WhatsApp new update: ശ്രദ്ധിക്കൂ നിങ്ങളുടെ ഫോണിൽ ഇപ്പോൾ വാട്സ്ആപ്പ് പ്രവർത്തിക്കുന്നുണ്ടോ? പുതിയ അപ്ഡേറ്റിനെപ്പറ്റി കൂടുതൽ അറിയാം
പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഫോണുകൾക്ക് നിർമ്മാതാക്കളിൽ നിന്ന് സുരക്ഷാ അപ്ഡേറ്റുകൾ ലഭ്യമല്ല. ഇത് ഡാറ്റ ചോർച്ചയ്ക്കും സൈബർ ഭീഷണികൾക്കും സാധ്യത കൂട്ടുന്നു. ഉപയോക്താക്കളുടെ സ്വകാര്യതയും വിവര സുരക്ഷയും ഉറപ്പാക്കുന്നതിനാണ് ഈ നിർണായക നടപടി
തിരുവനന്തപുരം: ചില പഴയ ഐഫോൺ, ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് ഇനി ലഭ്യമാകില്ല. ഈ മാറ്റം നാളെ, അതായത് 2025 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും. മികച്ച സുരക്ഷയും ഉറപ്പാക്കുന്നതിനായി മാതൃ കമ്പനിയായ മെറ്റാ നടത്തുന്ന പതിവ് അപ്ഡേറ്റ് പ്രക്രിയയുടെ ഭാഗമായാണ് ഈ തീരുമാനം. നേരത്തെ, 2025 മെയ് മാസം അവസാനത്തോടെ ഈ മാറ്റം നടപ്പിലാക്കുമെന്നായിരുന്നു മെറ്റാ അറിയിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ജൂൺ 1-ലേക്ക് മാറ്റിയത് ഉപയോക്താക്കൾക്ക് തങ്ങളുടെ ഫോണുകൾ അപ്ഗ്രേഡ് ചെയ്യാനോ ഡാറ്റ ബാക്കപ്പ് ചെയ്യാനോ വേണ്ടിയാണ്.
എന്തുകൊണ്ട് ഈ മാറ്റം?
പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഫോണുകൾക്ക് നിർമ്മാതാക്കളിൽ നിന്ന് സുരക്ഷാ അപ്ഡേറ്റുകൾ ലഭ്യമല്ല. ഇത് ഡാറ്റ ചോർച്ചയ്ക്കും സൈബർ ഭീഷണികൾക്കും സാധ്യത കൂട്ടുന്നു. ഉപയോക്താക്കളുടെ സ്വകാര്യതയും വിവര സുരക്ഷയും ഉറപ്പാക്കുന്നതിനാണ് ഈ നിർണായക നടപടി സ്വീകരിച്ചിരിക്കുന്നത്. പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തുന്നതിനും മികച്ച സേവനം നൽകുന്നതിനും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ ആവശ്യമാണ്.
ഫോൺ മോഡലുകൾ ഇവ
- ഐഫോണുകൾ
- ഐഫോൺ 5s
- ഐഫോൺ 6
- ഐഫോൺ 6 പ്ലസ്
- ഐഫോൺ 6s
- ഐഫോൺ 6s പ്ലസ്
- ഐഫോൺ എസ്.ഇ
- ആൻഡ്രോയിഡ് ഫോണുകൾ:
- സാംസങ് ഗാലക്സി എസ് 4
- സാംസങ് ഗാലക്സി നോട്ട് 3
- സോണി എക്സ്പീരിയ Z1
- എൽജി ജി2
- വാവെയ് അസെൻഡ് P6
- മോട്ടോ ജി (ഒന്നാം തലമുറ)
- മോട്ടോറോള റേസർ എച്ച്ഡി
- മോട്ടോ ഇ (2014)
ഈ ലിസ്റ്റിൽ നിങ്ങളുടെ ഫോണുണ്ടെങ്കിൽ എന്തുചെയ്യണം?
ആദ്യം, നിങ്ങളുടെ ഫോൺ ഏത് സോഫ്റ്റുവെയറിലാണ് പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കുക. നിങ്ങളുടെ ഫോൺ iOS 15.1 അല്ലെങ്കിൽ ആൻഡ്രോയിഡ് 5.1 (അല്ലെങ്കിൽ അതിന് മുകളിലുള്ള) പതിപ്പിലാണ് പ്രവർത്തിക്കുന്നതെങ്കിൽ വാട്സ്ആപ്പ് തുടർന്നും ലഭ്യമാകും. ഇല്ലെങ്കിൽ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുമോ എന്ന് പരിശോധിക്കുക. അല്ലെങ്കിൽ ബാക്കപ്പ് ചെയ്യുക.