AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

യുഎഇ ഫുജൈറ വാഹനാപകടം: മരിച്ചവരിൽ ഇരട്ടകളായ മലയാളി സഹോദരങ്ങളും മൂന്ന് വയസുകാരനും

UAE Fujairah accident: ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ ബുധനാഴ്ച അർധരാത്രിക്ക് ശേഷമാണ് അപകടമുണ്ടായത്. ആറ് വണ്ടികൾ അപകടത്തിൽ പെട്ടിട്ടുണ്ട്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ. അ‌തിനാൽത്തന്നെ അ‌പകടത്തിൽ കൂടുതൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഇപ്പോൾ വ്യക്തമല്ല.

യുഎഇ ഫുജൈറ വാഹനാപകടം: മരിച്ചവരിൽ ഇരട്ടകളായ മലയാളി സഹോദരങ്ങളും മൂന്ന് വയസുകാരനും
Uae Fujairah Accident Three Malayalis KilledImage Credit source: Special Arrangement
Prasanth Kumar
Prasanth Kumar | Published: 12 Nov 2026 | 12:42 PM

ദുബായ്: യുഎഇയിലെ ഫുജൈറയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ മരിച്ചവരിൽ മൂന്ന് മലയാളികളും. മലപ്പുറം കുന്നുംപുറം കുണ്ടിൽപ്പാറ സിദ്ധിഖിന്റെ ഇരട്ട മക്കളായ മുഹമ്മദ്‌ അസ്മിൽ (21)‌‌, മിസ്ന ജുബിൻ (21), മിസ്നയുടെ മകൻ മുഹമ്മദ്‌ ഫായിസ് (3) എന്നിവരാണ് മരിച്ചത്. ഫുജൈറയിൽ കോടതിയുടെ മുന്നിൽ വെച്ച് ട്രക്കിൻ്റെ പിന്നിൽ ഇവർ സഞ്ചരിച്ച കാർ ഇടിച്ചാണ് അപകടം. നിയന്ത്രണംവിട്ട ട്രക്ക് നിരവധി വാഹനങ്ങളിലിടിച്ചു. ഈ വൻ അപകടത്തിൽ നിരവധി ആളുകൾ മരിച്ചതായി ഫുജൈറ പോലീസ് അറിയിച്ചു. ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ ബുധനാഴ്ച അർധരാത്രിക്ക് ശേഷമാണ് അപകടമുണ്ടായത്. ആറ് വണ്ടികൾ അപകടത്തിൽ പെട്ടിട്ടുണ്ട്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ. അ‌തിനാൽത്തന്നെ അ‌പകടത്തിൽ കൂടുതൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഇപ്പോൾ വ്യക്തമല്ല.

ALSO READ: സ്വാതന്ത്ര്യം നൽകുന്നില്ല; ആൺ സുഹൃത്തിനെ വധിക്കാൻ ക്വട്ടേഷൻ: മൂന്ന് യുവതികളടക്കം അഞ്ചുപേർ അറസ്റ്റിൽ

മലപ്പുറം കുന്നുംപുറം സ്വദേശിയായ സിദ്ദീഖിന് ഫുജൈറയിൽ ബിസിനസ് ആണ്. കുടുംബ സമേതം ഫുജൈറയിലാണ്. ഒരാഴ്ച മുൻപ് സിദ്ദീഖ് നാട്ടിലെത്തിയിരുന്നു. ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് ഭാര്യയ്ക്കും മകൾക്കുമൊപ്പം തിരിച്ചു പോയത്. ഇവരെ സന്ദർശിക്കാൻ എത്തിയ സിദ്ദീഖിന്റെ ഭാര്യയുടെ അനിയത്തിയുടെ മകളെ തിരിച്ചു കൊണ്ടാക്കാൻ പോകുമ്പോഴാണ് അപകടം.

English Summary

Three Keralites were among those who died in a major vehicle collision in Fujairah, UAE. The victims are 21-year-old twins Muhammad Asmil and Misna Jubin children of Siddique from Kundilpara, Kunnumpuram, Malappuram and Misna’s 3-year-old son, Muhammad Fayis.

Follow Us