AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Uber App: ഊബർ ആപ്പ് വഴി ഇനി മെട്രോ ടിക്കറ്റുകളും; ആദ്യ സഹകരണം ഡൽഹി മെട്രോയുമായി

Delhi Metro Tickets In Uber App: ഊബർ ആപ്പ് വഴി ഇനി ഡൽഹി മെട്രോ ടിക്കറ്റ് ബുക്ക് ചെയ്യാൻ സൗകര്യം. ഊബർ തന്നെ ഈ മാസം 19ന് ഇക്കാര്യം അറിയിച്ചു.

Uber App: ഊബർ ആപ്പ് വഴി ഇനി മെട്രോ ടിക്കറ്റുകളും; ആദ്യ സഹകരണം ഡൽഹി മെട്രോയുമായി
ഡൽഹി മെട്രോImage Credit source: Andrew Woodley/Education Images/Universal Images Group via Getty Images
abdul-basith
Abdul Basith | Published: 20 May 2025 10:17 AM

ഊബർ ആപ്പ് വഴി ഇനിമുതൽ മെട്രോ ടിക്കറ്റുകളും ബുക്ക് ചെയ്യാം. തിങ്കളാഴ്ച ഊബർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒഎൻഡിസി) വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാവുക. ആദ്യ സഹകരണം ഡൽഹി മെട്രോയുമായാണ്. ഈ വർഷം തന്നെ മറ്റ് ചില മെട്രോകളിലേക്ക് കൂടി സഹകരണം വ്യാപിപ്പിക്കും.

ഒഎൻഡിസി നെറ്റ്‌വർക്കിലൂടെ ബിസിനസ് ടു ബിസിനസ് ലൊജിസ്റ്റിക്സ് അവതരിപ്പിക്കുമെന്നും ഊബർ അറിയിച്ചിട്ടുണ്ട്. ഈ വർഷം മൂന്ന് നഗരങ്ങളിലേക്കാവും മെട്രോ ടിക്കറ്റ് സേവനം വ്യാപിപ്പിക്കുക. ‘ഊബർ ആപ്പിലൂടെ മെട്രോ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്ന സേവനം അവതരിപ്പിക്കുകയാണ്. ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒഎൻഡിസി) ആണ് ഈ സേവനത്തിന് പിന്നിൽ. ഡൽഹി മെട്രോ ആണ് ആദ്യ പ്രൊജക്ട്. ഇത് ഇന്ത്യയുടെ പൊതുവായ അടിസ്ഥാനസൗകര്യങ്ങളുമായുള്ള ഊബറിൻ്റെ ആദ്യ സംരംഭമാണ്. പൊതുഗതാഗതം കൂടുതൽ കണക്ടഡ് ആക്കാനുള്ള വലിയ ചുവടുവെപ്പാണ് ഇത്.’- വാർത്താകുറിപ്പിൽ ഊബർ പറഞ്ഞു.

ഇന്ന് മുതൽ ഊബർ ആപ്പ് ഉപയോഗിച്ച് മെട്രോ യാത്ര പ്ലാൻ ചെയ്യാനും ടിക്കറ്റുകൾ വാങ്ങാനും റിയൽ ടൈം ട്രാൻസിറ്റ് വിവരങ്ങൾ പരിശോധിക്കാനും കഴിയും.

അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ട്രാൻസ്പോർട്ടേഷൻ കമ്പനിയാണ് ഊബർ. ടാക്സി, ഫുഡ് ഡെലിവറി, കൊറിയർ സർവീസ് തുടങ്ങി വിവിധ മേഖലകളിൽ ഊബർ പ്രവർത്തിക്കുന്നുണ്ട്. 70 രാജ്യങ്ങളിലാണ് ഊബറിൻ്റെ പ്രവർത്തനമുള്ളത്. ഇന്ത്യയിൽ പ്രധാനമായും റൈഡിങ് ആപ്പ് ആയാണ് ഊബർ ഉപയോഗിക്കുന്നത്. പോയിൻ്റ് ടു പോയിൻ്റ് ട്രാൻസിറ്റ് ആയാണ് ഊബറിൻ്റെ പ്രവർത്തനം.

കൊൽക്കത്ത മെട്രോയ്ക്ക് ശേഷം രാജ്യത്തിലെ ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ മെട്രോ സർവീസാണ് ഡൽഹി മെട്രോ. 2002ലാണ് ഡൽഹി മെട്രോ പ്രവർത്തനം ആരംഭിച്ചത്.