AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala PSC: യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് മെയിന്‍ പരീക്ഷയടക്കം വരുന്നു; ഒക്ടോബറിലെ പ്രധാന പിഎസ്‌സി പരീക്ഷകള്‍

Kerala PSC October 2026 Major Exams: ഒക്ടോബര്‍ 17, 31 തീയതികളിലായി വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പരീക്ഷ നടക്കും. ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പരീക്ഷയാണ് ഒക്ടോബര്‍ 17-ന് നടക്കുന്നത്. കൊല്ലം, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ പരീക്ഷ 31-ന് നടക്കും.

Kerala PSC: യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് മെയിന്‍ പരീക്ഷയടക്കം വരുന്നു; ഒക്ടോബറിലെ പ്രധാന പിഎസ്‌സി പരീക്ഷകള്‍
Kerala PSC October 2026 ExamsImage Credit source: Kerala PSC Facebook
Jayadevan AM
Jayadevan AM | Published: 28 Sep 2026 | 04:17 PM

ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരിക്കുന്ന വിവിധ തസ്തികകളിലേക്ക് ഒക്ടോബറില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) പരീക്ഷ നടത്തും. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് മെയിന്‍ പരീക്ഷ, സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍ അടക്കമുള്ള നിരവധി തസ്തികകളിലേക്കാണ് പരീക്ഷ നടത്തുന്നത്. ഈ രണ്ട് തസ്തികകളിലെ ബിരുദ പ്രാഥമിക പരീക്ഷകള്‍ ജയിച്ചവര്‍ക്കാണ് മെയിന്‍ പരീക്ഷ എഴുതാന്‍ അര്‍ഹത. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് തസ്തികയിലെ പ്രധാന പരീക്ഷ ഒക്ടോബര്‍ 14-നും, സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് തസ്തികയിലെ മെയിന്‍ ഒക്ടോബര്‍ 28-നും നടക്കും.

ഒക്ടോബര്‍ 17, 31 തീയതികളിലായി വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പരീക്ഷ നടക്കും. ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പരീക്ഷയാണ് ഒക്ടോബര്‍ 17-ന് നടക്കുന്നത്. കൊല്ലം, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ പരീക്ഷ 31-ന് നടക്കും.

ഒക്ടോബറിലെ പ്രധാന പരീക്ഷകള്‍

  • ഒക്ടോബര്‍ ഒന്ന്: സോഷ്യല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സൂപ്രണ്ട് വെല്‍ഫെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍
  • ഒക്ടോബര്‍ മൂന്ന്: മെഡിക്കല്‍ എജ്യുക്കേഷനില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്റ്
  • ഒക്ടോബര്‍ ഏഴ്: കൊളിജീയറ്റ് എജ്യുക്കേഷനില്‍ അസിസ്റ്റന്റ് പ്രൊഫസര്‍
  • ഒക്ടോബര്‍ എട്ട്: സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ ജൂനിയര്‍ മാനേജര്‍, ഓയില്‍ പാം ഇന്ത്യയില്‍ കുക്ക് കം കെയര്‍ടേക്കര്‍
  • ഒക്ടോബര്‍ 13: ഹെല്‍ത്ത് സര്‍വീസസില്‍ മോട്ടോര്‍ മെക്കാനിക്ക്
  • ഒക്ടോബര്‍ 14: യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് മെയിന്‍
  • ഒക്ടോബര്‍ 15: മെഡിക്കല്‍ എജ്യുക്കേഷനില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പറേഷനില്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട്, ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസില്‍ ബീ കീപ്പിങ് ഫീല്‍ഡ് മാന്‍
  • ഒക്ടോബര്‍ 17, 31: വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് (വിവിധ ജില്ലകളിലായി)
  • ഒക്ടോബര്‍ 27: ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കാറ്ററിങ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്)
  • ഒക്ടോബര്‍ 28: പൊലീസ് സര്‍വീസില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ്-എസ്ബിസിഐഡി
  • ഒക്ടോബര്‍ 29: മെഡിക്കല്‍ എജ്യുക്കേഷനില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, അനിമല്‍ ഹസ്ബന്‍ഡറിയില്‍ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍

Also Read: Kerala PSC: കണ്‍ഫര്‍മേഷന്റെ കാര്യം മറക്കരുതേ! വിവിധ തസ്തികകളില്‍ ഇപ്പോള്‍ സ്ഥിരീകരണം നല്‍കാം

സോഷ്യല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിലെ സൂപ്രണ്ട് വെല്‍ഫെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ തസ്തികയിലേക്കുള്ള പരീക്ഷയാണ് ഈ മാസമാദ്യം നടക്കുന്നത്. ഈ തസ്തിക ഷെഡ്യൂള്‍ഡ് കാസ്റ്റ്/ഷെഡ്യൂള്‍ഡ് ട്രൈബ് വിഭാഗത്തിന് മാത്രമാണ്. ഒക്ടോബര്‍ 13 വരെ നടക്കുന്ന തസ്തികകളിലേക്കുള്ള ഹാള്‍ ടിക്കറ്റുകള്‍ ഇപ്പോള്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. മറ്റ് തസ്തികകളിലേക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ സമയബന്ധിതമായി പുറത്തുവിടും.

English Summary

The Kerala Public Service Commission is conducting examinations for various posts in October 2026. The University Assistant Main Examination, among others, will be held during October.

Follow Us