Yamaha Fascino: ക്യൂട്ട്‌നെസ് കുറച്ച് കൂടിയോ! പുത്തന്‍ ഫീച്ചറുകളുമായി യമഹ ഫാസിനോ
Yamaha Fascino New Model: ഇന്ത്യൻ സ്കൂട്ടർ വിപണിയിലെ ഏറ്റവും അധികം ഫാൻസ് ഉള്ള മോഡലാണ് യമഹ മോട്ടോർസിന്റെ ഫാസിനോ. മോഡൽ അവതരിപ്പിച്ച് 10 വർഷങ്ങൾ പിന്നിടുമ്പോഴും ഇപ്പോഴും വാഹനത്തിന്റെ ഫ്രഷ്നസ് നഷ്ടപ്പെട്ടിട്ടില്ല എന്ന് വേണം പറയാൻ. വ്യത്യസ്തമായ രൂപം തന്നെയാണ് വാഹനത്തെ കൂടുതൽ പേരിലേക്ക് ആകർഷിക്കുന്നത്. 2026 ൽ കൂടുതൽ ഫീച്ചറുകളും ആയി ഫാസിനോ വീണ്ടും മുഖം മിനുക്കി എത്തിയിരിക്കുകയാണ്.

Yamaha Fascino
ഇന്ത്യൻ സ്കൂട്ടർ വിപണിയിലെ ഏറ്റവും അധികം ഫാൻസ് ഉള്ള മോഡലാണ് യമഹ മോട്ടോർസിന്റെ ഫാസിനോ. മോഡൽ അവതരിപ്പിച്ച് 10 വർഷങ്ങൾ പിന്നിടുമ്പോഴും ഇപ്പോഴും വാഹനത്തിന്റെ ഫ്രഷ്നസ് നഷ്ടപ്പെട്ടിട്ടില്ല എന്ന് വേണം പറയാൻ. വ്യത്യസ്തമായ രൂപം തന്നെയാണ് വാഹനത്തെ കൂടുതൽ പേരിലേക്ക് ആകർഷിക്കുന്നത്. 2015 ലാണ് യമഹ ഫാസിനോ എന്ന മോഡലിനെ ഇന്ത്യൻ നിരത്തുകളിൽ അവതരിപ്പിക്കുന്നത്. 110 സിസി എൻജിനിലാണ് വാഹനം ആദ്യകാലങ്ങളിൽ എത്തിയിരുന്നത്. തുടർന്ന് അഞ്ചുവർഷങ്ങൾക്ക് ശേഷം 2020 ൽ 125 സിസി എഞ്ചിനിലേക്ക് വാഹനം മാറി.
അത് കഴിഞ്ഞ് ഇപ്പോൾ ആറു വർഷങ്ങൾക്ക് ശേഷം 2026 ൽ കൂടുതൽ ഫീച്ചറുകളും ആയി ഫാസിനോ വീണ്ടും മുഖം മിനുക്കി എത്തിയിരിക്കുകയാണ്. പുതിയ ഫാസിനോയിൽ വന്ന മാറ്റങ്ങൾ നോക്കിയാൽ, എടുത്തുപറയേണ്ടത് നീളത്തിൽ കുറവ് വന്നിട്ടുണ്ട്. 1820 എം എം നീളത്തിൽ നിന്ന് 1780 എം എം ആയിട്ടാണ് സ്കൂട്ടറിന്റെ നീളം കുറഞ്ഞത്. ഇത് ഇടുങ്ങിയ വഴികളിലൂടെയുള്ള യാത്ര സുഗമമാക്കും. ഹെഡ് ലൈറ്റിലും ടെയിൽ ലൈറ്റിലും കാര്യമായി വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. വാഹനത്തിന്റെ ബോഡിയിലും ഫെൻഡറിലും ഗ്രാഫിക്സുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
Also Read: എഥനോളിനെ പേടിക്കണ്ട, ഫ്ലക്സ് ഫ്യുവലിൽ യമഹ എഫ്.സി, വില വെറും 1.24 ലക്ഷം
എന്നാൽ എൻജിൻ ഭാഗത്ത് കാര്യമായ മാറ്റങ്ങൾ ഒന്നും കമ്പനി വരുത്തിയിട്ടില്ല. പഴയ 125 സിസി ഫ്യുവൽ ഇൻജക്ഷൻ ഇന്ത്യൻ തന്നെയാണ് പുതിയ മോഡലിലും ഉള്ളത്. വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ കൂടുതൽ ബൂസ്റ്റിംഗ് ലഭിക്കാൻ ഇലക്ട്രിക് സപ്പോർട്ട് ഉറപ്പ് വരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹൈബ്രിഡ് എൻജിൻ എന്നാണ് യമഹ ഇതിന് വിശേഷിപ്പിക്കുന്നത്. സെഗ്മെന്റിലെ തന്നെ ഏറ്റവും ഉയർന്ന മൈലേജ് ആണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. ഒരു ലിറ്റർ പെട്രോളിൽ 60 മുതൽ 65 കിലോമീറ്റർ വരെ മൈലേജ് ലഭിക്കും.
വാഹനത്തിന്റെ പ്രീമിയം വേരിയന്റായ എസ് മോഡലിൽ ടിഎഫ്ടി ഇന്റട്രമെന്റ് ക്ലസ്റ്റർ ആണ് നൽകിയിരിക്കുന്നത്. ടേൺ ബൈ ടേൺനാവിഗേഷൻ, ആൻസർ ബാക്ക് ഫംഗ്ഷൻ, എന്നീ ഫീച്ചറുകളും ഉണ്ട്. സുരക്ഷയുടെ ഭാഗമായി സൈഡ് സ്റ്റാൻഡ് എൻജിൻ കട്ട് ഓഫ് സംവിധാനവും ക്രമീകരിച്ചിരിക്കുന്നു. മുൻഭാഗത്ത് ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കും ആണ് ഉള്ളത്. 145 എം എമ്മിന്റെ മികച്ച ഗ്രൗണ്ട് ക്ലിയറൻസും ഫാസിനോയിൽ ഉണ്ട്. വാഹനത്തിന്റെ ഏറ്റവും ബേസ് മോഡലിന് 82270 രൂപയാണ് എക്സ് ഷോറൂം വിലയായി വരുന്നത്.
English Summary
Yamaha Motor’s Fascino is a scooter model with a massive fan base in the Indian market. Even a decade after its launch, the vehicle retains its fresh appeal. Its distinctive design is a key factor in attracting a wide range of customers. Now, the Fascino is set to arrive with a refreshed look and enhanced features for 2026.