Xiaomi Yu7 Electric Suv : ഫോൺ മാത്രമല്ല, ഷവോമിയുടെ ഇലക്ട്രിക്ക് എസ്യുവിയും എത്തുന്നു

സീറ്റുകളിൽ മസാജ് ഫംഗ്ഷനും സീറോ-ഗ്രാവിറ്റി റീക്ലൈൻ ഓപ്ഷനും ഉണ്ട്, അതേസമയം ബാക്ക് സീറ്റുകളിൽ 135 ഡിഗ്രി വരെ ചാരിയിരിക്കാൻ സാധിക്കുന്ന വിധമാണ് നിർമ്മാണം

Xiaomi Yu7 Electric Suv : ഫോൺ മാത്രമല്ല, ഷവോമിയുടെ ഇലക്ട്രിക്ക് എസ്യുവിയും എത്തുന്നു

Ximoi Suv

Published: 

27 Jun 2025 | 12:37 PM

മൊബൈൽ ഫോൺ നിർമ്മാണ കമ്പനിയായ ഷവോമി, തങ്ങളുടെ ഇലക്ട്രിക് എസ്‌യുവി YU7 പുറത്തിറക്കി. SU7 സെഡാന് ശേഷം കമ്പനി പുറത്തിറക്കുന്ന രണ്ടാമത്തെ ഇലക്ട്രിക്, ആദ്യ എസ്‌യുവി മോഡലാണിത്. 4.99 മീറ്റർ നീളവും 2 മീറ്റർ വീതിയും 3 മീറ്റർ വീൽബേസും ഉള്ള വാഹനമാണ് YU7-ൻ, വലിയ പനോരമിക് സൺറൂഫ്, മിനിമലിസ്റ്റ് ഇൻ്റീരിയർ, 1,970 ലിറ്റർ വരെ സംഭരണശേഷിയുള്ള സ്പേസ് എന്നിവ ഇതിനുണ്ട്.

കുട്ടികൾക്ക് സുരക്ഷിതമെന്ന് പറയപ്പെടുന്ന നാപ്പ ലെതറും സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളും കൊണ്ടാണ് വാഹനത്തിൻ്റെ ക്യാബിൻ. സീറ്റുകളിൽ മസാജ് ഫംഗ്ഷനും സീറോ-ഗ്രാവിറ്റി റീക്ലൈൻ ഓപ്ഷനും ഉണ്ട്, അതേസമയം ബാക്ക് സീറ്റുകളിൽ 135 ഡിഗ്രി വരെ ചാരിയിരിക്കാൻ സാധിക്കുന്ന വിധമാണ് നിർമ്മാണം.

ഹൈപ്പർവിഷൻ ഡിസ്പ്ലേയും

YU7 ന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അതിൻ്റെ ഹൈപ്പർവിഷൻ ഡിസ്പ്ലേ സിസ്റ്റമാണ്, ഇത് വിൻഡ്ഷീൽഡിന് താഴെ ഒരു മീറ്ററിൽ കൂടുതൽ സ്ഥലം ഉൾക്കൊള്ളുന്നതാണ്. വ്യത്യസ്ത യാത്രക്കാർക്ക് അനുസരിച്ച് ഇഷ്ടാനുസൃതമാക്കാൻ കഴിയുന്ന വേഗത, നാവിഗേഷൻ, വിനോദ നിയന്ത്രണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. യാത്രക്കാർക്കായി ഒരു പ്രത്യേക റിമോട്ട് കൺട്രോൾ പാനലും നൽകിയിട്ടുണ്ട്.

12 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ്

YU7 ന്റെ മാക്സ് വേരിയൻ്റിൽ ഷവോമിയുടെ ഹൈപ്പർ എഞ്ചിൻ V6s പ്ലസ് സാങ്കേതികവിദ്യ ഉൾപ്പെടുന്നു. 800V പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ എസ്‌യുവി, വെറും 12 മിനിറ്റിനുള്ളിൽ 10–80 ശതമാനം വരെ ചാർജ് ചെയ്യാൻ വാഹനത്തിന് കഴിയും. വെറും 15 മിനിറ്റിൽ 620 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഇതിന് കഴിയും. സുരക്ഷയ്ക്കായി, മോശം കാലാവസ്ഥയിലും പ്രശ്‌നങ്ങൾ തിരിച്ചറിയാൻ കഴിയുന്ന NVIDIA Thor ചിപ്പ് അടിസ്ഥാനമാക്കിയുള്ള ഡ്രൈവർ അസിസ്റ്റൻസ് സംവിധാനം, 4D മില്ലിമീറ്റർ-വേവ് റഡാർ, ക്യാമറകൾ എന്നിവയും ഇതിലുണ്ട്.  ഇന്ത്യൻ വിപണിയിൽ ഏകദേശം 30 ലക്ഷം മുതലായിരിക്കും വിലയെന്നാണ് പ്രാഥമിക നിഗമനം. ഇത് സ്ഥിരീകരിച്ചിട്ടില്ല.

Follow Us
Related Stories
ഉള്ളതുകൊണ്ട് ഓണം പോലെ! 7000mAh ബാറ്ററിയുള്ള റിയൽമി നാർസോ 90 5ജിയുടെ പുതിയ വിലയും ഡിസ്കൗണ്ടും
Redmi Turbo 5: ബാറ്ററി മുതൽ സൂപ്പർ, ടർബോ കടത്തി വെട്ടും എല്ലാ മോഡലുകളെയും
Renault Duster new model : പത്തര ലക്ഷത്തിന് റെനോ ഡസ്റ്റര്‍; 1 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ മോഡലെത്തി, മൈലേജ് 19 കിലോ മീറ്റര്‍
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Kinetic DX EV : പഴയ രൂപത്തിലും പുതിയ ഭാവത്തിലും കൈനറ്റിക് എത്തി ; ഓര്‍മ്മയുണ്ടോ ആ കൈനറ്റിക് ഹോണ്ട യുഗം ?
അ‌ടിച്ചുപോയി ഗയ്സ്! ഫെയ്സ്ബുക്കും മെസഞ്ചറും വീണ്ടും പണിമുടക്കി, കൂടെ ഇൻസ്റ്റഗ്രാമും
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്