർമ്മാതാക്കളായ ഫോക്സ് വാഗൺ തങ്ങളുടെ പുതിയ കോംപാക്ട് എസ്.യു.വി മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. ഇന്ത്യൻ വിപണിക്കായി തികച്ചും പുതിയൊരു ‘സബ്- 4 മീറ്റർ’ (4 മീറ്ററിൽ താഴെ) കോംപാക്റ്റ് എസ്‌യുവി (SUV) അവതരിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗൺ പ്രഖ്യാപിച്ചു.
ക്‌സ്‌വാഗണിനെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ വിപണിയിൽ കൂടുതൽ സീജമാവുക എന്ന ലക്ഷമാണ് ഉള്ളത്. പുതിയ മോഡൽ വഴി പാസഞ്ചർ വാഹന വിഭാഗത്തിൽ കമ്പനിയുടെ സ്ഥാനം കൂടുതൽ ശക്തമാക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. 2027-ൽ ഈ പുതിയ എസ്‌യുവി വാഹനം വിപണിയിലെത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മത്സരം നടക്കുന്ന സെഗ്മെന്റാണ് കോംപാക്ട് എസ് യു വി വിഭാഗം. ഉപഭോക്താക്കൾ പുതിയ ഓപ്ഷനുകൾക്കായി കാത്തിരിക്കുകയുമാണ്. ഇന്ത്യയിലെ പാസഞ്ചർ വാഹന വിപണിയിലെ ഏറ്റവും വലിയ ശ്രേണിയാണ് ഇത്.
Also Read : Yezdi Roadster Red Wolf : സൗകര്യമായി! ഇനി യെസ്ഡി റോഡ്സ്റ്റർ ആമസോണിൽ നിന്നും ഫ്ലിപ് കാർട്ടിൽ നിന്നും വാങ്ങാം…
ഉയർന്ന തോതിലുള്ള പ്രാദേശിക ഉൽപ്പാദനത്തിനും (localisation) ഇന്ത്യൻ വിപണിയുടെ താൽപ്പര്യങ്ങൾക്കും മുൻഗണന നൽകിക്കൊണ്ട് വികസിപ്പിക്കുന്ന ഈ പുതിയ കോംപാക്റ്റ് എസ്‌യുവി, ജർമ്മൻ എൻജിനീയറിംഗ് മികവ്, ഉയർന്ന സുരക്ഷ, മികച്ച നിർമ്മാണ നിലവാരം എന്നീ ഫോക്‌സ്‌വാഗൺ മൂല്യങ്ങൾ ഉൾക്കൊള്ളുന്നതാകും. ഇന്ത്യയ്ക്കായി കാര്യക്ഷമമായ പവർട്രെയിനുകൾ, നൂതന സാങ്കേതികവിദ്യ, സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഉപയോഗിക്കാൻ MQB-A0-IN പ്ലാറ്റ്‌ഫോം ആണ് കമ്പനി അടിസ്ഥാനമാക്കുന്നത്.
പുതിയ വാഹനത്തിന് നിലവിൽ ബ്രസീൽ വിപണിയിൽ വില്പന തുടരുന്ന ഫോക്സ്‌വാഗൺ ടെറയുടെ രൂപസാദൃശ്യം ഉണ്ടാകാനാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. ഒരുപക്ഷേ ഇന്ത്യൻ വിപണിയുടെ ആവശ്യകതകൾ മനസ്സിലാക്കി ചില മാറ്റങ്ങൾ വന്നേക്കാം. എൽഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകൾ, സ്പോർട്ടി ഫീൽ നൽകുന്ന ബംബർ, റൂഫ് റെയിലുകൾ തുടങ്ങിയവ വാഹനത്തിൽ പ്രതീക്ഷിക്കാം. വാഹനത്തിന്റെ എൻജിന്റെ കാര്യത്തിലേക്ക് വന്നാൽ സ്കോഡ കൈലാക്കിൽ ഉപയോഗിക്കുന്ന 1.0 ലെറ്റർ ടർബോ ചാർജിഡ് പെട്രോൾ എൻജിൻ തന്നെയായിരിക്കും ഉപയോഗിക്കുക എന്നാണ് റിപ്പോർട്ടുകൾ. സിക്സ് സ്പീഡ് മാനുവൽ, എയ്റ്റ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സുകൾ വാഹനത്തിൽ ഉൾപ്പെടുത്തിയേക്കാം. പുതിയ ഈ കോമ്പാക്ട് മെസ്സിയുടെ വില പ്രതീക്ഷിക്കുന്നത് ഏകദേശം 10 മുതൽ 15 ലക്ഷം രൂപ വരെയാണ്.
English Summary
There is good news for enthusiasts of German cars. Leading German automaker Volkswagen is gearing up to launch a new compact SUV model in India. The company has announced that it will introduce an all-new ‘sub- 4 meter’ compact SUV specifically for the Indian market.