5G ഫോൺ ആണ്, 6000mAh ബാറ്ററിയുമുണ്ട്! ലാവ ബോൾഡ് N2-5G ഇന്ത്യയിൽ
ഈ ബജറ്റ് ലാവ 5ജി ഫോണിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് ഇതിലെ 6000mAh ബാറ്ററിയാണ്. 18W ചാർജിങ് പിന്തുണയോടെയാണ് ഇത് എത്തുന്നത്. ബജറ്റ് 5ജി ഫോൺ ആണെങ്കിലും ബാറ്ററി ശേഷിയിലും ഡിസ്‌പ്ലേ പെർഫോമൻസിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ ഫോൺ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ ബജറ്റിനുള്ളിൽ നിന്നുകൊണ്ട് തന്നെ സാധ്യമായ മികച്ച ഈടും ഈ മോഡലിന് ലാവ വാഗ്ദാനം ചെയ്യുന്നുണ്ട്.
ബജറ്റ് വിലയിൽ ഒരു പുത്തൻ 5G ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് പ്രതീക്ഷ നൽകിക്കൊണ്ട് പ്രമുഖ ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ തങ്ങളുടെ ബോൾഡ് സീരീസിൽ ഒരു പുത്തൻ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ലാവ ബോൾഡ് N2 സീരീസിന്റെ ഭാഗമായി ലാവ ബോൾഡ് N2 5G (Lava Bold N2 5G) എന്ന പുത്തൻ മോഡൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ സീരീസിൽ ഇതിനകം ലാവ ബോൾഡ് N2, ലാവ ബോൾഡ് N2 ലൈറ്റ് എന്നീ മോഡലുകൾ ഇന്ത്യയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഈ രണ്ട് മോഡലുകളും 4ജി ഫോണുകൾ ആയിരുന്നു.
12000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന 5ജി ഫോൺ എന്നതാണ് ലാവ ബോൾഡ് N2 5Gയെ ശ്രദ്ധേയമാക്കുന്നത്. ബജറ്റ് 5ജി ഫോൺ ആണെങ്കിലും ബാറ്ററി ശേഷിയിലും ഡിസ്‌പ്ലേ പെർഫോമൻസിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ ഫോൺ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ ബജറ്റിനുള്ളിൽ നിന്നുകൊണ്ട് തന്നെ സാധ്യമായ മികച്ച ഈടും ഈ മോഡലിന് ലാവ വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.75 ഇഞ്ച് (1612 × 720 പിക്സൽസ്) HD+ LCD സ്ക്രീൻ ആണ് ഈ 5ജി ഫോണിലുള്ളത്. 2.3GHz യൂണിസോക് T8200 6nm പ്രൊസസർ ആണ് ലാവ ബോൾഡ് N2 5ജിയുടെ കരുത്ത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം.
മാലി-G57 MC2 ജിപിയു, 4GB LPDDR4x റാം, 64GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ക്യാമറകളുടെ കാര്യമെടുത്താൽ, 13MP AI ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 5MP ഫ്രണ്ട് ക്യാമറയും ലാവ ബോൾഡ് N2 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നു.
ALSO READ : Cheaper Smartphone: റിയൽമിയുടെ 3000 രൂപയുടെ ഫോൺ ഇന്ത്യയിൽ എന്ന്?
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, IP64 റേറ്റിങ്, ഡ്യുവൽ സിം, 5G SA / NSA (N1/N3/N5/N8/N28/N40/N77/N78 ബാൻഡുകൾ), 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 5.0, GPS + GLONASS, USB ടൈപ്പ്-C തുടങ്ങിയ ഫീച്ചറുകളും ലാവ ബോൾഡ് N2 5ജിയിൽ ഉണ്ട്.
ഈ ബജറ്റ് ലാവ 5ജി ഫോണിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് ഇതിലെ 6000mAh ബാറ്ററിയാണ്. 18W ചാർജിങ് പിന്തുണയോടെയാണ് ഇത് എത്തുന്നത്ഈ ബജറ്റ് ലാവ 5ജി ഫോണിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് ഇതിലെ 6000mAh ബാറ്ററിയാണ്. 18W ചാർജിങ് പിന്തുണയോടെയാണ് ഇത് എത്തുന്നത്. ഒറ്റ ചാർജിൽ 815 മിനിറ്റ് തുടർച്ചയായ YouTube പ്ലേബാക്കും 743 മിനിറ്റ് ടോട്ടൽ സ്ക്രീൻ-ഓൺ ടൈമും ലാവ ബോൾഡ് N2 5ജിക്ക് ലഭിക്കുമെന്ന് കമ്പനി പറയുന്നു.
റീഗൽ ഗോൾഡ്, ബില്യണയർ ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ലാവ ബോൾഡ് N2 5G ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാകുക. 165.85×76.8×8.75mm വലിപ്പവും 210 ഗ്രാം ഭാരവും ഈ 5ജി ഫോണിന് ഉണ്ട്. ബജറ്റ് വിലയിൽ പുതിയ 5ജി ഫോൺ തേടുന്നവർക്ക് ഇത് പരിഗണിക്കാവുന്നതാണ്.
വിലയും ലഭ്യതയും
ലാവ ബോൾഡ് N2 5ജിയുടെ യഥാർഥ വില 12,999 രൂപയാണ്. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി തുടക്കത്തിൽ 11999 രൂപ വിലയിൽ ഇത് വാങ്ങാനാകും. ജൂൺ 9 ന് ആണ് വിൽപ്പന ആരംഭിക്കുക. താൽപര്യമുള്ളവർക്ക് ആമസോൺ വഴി ഈ ലാവ 5ജി ഫോൺ സ്വന്തമാക്കാം.
English Summary
Lava Bold N2 5G has been launched in India. It will be available in two color options – Regal Gold and Billionaire Blue. Its original price is Rs 12,999, but as part of the launch offer, it will be available for an initial price of Rs 11,999. It will go on sale via Amazon starting June 9.