AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

AI Hospital: ലോകത്തിലെ ആദ്യത്തെ എഐ ആശുപത്രി അവതരിപ്പിച്ച് ചൈന; ചികിത്സിക്കാനുള്ളത് 42 എഐ ഡോക്ടർമാർ

China Introduces Worlds First AI Hospital: ലോകത്തിലെ ആദ്യ എഐ ആശുപത്രി അവതരിപ്പിച്ച് ചൈന. 21 ഡിപ്പാർട്ട്മെൻ്റുകളിലായി 42 ഡോക്ടർമാരാണ് ഈ ആശുപത്രിയിൽ ഉള്ളത്.

AI Hospital: ലോകത്തിലെ ആദ്യത്തെ എഐ ആശുപത്രി അവതരിപ്പിച്ച് ചൈന; ചികിത്സിക്കാനുള്ളത് 42 എഐ ഡോക്ടർമാർ
പ്രതീകാത്മക ചിത്രംImage Credit source: Unsplash
abdul-basith
Abdul Basith | Published: 16 May 2025 18:50 PM

ലോകത്തിലെ ആദ്യത്തെ എഐ ആശുപത്രിയുമായി ചൈന. 42 എഐ ഡോക്ടർമാർ അടങ്ങുന്നതാണ് ആശുപത്രി. ചൈനയിലെ സിൻഗുവ യൂണിവേഴ്സിറ്റിയ്ക്ക് കീഴിലുള്ള എഐ ഇൻഡസ്ട്രി റിസർച്ചാണ് ഏജൻ്റ് ഹോസ്പിറ്റൽ എന്ന പേരിൽ എഐ ആശുപത്രി ആരംഭിച്ചത്. 21 ഡിപ്പാർട്ട്മെൻ്റുകളും 42 ഡോക്ടർമാരുമാണ് ഈ ആശുപത്രിയിൽ ഉള്ളത്.

ആശുപത്രിയിലെ ജീവനക്കാരിലൊന്നും മനുഷ്യരില്ല. എല്ലാ ജീവനക്കാരും എഐ സപ്പോർട്ടഡാണ്. വാർഡുകളും ഇവിടെ ഇല്ല. ഒരു ദിവസം 3000 വരെ രോഗികളെ ഈ ആശുപത്രിയിൽ ചികിത്സിക്കാനാവും. എല്ലാം സിമുലേറ്റഡ് ചികിത്സകളാണ്. അസുഖം കണ്ടെത്തി ചികിത്സിക്കാൻ എഐ ഏജൻ്റുകളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. രോഗനിർണ്ണയം, രോഗികളുമായുള്ള സമ്പർക്കം എന്നിങ്ങനെ വിവിധ മേഖലകളിൽ വൈദഗ്ദ്യം ലഭിച്ചവരാണ് ഈ എഐ ഡോക്ടർമാർ. വർഷങ്ങൾ നീണ്ട ക്ലിനിക്കൽ അനുഭവസമ്പത്ത് ആഴ്ചകൾ കൊണ്ട് ഇവർക്ക് പഠിച്ചെടുക്കാൻ കഴിയും. സാധാരണ അസുഖം മുതൽ വളരെ സങ്കീർണമായ രോഗങ്ങൾ വരെ കണ്ടുപിടിക്കാനുള്ള കഴിവും ഇവർക്കുണ്ട്.

വെറും മെഷീൻ സംസാരിക്കുന്നത് പോലെയോ ഇടപഴകുന്നത് പോലെയോ അല്ല എഐ ഡോക്ടർമാരുടെ ഇടപെടൽ. ഇവർക്ക് സഹതാപവും സഹാനുഭൂതിയും പ്രകടിപ്പിക്കാനാവും. രോഗികൾക്കനുസരിച്ച് സംസാരിക്കാനാവും. ഈ ആശുപത്രിയിൽ ചികിത്സ ആരംഭിച്ചോ എന്നതിൽ വ്യക്തതയില്ല. നിലവിൽ മെഡിക്കൽ സിമുലേഷനുകൾ മാത്രമേയുള്ളൂ എന്നാണ് സൂചനകൾ.