Yamaha Aerox -E : വില കേട്ടാല്‍ ഞെട്ടും! യമഹയുടെ രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടറെത്തി

Yamaha Aerox E Review and Price :പ്രമുഖ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ യമഹ മോട്ടോഴ്‌സ് തങ്ങളുടെ രണ്ടാമത് ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു. എയ്‌റോക്‌സ് ഇ (Yamaha Aerox E) എന്നാണ് വാഹനത്തിന് പേര് നല്‍കിയിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ തന്നെ ആരും ഇഷ്ടപ്പെട്ട് പോകുന്ന ലുക്കിലാണ് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തിയിരിക്കുന്നത്. ഈ വാഹനത്തിന്റെ വില ഏവരെയും ഞെട്ടിക്കുന്നതാണ്.

Yamaha Aerox -E : വില കേട്ടാല്‍ ഞെട്ടും! യമഹയുടെ രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടറെത്തി

Yamaha Aerox E

Published: 

09 Jul 2026 | 11:28 PM

പ്രമുഖ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ യമഹ മോട്ടോഴ്‌സ് തങ്ങളുടെ രണ്ടാമത് ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു. എയ്‌റോക്‌സ് ഇ (Yamaha Aerox E) എന്നാണ് വാഹനത്തിന് പേര് നല്‍കിയിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ തന്നെ ആരും ഇഷ്ടപ്പെട്ട് പോകുന്ന ലുക്കിലാണ് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തിയിരിക്കുന്നത്. നെവര്‍ ബിഫോര്‍ എന്ന ടാഗ് ലൈനോട് കൂടി അവതരിപ്പിച്ചിരിക്കുന്ന ഈ വാഹനത്തിന്റെ വില ഏവരെയും ഞെട്ടിക്കുന്നതാണ്.

മണിക്കൂറില്‍ 95.5 കിലോമീറ്റര്‍ ആണ് ഈ സ്‌കൂട്ടറിന്റെ പരമാവധി വേഗത. 9.4 കിലോ വാട്ടിന്റെ ടോപ് പവര്‍ പ്രൊഡ്യൂസ് ചെയ്യുന്ന വാഹനത്തിന്റെ മാക്‌സിമം ടോര്‍ക്ക് 48 ന്യൂട്ടന്‍ മീറ്റര്‍ ആണ്. 1.5 കിലോ വാട്ടിന്റെ രണ്ട് ബാറ്ററി പാക്കുകളാണ് വാഹനത്തിന് കരുത്തേകുന്നത്. മൂന്നു മണിക്കൂര്‍ കൊണ്ട് ഈ ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. റിമൂവബിള്‍ ബാറ്ററികളാണ് അവ. ഫുള്‍ ചാര്‍ജില്‍ പരമാവധി സഞ്ചരിക്കാന്‍ കഴിയുന്ന റേഞ്ച് 117 കിലോമീറ്റര്‍ ആണ്. സാധാരണ ഉപയോക്താക്കളെ അല്ല ഈ വാഹനം കൊണ്ട് കമ്പനി ലക്ഷ്യമിടുന്നത്. അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് റൈഡ് ആഗ്രഹിക്കുന്നവരെ ആണ് യമഹ ഈ മോഡലിലൂടെ ഉദ്ദേശിക്കുന്നത്. അത്തരത്തിലാണ് വാഹനത്തിന്റെ ഓരോ എലമെന്റുകളും ക്രമീകരിച്ചിരിക്കുന്നത്.

Also Read: തെറ്റില്ലാത്ത മൈലേജും, തരക്കേടില്ലാത്ത ലുക്കും ! ഹോണ്ട ഷൈന്‍ 100 DX സെഗ്മെൻ്റിലെ ഹോണ്ടയുടെ താരം

പെട്ടെന്ന് നോക്കിയാല്‍ ബിഎംഡബ്ല്യുവിന്റെ സ്‌കൂട്ടര്‍ ആണെന്ന് ചിലപ്പോള്‍ നമ്മള്‍ തെറ്റിദ്ധരിച്ചേക്കാം. ഡിസൈന്‍ അത്രത്തോളം മികച്ച് നില്‍ക്കുന്നു. മുന്‍പിലെ പ്രധാന ആകര്‍ഷണം സ്പ്ലിറ്റ് എല്‍ഇഡി ഹെഡ് ലൈറ്റ് ആണ്. ഉയര്‍ന്ന നിലവാരത്തിലുള്ള ടിഎഫ്ടി ക്ലസ്റ്റര്‍ ആണ് വാഹനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ബ്ലൂടൂത്ത് കണക്ടിവിറ്റി, സ്മാര്‍ട്ട് കീ എന്നീ സൗകര്യങ്ങളും ഉണ്ട്. മൂന്ന് െ്രെഡവിംഗ് മോഡുകള്‍ വാഹനത്തിന് ഉണ്ട്. പരമാവധി എനര്‍ജി സേവ് ചെയ്ത് ഓടിക്കാന്‍ കഴിയുന്ന എക്കോ മോഡും ഏറ്റവും സുഖകരമായി ഓടിച്ചു പോകാന്‍ കഴിയുന്ന സ്റ്റാന്‍ഡേര്‍ഡ് മോഡും അഡ്വഞ്ചറസ് െ്രെഡവിംഗ് ആഗ്രഹിക്കുന്നവര്‍ക്ക് ഉള്ള പവര്‍ മോഡും ആണ് അവ.

പുറകില്‍ വീതിയുള്ള ടയറാണ് നല്‍കിയിരിക്കുന്നത്, ഇത് കൂടുതല്‍ ഗ്രിപ്പും സ്‌റ്റെബിലിറ്റിയും വാഹനത്തിന് നല്‍കുന്നു. ട്രാക്ഷന്‍ കണ്‍ട്രോള്‍ ചെയ്യാന്‍ പ്രത്യേക ഇലക്ട്രോണിക് സംവിധാനവും വാഹനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ഇത് വാഹനം സ്ലിപ്പ് ആകുന്നതില്‍ നിന്ന് തടയും. സിംഗിള്‍ ചാനല്‍ എബിഎസ് ബ്രേക്കിംഗ് സംവിധാനമാണ് നല്‍കിയിരിക്കുന്നത്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍ ആണ്. രണ്ട് തട്ടുകളിലായി ക്രമീകരിച്ചിരിക്കുന്ന വിശാലമായ സീറ്റുകള്‍ ആണ് വാഹനത്തിനുള്ളത്.139 കിലോഗ്രാം ആണ് വാഹനത്തിന്റെ ഭാരം വരുന്നത്. വാഹനത്തിന്റെ വില കേട്ടാല്‍ നിങ്ങള്‍ ഒരുപക്ഷേ ഞെട്ടും. ഒരു എന്‍ട്രി ലെവല്‍ കാറിന്റെ അടുത്ത് വരെ എത്തും യമഹ എയ്‌റോകസിന്റെ വില. ബംഗളുരുവിലെ എക്‌സ് ഷോറും നിരക്ക് 2,81600 രൂപയാണ്.

English Summary

Leading Japanese vehicle manufacturer Yamaha Motors has launched its second electric scooter model in India. Named the Yamaha Aerox E, the scooter boasts an instantly appealing design. Its price is truly astonishing.

Follow Us
ആസ്ത്മയുണ്ടോ? ഈ ഭക്ഷണങ്ങൾ ശ്വാസംമുട്ടൽ കൂട്ടിയേക്കാം!
ഫാറ്റി ലിവർ തടയാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
വീട്ടിൽ തുളസിത്തറ പണിയുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?
വീട്ടിലിരുന്ന് ബിസിനസ് ചെയ്യാം, കൈ നിറയെ സമ്പാദിക്കാം
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ
നാട്ടിൽ ഗ്യാസില്ല, 3000 സിലിണ്ടറും തോട്ടിൽ
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ
കഴുത്തൊപ്പം വെള്ളം, ഡെലിവറി ബോയ് എങ്ങോട്ടാ?