ലെയ്‌ക ക്യാമറ വിട്ടൊരു കളിയില്ല! ആരാധകർക്ക് ആവേശമായി ഷവോമി 17T ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Xiaomi 17T 5G launched in India - ഷവോമി 17T 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 12GB + 256GB വേരിയന്റിന് 59,999 രൂപയും 12GB + 512GB വേരിയന്റിന് 64,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള 5000 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ യഥാക്രമം 54999 രൂപ, 59999 രൂപ വിലകളിൽ ഇത് വാങ്ങാനാകും.

ലെയ്‌ക ക്യാമറ വിട്ടൊരു കളിയില്ല! ആരാധകർക്ക് ആവേശമായി ഷവോമി 17T ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Leica Smartphones

Published: 

04 Jun 2026 | 03:08 PM

ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർക്ക് ആവേശം പകർന്ന് ഷവോമി തങ്ങളുടെ 17 സീരീസിലേക്ക് ഒരു പുതിയ പ്രീമിയം സ്മാർട്ട്ഫോൺ കൂടി ലോഞ്ച് ചെയ്തു. ഇതിനകം ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ട ഷവോമി 17, ഷവോമി 17 അ‌ൾട്ര എന്നിവയുടെ നിരയിലേക്ക് ഷവോമി 17T (Xiaomi 17T) എന്ന മോഡലാണ് പുതിയതായി അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഷവോമി 17 സീരീസിൽ ഇതുവരെ ലഭ്യമായ സ്മാർട്ട്ഫോണുകളിൽ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ കഴിയുന്ന പ്രീമിയം മോഡൽ എന്നതാണ് ഷവോമി 17Tയുടെ വരവിനെ ശ്രദ്ധേയമാക്കുന്നത്. ഷവോമി 17 മോഡലിന് ഏകദേശം 89999 രൂപയും 17 അ‌ൾട്ര മോഡലിന് 139999 രൂപയും വിലയുണ്ട്.

സീരീസിലെ മറ്റ് രണ്ട് മോഡലുകളെയും അ‌പേക്ഷിച്ച് കുറഞ്ഞ വിലയിലാണ് എത്തുന്നത് എങ്കിലും ക്യാമറകളുടെ കാര്യത്തിൽ ലെയ്ക സഹകരണം പുതിയ ഷവോമി 17T മോഡലിലും ഉറപ്പാക്കിയിട്ടുണ്ട്, അ‌തിനാൽത്തന്നെ ഒരു ഇമേജിങ് ഫ്ലാഗ്ഷിപ്പായി ഈ ഫോൺ ഇന്ത്യൻ വിപണിയിൽ തിളങ്ങും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. അഡ്വാൻസ്ഡ് ഐ-കെയർ ഡിസ്‌പ്ലേ, നെക്സ്റ്റ് ജനറേഷൻ ബാറ്ററി ടെക്നോളജി എന്നിവയും ഇതിലുണ്ട്.

ഒറ്റക്കെയിൽ ഈസിയായി

ഒറ്റക്കെയിൽ ഈസിയായി ഉപയോഗിക്കാൻ കഴിയും വിധത്തിൽ ഒപ്റ്റിമൈസ് ചെയ്‌ത കൂടുതൽ ഒതുക്കമുള്ള ഡി​സൈനാണ് ഷവോമി 17Tയ്ക്ക് ഉള്ളത്. ഉപയോക്താവിന്റെ ശ്രദ്ധ പൂർണ്ണമായും ദൃശ്യങ്ങളിൽ കേന്ദ്രീകരിക്കുന്നതിനായി ഇതിലെ സ്‌ക്രീൻ അൾട്രാ-സ്ലിം ബെസലുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. സുഖകരമായ ഇൻ-ഹാൻഡ് ഫീലിനായി മൈക്രോ-കർവ്ഡ് എഡ്ജ് ആണ് പുറമേ നൽകിയിരിക്കുന്നത്.

ALSO READ: 5G ഫോൺ ആണ്, 6000mAh ബാറ്ററിയുമുണ്ട്! ലാവ ബോൾഡ് N2-5G ഇന്ത്യയിൽ

മീഡിയടെക് ഡൈമെൻസിറ്റി 8500-അൾട്രാ ചിപ്‌സെറ്റാണ് ഈ ഫോണിന്റെ കരുത്ത്. ഹെവി മൾട്ടിടാസ്കിങ്ങും മൊബൈൽ ഗെയിമിങ്ങും ഉൾപ്പെടെ ഈസിയായി ​കൈകാര്യം ചെയ്യാൻ ഇതിന് ശേഷിയുണ്ട്. പെർഫോമൻസ് കൂടുതൽ സുഗമമാക്കാൻ Xiaomi 3D ഐസ്‌ലൂപ്പ് സിസ്റ്റവും ഷവോമി 17T 5ജിയിലുണ്ട്. ഫോണുപയോഗത്തിനിടെ കണ്ണിന്റെ ആയാസം ലഘൂകരിക്കാൻ രൂപകൽപ്പന ചെയ്ത സംയോജിത ഡിസ്പ്ലേ ആർക്കിടെക്ചറായ ഷവോമി വിഷൻ കെയറും ഈ പ്രീമിയം ഫോണിന്റെ ​ഹൈ​ലൈറ്റുകളിലൊന്നാണ്.

പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റുള്ള 6.59-ഇഞ്ച് (2756 x 1268 പിക്സൽസ്) 1.5K OLED ഡിസ്പ്ലേ, ഡോൾബി വിഷൻ, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് + DC ഡിമ്മിംഗ്, 3500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, ഡോൾബി വിഷൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

3.4GHz ഒക്ടാ-കോർ ഡൈമെൻസിറ്റി 8500-അൾട്രാ 4nm പ്രോസസർ ആണ് ഷവോമി 17Tയുടെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം. ആം മാലി -G720 MC8 GPU, 12GB LPPDDR5X റാം, 256GB / 512GB (UFS 4.1) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർ OS 3- ൽ ആണ് പ്രവർത്തനം.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഷവോമി 17T 5ജിയിൽ ഉള്ളത്. അ‌തിൽ 50MP മെയിൻ ക്യാമറ (1/1.55″ ലൈറ്റ് ഫ്യൂഷൻ 800 സെൻസർ, f/1.7 അപ്പർച്ചർ, OIS), 12MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ, 50MP 5x പെരിസ്‌കോപ്പ് ടെലിഫോട്ടോ (f/3.0 അപ്പർച്ചർ, OIS), 4K 60fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്നു.

1G + 6P ഹൈബ്രിഡ് ലെയ്‌ക സമ്മിലക്‌സ് ലെൻസ് സ്ട്രക്ചറും ലെയ്‌ക അൾട്രാപ്യുവർ ഒപ്റ്റിക്കൽ ഡിസൈനും പ്രധാന ക്യാമറയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ OIS ഉള്ള 50MP ലെയ്‌ക 5x ടെ
Xiaomi 17T 5G launched in India – ഷവോമി 17T 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 12GB + 256GB വേരിയന്റിന് 59,999 രൂപയും 12GB + 512GB വേരിയന്റിന് 64,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള 5000 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ യഥാക്രമം 54999 രൂപ, 59999 രൂപ വിലകളിൽ ഇത് വാങ്ങാനാകും.
ലിഫോട്ടോ ക്യാമറ സിസ്റ്റം സങ്കീർണ്ണമായ 30cm മാക്രോ ഫോട്ടോഗ്രാഫി മുതൽ 10x ഒപ്റ്റിക്കൽ-ഗ്രേഡ് സൂം വരെയും 120x AI അൾട്രാ സൂം വരെയും വൈവിധ്യമാർന്ന ഫോക്കൽ ശ്രേണിയെ പിന്തുണയ്ക്കുന്നു.

സെൽഫിക്കും മറ്റുമായി ഫ്രണ്ടിൽ 32MP ക്യാമറയാണ് ഉള്ളത്. ഇത് 4K 30fps വീഡിയോ റെക്കോർഡിങ് പിന്തുണയോടെ എത്തിയിരിക്കുന്നു. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP68 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ് എന്നിവയും ഇതിലുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 ax, ബ്ലൂടൂത്ത് 6.0, നാവിക്: L5, NFC, USB ടൈപ്പ്-സി, 67W ഹൈപ്പർചാർജിങ് പിന്തുണയുള്ള 6500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 157.6x 75.2×8.17mm വലിപ്പവും 200g ഭാരവും ഈ ഫോണിനുണ്ട്.

വിലയും ലഭ്യതയും

ഷവോമി 17T 5ജിയുടെ 12GB + 256GB വേരിയന്റിന് 59,999 രൂപയും 12GB + 512GB വേരിയന്റിന് 64,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി തുടക്കത്തിൽ തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് 5000 രൂപ ഡിസ്കൗണ്ട് ലഭിക്കും. ഇത് പ്രയോജനപ്പെടുത്തിയാൽ യഥാക്രമം 54999 രൂപ, 59999 രൂപ വിലകളിൽ ഇത് വാങ്ങാനാകും.

പർപ്പിൾ, ബ്ലൂ, ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഷവോമി 17T 5ജി ഇന്ത്യയിൽ വാങ്ങാനാകുക. ജൂൺ 10 മുതൽ ഷവോമിയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ആമസോൺ, ഷവോമി റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി ഇതിന്റെ വിൽപ്പന ആരംഭിക്കും. തുടക്കത്തിൽ ആകർഷകമായ നിരവധി ലോഞ്ച് ഓഫറുകൾ ഈ മോഡലിന് ലഭ്യമാക്കിയിട്ടുണ്ട്.

English Summary

Xiaomi 17T 5G with Dimensity 8500-Ultra chip launched in India. Its 12GB + 256GB variant is priced at Rs 59,999 and 12GB + 512GB variant is priced at Rs 64,999. However, if you take advantage of the Rs 5000 bank discount as part of the launch offer, you can buy it for Rs 54,999 and Rs 59,999 respectively.

Follow Us
ലക്കി ബാംബൂ വളർത്തിയാൽ വീടിന് ഐശ്വര്യമോ?
സ്വന്തം കാര്യം സിന്ദാബാദ്! ഈ രാശികളെ സൂക്ഷിക്കണം
ഡി.കെ ഒന്നാമത്, ഇവര്‍ രാജ്യത്തെ സമ്പന്ന മുഖ്യമന്ത്രിമാര്‍
സ്ത്രീകൾക്ക് ഇനി അമിതവണ്ണം വയ്ക്കില്ല, വഴിയുണ്ട്
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ
ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നയന്താരയും വിഘ്നേഷ് ശിവനും എത്തിയപ്പോൾ
സ്കൂട്ടർ യാത്രകിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
അജിത്തിൻ്റെ അമ്മക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി വിജയ്