Realme GT 7: റിയൽമി ജിടി 7, റിയൽമി ജിടി 7ടി ഇന്ത്യയിൽ വില്പന ആരംഭിച്ചു; സവിശേഷതകൾ ഇങ്ങനെ
Realme GT 7 And Realme GT 7T Available In India: ഇന്ത്യൻ മാർക്കറ്റിൽ റിയൽമി ജിടി 7, റിയൽമി ജിടി 7ടി മോഡലുകളുടെ വില്പന ആരംഭിച്ചു. റിയൽമി ജിടി സീരീസിലെ മൂന്നാം ഫോൺ റിയൽമി ജിടി ഡ്രീം എഡിഷൻ ജൂൺ മാസത്തിൽ വില്പന ആരംഭിക്കും.

റിയൽമിയുടെ ജിടി 7, ജിടി 7ടി എന്നീ മോഡലുകൾ ഇന്ത്യയിൽ വില്പന ആരംഭിച്ചു. കഴിഞ്ഞ ആഴ്ചയാണ് ഫോൺ ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിച്ചത്. ഇതിനൊപ്പം ഈ സീരീസിൽ അവതരിപ്പിച്ച മൂന്നാമത്തെ മോഡൽ, റിയൽമി ജിടി ഡ്രീം എഡിഷൻ ജൂൺ മാസത്തിൽ വില്പന ആരംഭിക്കും.
റിയൽമി ഇന്ത്യയുടെ വെബ്സൈറ്റിലും ആമസോണിലുമാണ് മോഡലുകളുടെ വില്പന നടക്കുന്നത്. റിയൽമി ജിടി 7ൻ്റെ വില ആരംഭിക്കുന്നത് 39,999 രൂപയിലാണ്. 8 ജിബി റാം + 256 ജിബി ഇൻ്റേണൽ മെമ്മറിയുടെ ബേസ് വേരിയൻ്റിനാണ് ഈ വില. 12 ജിബി + 512 ജിബി വേരിയൻ്റിന് 46,999 രൂപയാണ്. ഐസ്‌സെൻസ് ബ്ലാക്ക്, ഐസ്‌സെൻസ് ബ്ലൂ നിറങ്ങളിൽ ഈ ഫോൺ ലഭിക്കും. 3000 രൂപയുടെ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടും 5000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ഈ മോഡലിന് ലഭിക്കും.
റിയൽമി ജിടി 7ടി മോഡലിൻ്റെ 8 ജിബി റാം + 256 ജിബി ബേസ് വേരിയൻ്റിന് വില 34,999 രൂപയാണ്. 12 ജിബി + 256 ജിബി, 12 ജിബി + 512 ജിബി വേരിയൻ്റുകൾക്ക് യഥാക്രമം 37,999 രൂപയും 41,999 രൂപയും നൽകണം. ഐസ്‌സെൻസ് ബ്ലാക്ക്, ഐസ്‌സെൻസ് ബ്ലൂ എന്നീ നിറങ്ങൾക്കൊപ്പം റേസിങ് യെല്ലോ നിറത്തിലും ഈ മോഡൽ ലഭിക്കും. ഈ മോഡലിന് 3000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടുകളും 6000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ലഭിക്കും. ഇരു മോഡലുകൾക്കും നോ കോസ്റ്റ് ഇഎംഐ സൗകര്യം ലഭിക്കും. ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് കൂടുതൽ വിലക്കുറവും ലഭിക്കും.