Kerala PSC: എട്ട് തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിക്കാനൊരുങ്ങി പിഎസ്‌സി
Kerala PSC Upcoming Notifications: ജനറല്‍ റിക്രൂട്ട്‌മെന്റില്‍ സംസ്ഥാനതലത്തില്‍ രണ്ടും, ജില്ലാതലത്തില്‍ ഒരു നോട്ടിഫിക്കേഷനും പുറത്തുവിടും. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലത്തില്‍ രണ്ട് വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിക്കും. സംസ്ഥാനതലത്തില്‍ എന്‍സിഎ റിക്രൂട്ട്‌മെന്റായി മൂന്ന് നോട്ടിഫിക്കേഷനുകള്‍ പുറത്തുവിടാനും തീരുമാനമായി. ഓരോ വിഭാഗത്തിലും ഏതൊക്കെ വിജ്ഞാപനങ്ങളാണ് വരുന്നതെന്ന് നോക്കാം.
പുതിയതായി എട്ട് തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) തീരുമാനിച്ചു. എട്ട് തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തുവിടാനാണ് സെപ്തംബര്‍ 14-ന് ചേര്‍ന്ന കമ്മീഷന്‍ യോഗത്തില്‍ തീരുമാനമായത്. ജനറല്‍ റിക്രൂട്ട്‌മെന്റില്‍ സംസ്ഥാനതലത്തില്‍ രണ്ടും, ജില്ലാതലത്തില്‍ ഒരു നോട്ടിഫിക്കേഷനും പുറത്തുവിടും. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലത്തില്‍ രണ്ട് വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിക്കും. സംസ്ഥാനതലത്തില്‍ എന്‍സിഎ റിക്രൂട്ട്‌മെന്റായി മൂന്ന് നോട്ടിഫിക്കേഷനുകള്‍ പുറത്തുവിടാനും തീരുമാനമായി. ഓരോ വിഭാഗത്തിലും ഏതൊക്കെ വിജ്ഞാപനങ്ങളാണ് പുതിയതായി വരുന്നതെന്ന് നോക്കാം.
ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
- തുറമുഖ വകുപ്പിലെ ഹൈഡ്രോഗ്രാഫിക് സര്‍വേ വിങില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 2
- കെഎസ്എഫ്ഇയില്‍ പ്യൂണ്‍/വാച്ച്മാന്‍ (കെഎസ്എഫ്ഇയിലെ പാര്‍ട്ട്‌ടൈം ജീവനക്കാരില്‍ നിന്നും നേരിട്ടുള്ള നിയമനം)
ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)
കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വനം, വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍ (നേരിട്ടും തസ്തികമാറ്റം മുഖേനയും)
സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
- തദ്ദേശസ്വയംഭരണ വകുപ്പില്‍ (ഗ്രൂപ്പ് 4 പ്ലാനിങ് വിങ്) ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 2/ടൗണ്‍ പ്ലാനിങ് സര്‍വേയര്‍ ഗ്രേഡ് 2 (പട്ടികജാതി/പട്ടികവര്‍ഗം)
- ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (സ്റ്റാറ്റിസ്റ്റിക്‌സ്) (പട്ടികവര്‍ഗം)
എന്‍സിഎ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
- കെഎസ്എഫ്ഇയില്‍ പ്യൂണ്‍/വാച്ച്മാന്‍ (കെഎസ്എഫ്ഇയിലെ പാര്‍ട്ട്‌ടൈം ജീവനക്കാരില്‍ നിന്നും നേരിട്ടുള്ള നിയമനം-പട്ടികവര്‍ഗം)
- പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍/വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (എല്‍സി/എഐ)
- ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) അറബിക് (പട്ടികജാതി/പട്ടികവര്‍ഗം)
സെപ്തംബര്‍ 30 ആണ് അസാധാരണ ഗസറ്റ് തീയതി. നവംബര്‍ നാലു വരെ അപേക്ഷ സ്വീകരിക്കും. വിജ്ഞാപനം പുറത്തുവിട്ട ശേഷം www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി പ്രൊഫൈലില്‍ പ്രവേശിച്ച ശേഷം യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
ചുരുക്കപ്പട്ടിക, സാധ്യതാപട്ടിക
ജലഗതാഗത വകുപ്പിലെ ഫോര്‍മാന്‍ തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍ 098/2025) ചുരുക്കപ്പട്ടികയും, വയനാട്, തൃശൂര്‍ ജില്ലകളില്‍ തദ്ദേശ സ്വയംഭരണ വകുപ്പില്‍ ട്രേസര്‍ (കാറ്റഗറി നമ്പര്‍ 633/2025) തസ്തികയിലേക്ക് സാധ്യതാപട്ടികയും പ്രസിദ്ധീകരിക്കാന്‍ കമ്മീഷന്‍ യോഗം തീരുമാനിച്ചു.
അതേസമയം, കെഎംഎംഎല്ലില്‍ മേറ്റ് (മൈന്‍സ്) (കാറ്റഗറി നമ്പര്‍ 645/2025-പട്ടികജാതി), കെഎസ്എഫ്ഇയില്‍ പ്യൂണ്‍/വാച്ച്മാന്‍ (കെഎസ്എഫ്ഇയിലെ പാര്‍ട്ട്‌ടൈം ജീവനക്കാരില്‍ നിന്നും നേരിട്ടുള്ള നിയമനം-കാറ്റഗറി നമ്പര്‍ 06/2026-ഈഴവ/തിയ്യ/ബില്ലവ) എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്താനും തീരുമാനിച്ചു.