Smart Phone Battery : സ്മാർട്ട് ഫോൺ ബാറ്ററി എത്ര ശതമാനമായിരിക്കണം? ഇത് അറിഞ്ഞിരിക്കാം
Smart Phone Battery Charging Tips : ബാറ്ററി 20% നും 80% നും ഇടയിൽ നിലനിർത്താൻ ശ്രമിക്കുക എന്നതാണ് ഏറ്റവും നല്ലത്. ഇതിനായി നിങ്ങൾക്ക് സൗകര്യമുള്ള ഏത് സമയത്തും ഫോൺ ചാർജ് ചെയ്യാം

100 ശതമാനം ബാറ്ററിയുണ്ടാവണം സ്മാർട്ട് ഉപഭോക്താക്കൾ എപ്പോഴും ചിന്തിക്കുന്ന കാര്യമാണിത്. ഫോൺ ചാർജ്ജ് ചെയ്യാൻ അങ്ങനെ പ്രത്യേകം സമയം ആവശ്യമില്ലെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബാറ്ററിയുടെ ആരോഗ്യം നിലനിർത്താനും കൂടുതൽ കാലം ഉപയോഗിക്കാനും സാധിക്കും ഇതെന്തൊക്കെയാണ് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് പരിശോധിക്കാം.
20% ൽ താഴെയെത്തുമ്പോൾ
ഒരിക്കലും ബാറ്ററിയുടെ ചാർജ് പൂർണമായി ഇറങ്ങാൻ അനുവദിക്കരുത്. ലിഥിയം-അയൺ ബാറ്ററികൾ പൂർണ്ണമായി ഡിസ്ചാർജ് ചെയ്യുന്നത് മൂലം അവയുടെ ദീർഘകാല പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കാം. ബാറ്ററി 20% ൽ താഴെയെത്തുമ്പോൾ ചാർജ് ചെയ്യുന്നത് നല്ലതാണ്. മിക്കവാറും ഫോണുകളുടെയും ചാർജിംഗ് പരമാവധി 80-90% വരെ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. 100% വരെ ചാർജ് ചെയ്യുന്നത് ബാറ്ററി ഹീറ്റാകാൻ കാരണമാകും. ഇത് കാലക്രമേണ ബാറ്ററിയുടെ ആയുസ് കുറക്കും.
രാത്രി മുഴുവൻ ചാർജ് ചെയ്യുന്നത്
ഫോൺ പൂർണ്ണമായി ചാർജ് ആയതിനുശേഷവും ചാർജറിൽ കണക്ട് ചെയ്തിടുന്നത് ബാറ്ററിക്ക് ദോഷകരമാണ്. പ്രത്യേകിച്ചും രാത്രികാലത്ത് ചാർജ്ജ് ചെയ്യുന്നവർ പൊതുവെ രാവിലെയാണ് ഫോൺ നോക്കുന്നത് ഇതൊഴിവാക്കണം. ദിവസത്തിൽ പല തവണയായി ചെറിയ അളവിൽ ചാർജ് ചെയ്യുന്നത് എപ്പോഴും നല്ലത്. ഇതിനെ “ടോപ്പ്-അപ്പ് ചാർജിംഗ്” എന്ന് വിളിക്കുന്നു.
ഫോൺ ചൂടാകുമ്പോൾ
ഗെയിം കളിക്കുകയോ മറ്റ് കൂടുതൽ പ്രോസസ്സിംഗ് ആവശ്യമുള്ള കാര്യങ്ങൾ ചെയ്യുകയോ ചെയ്തതിന് ശേഷം ഫോൺ ചൂടായിരിക്കുകയാണെങ്കിൽ, അത് തണുത്തതിന് ശേഷം മാത്രം ചാർജ് ചെയ്യുക. ഇതെപ്പോഴും പിന്തുടരേണ്ട കാര്യമാണ്. നിങ്ങളുടെ ഫോണിനൊപ്പം ലഭിച്ച ചാർജറോ അല്ലെങ്കിൽ നിർമ്മാതാവ് അംഗീകരിച്ച മറ്റ് ഗുണമേന്മയുള്ള ചാർജറുകളോ മാത്രം ഉപയോഗിക്കുക. വിലകുറഞ്ഞതും ഗുണമേന്മയില്ലാത്തതുമായ ചാർജറുകൾ ഫോണിന്റെ ബാറ്ററിക്ക് കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ട്.
ബാറ്ററി എത്ര വേണം
ബാറ്ററി 20% നും 80% നും ഇടയിൽ നിലനിർത്താൻ ശ്രമിക്കുക എന്നതാണ് ഏറ്റവും നല്ലത്. ഇതിനായി നിങ്ങൾക്ക് സൗകര്യമുള്ള ഏത് സമയത്തും ഫോൺ ചാർജ് ചെയ്യാം. ഉദാഹരണത്തിന്, രാവിലെ എഴുന്നേറ്റ ഉടനെയും വൈകുന്നേരം ഉപയോഗം കഴിഞ്ഞതിന് ശേഷവും അൽപനേരം ചാർജ് ചെയ്യുന്നത് ഈ നില നിലനിർത്താൻ സഹായിക്കും.ഓരോരുത്തരുടെയും ഉപയോഗരീതി അനുസരിച്ച് ഇതിൽ മാറ്റംൾ വരുത്താവുന്നതാണ്. കൂടുതൽ സമയം ഫോൺ ഉപയോഗിക്കുന്നവർക്ക് ദിവസത്തിൽ കൂടുതൽ തവണ ചാർജ് ചെയ്യേണ്ടി വന്നേക്കാം.