AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nano Banana: എന്താണ് നാനോ ബനാന?; സോഷ്യൽ മീഡിയ ഭരിക്കുന്ന ഇമേജുകളുടെ സ്രഷ്ടാവിനെ അറിയാം

What Is Nano Banana: സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഇമേജ് എഡിറ്റിങ് ടൂളാണ് നാനോ ബനാന. എന്താണ് ഇത് എന്നറിയാം.

Nano Banana: എന്താണ് നാനോ ബനാന?; സോഷ്യൽ മീഡിയ ഭരിക്കുന്ന ഇമേജുകളുടെ സ്രഷ്ടാവിനെ അറിയാം
നാനോ ബനാനImage Credit source: Gemini AI
abdul-basith
Abdul Basith | Published: 16 Sep 2025 16:34 PM

നാനോ ബനാനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. പലതരം പോർട്രെയിറ്റ് ഇമേജുകൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുകയാണ്. നമ്മളും നമ്മളുടെ സുഹൃത്തുക്കളുമൊക്കെ നാനോ ബനാന വഴി ഇമേജ് ജനറേറ്റ് ചെയ്തിട്ടുണ്ടാവും. എന്നാൽ, എന്താണ് നാനോ ബനാന എന്നറിയാമോ?

എന്താണ് നാനോ ബനാന?

നാനോ ബനാന ഒരു ഇമേജ് എഡിറ്റിങ് ടൂളാണ്. ഇതൊരു ആപ്പല്ല. ജെമിനി 2.5 ഫ്ലാഷ് ഇമേജ് എന്ന ഇമേജ് എഡിറ്റിങ്/ജനറേഷൻ ടൂളിൻ്റെ മറ്റൊരു പേരാണ് നാനോ ബനാന. നേരത്തെയുണ്ടായിരുന്ന ജെമിനിയുടെ ഇമേജ് എഡിറ്റിങ് ടൂളിൻ്റെ ബെറ്റർ വേർഷനാണ് നാനോ ബനാന. സാധാരണ ഫോട്ടോകളെ റിയലിസ്റ്റിക് ഇമേജുകളായി മാറ്റാൻ നാനോ ബനാനയ്ക്ക് കഴിയും. ഇത്തരം ചിത്രങ്ങളെ ത്രീഡി ഫിഗറിനുകളാക്കിയാണ് നാനോ ബനാന ആദ്യം ശ്രദ്ധ നേടിയതെങ്കിലും ഇപ്പോൾ ആളുകൾ സൗജന്യ ഫോട്ടോഷൂട്ടിനായാണ് ഈ ടൂൾ ഉപയോഗിക്കുന്നത്.

Also Read: Google Nano Banana: ഇനി ഗൂഗിൾ നാനോ ബനാനയിൽ ട്രെൻഡിങ് ആകാൻ സാധ്യതയുള്ള 10 പ്രോപ്റ്റുകൾ ഇതാ…

നാനോ ബനാനയുടെ പ്രത്യേകതകൾ
സെക്കൻഡുകൾക്കുള്ളിൽ നമ്മുടെ ഫോട്ടോ പ്രൊഫഷണൽ ഫോട്ടോകളായി മാറ്റാൻ നാനോ ബനാനയ്ക്ക് സാധിക്കും. നിഴലുകൾ ഉൾപ്പെടെ കൃത്യമായി പ്ലേസ് ചെയ്ത് അമ്പരപ്പിക്കുന്ന റിസൽട്ടുകളാണ് നാനോ ബനാന നൽകുക. ചാറ്റ്ജിപിടി ഇമേജ് ജനറേഷൻ ടൂളിലൂടെ നേരത്തെ ഇത്തരം ഫോട്ടോഷൂട്ട് ഇമേജുകൾ ക്രിയേറ്റ് ചെയ്തിരുന്നെങ്കിലും അവയുടെ മുഖം ശരിയായിരുന്നില്ല. എന്നാൽ, നാനോ ബനാനയിൽ ഇതും വളരെ കൃത്യമാണ്. കൃത്യമായ പ്രോംപ്ടുകൾ നൽകിയാൽ ഇത്തരം പ്രൊഫഷണൽ ചിത്രങ്ങൾ നാനോ ബനാന നൽകും.

നാനോ ബനാന എവിടെയൊക്കെ ലഭിക്കും?
നിലവിൽ നാനോ ബനാന ജെമിനിയിൽ മാത്രമാണ് ഉപയോഗിക്കുന്നതെങ്കിലും മറ്റ് പല എഐ ആപ്പുകളിലും ഇത് ലഭ്യമാണ്. ഗൂഗിൾ എഐ സ്റ്റുഡിയോ, ലിയനാർഡോ എഐ, ഇമോജെൻ, ഫ്രീപിക് തുടങ്ങിയ ആപ്പുകളിൽ നാനോ ബനാന ടൂൾ ഉപയോഗിക്കുന്നുണ്ട്.