Kerala PSC: കണ്‍ഫര്‍മേഷന്റെ കാര്യം മറക്കരുതേ! വിവിധ തസ്തികകളില്‍ ഇപ്പോള്‍ സ്ഥിരീകരണം നല്‍കാം
Kerala PSC Confirmations: കേരള പിഎസ്‌സി നടത്തുന്ന പരീക്ഷകള്‍ക്ക് മുന്നോടിയായി വിവിധ തസ്തികകളിലേക്ക് ഇപ്പോള്‍ കണ്‍ഫര്‍മേഷന്‍ നല്‍കാം. നേരത്തെ ഈ തസ്തികകളിലേക്ക് അപേക്ഷിച്ചവര്‍ക്കാണ് സ്ഥിരീകരണം നല്‍കാന്‍ അര്‍ഹത. കണ്‍ഫര്‍മേഷന്‍ നല്‍കിയില്ലെങ്കില്‍ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ലഭിക്കില്ല. പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി സ്ഥിരീകരണം നല്‍കാം.
കേരള പിഎസ്‌സി നടത്തുന്ന പരീക്ഷകള്‍ക്ക് മുന്നോടിയായി വിവിധ തസ്തികകളിലേക്ക് ഇപ്പോള്‍ കണ്‍ഫര്‍മേഷന്‍ നല്‍കാം. പിന്നാക്ക വികസന കോര്‍പറേഷന്‍, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലേക്കുള്ള ജൂനിയര്‍ അസിസ്റ്റന്റ്, ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ഡെവല്പമെന്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ഡെവലപ്‌മെന്റ് ഓഫീസര്‍, പിന്നാക്ക വികസന കോര്‍പറേഷനിലെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ്, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, യൂണിവേഴ്‌സിറ്റികളിലെ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് ഇപ്പോള്‍ കണ്‍ഫര്‍മേഷന്‍ നല്‍കാവുന്നത്. നേരത്തെ ഈ തസ്തികകളിലേക്ക് അപേക്ഷിച്ചവര്‍ക്കാണ് സ്ഥിരീകരണം നല്‍കാന്‍ അര്‍ഹത. കണ്‍ഫര്‍മേഷന്‍ നല്‍കിയില്ലെങ്കില്‍ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ലഭിക്കില്ല.
ഇപ്പോള്‍ കണ്‍ഫര്‍മേഷന്‍ നല്‍കാവുന്ന ചില തസ്തികകള്‍
1. 020/2026 ജൂനിയര്‍ അസിസ്റ്റന്റ്
പിന്നാക്ക വികസന കോര്‍പറേഷന്‍, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലേക്കുള്ള ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ഇപ്പോള്‍ കണ്‍ഫര്‍മേഷന്‍ നല്‍കാം. 10 വേക്കന്‍സികളാണുള്ളത്. ബിരുദവും, ഡിസിഎയുമായിരുന്നു യോഗ്യതകള്‍.
2. 027/2026 ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ഡെവലപ്‌മെന്റ് ഓഫീസര്‍
ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ഡെവല്പമെന്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ഡെവലപ്‌മെന്റ് ഓഫീസര്‍ ഗ്രേഡ് 2 തസ്തികയിലേക്കും ഇപ്പോള്‍ കണ്‍ഫര്‍മേഷന്‍ നല്‍കാം. ഒരു ഒഴിവാണുള്ളത്. പേ സ്‌കെയില്‍: 43,300-91,200. എംഎ/എംഎസ്‌സി/എംകോം/എംഎസ്ഡബ്ല്യു യോഗ്യതയുള്ളവര്‍ക്കായിരുന്നു അപേക്ഷിക്കാവുന്നത്.
3. 003/2026 എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ്
പിന്നാക്ക വികസന കോര്‍പറേഷനിലെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഇപ്പോള്‍ സ്ഥിരീകരണം നല്‍കാം. ശമ്പള സ്‌കെയില്‍: 37,200-79,000.
Also Read: Kerala PSC: എട്ട് തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിക്കാനൊരുങ്ങി പിഎസ്‌സി
4. 032/2026 കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലേക്കും ഇപ്പോള്‍ സ്ഥിരീകരണം നല്‍കാം. ഒരു ഒഴിവുണ്ട്. 27,900-63,700 ആണ് ശമ്പള സ്‌കെയില്‍.
5. 050/2026 കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്
യൂണിവേഴ്‌സിറ്റികളിലെ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്കും ഇപ്പോള്‍ കണ്‍ഫര്‍മേഷന്‍ നല്‍കാം. ശമ്പള സ്‌കെയില്‍: 27,900-63,700.
6. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്
കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്കും ഇപ്പോള്‍ സ്ഥിരീകരണം നല്‍കാം. ഒക്ടോബര്‍ 11 ആണ് കണ്‍ഫര്‍മേഷന്‍ നല്‍കേണ്ട അവസാന തീയതി.
കണ്‍ഫര്‍മേഷന്‍ നല്‍കേണ്ടത് എങ്ങനെ?
www.keralapsc.gov.in എന്ന പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ത്ഥിയുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് ഹോം പേജില്‍ കണ്‍ഫര്‍മേഷന്‍ നല്‍കുന്നതിനുള്ള ലിങ്ക് ലഭ്യമാകും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഉദ്യോഗാര്‍ത്ഥി അപേക്ഷിച്ചിട്ടുള്ള തസ്തികയിലേക്ക് കണ്‍ഫര്‍മേഷന്‍ നല്‍കാനാകും.
English Summary
Candidates can now submit confirmation for upcoming Kerala PSC examinations across various posts. Eligible applicants include those who previously applied for positions like Junior Assistant, Executive Assistant, and Computer Assistant. Submitting confirmation through the official profile is mandatory to receive admit cards.