National Film Awards: പ്രവചനങ്ങള്‍ അച്ചട്ടായി; വിക്രാന്ത് മാസിയും, ഷാരൂഖ് ഖാനും മികച്ച നടന്‍മാര്‍
71st National Film Awards Details In Malayalam: ജവാനിലെ അഭിനയമാണ് ഷാരൂഖിന് പുരസ്‌കാരം നേടിക്കൊടുത്തത്. ട്വല്‍ത്ത് ഫെയിലിലെ അഭിനയമാണ് വിക്രാന്തിനെ തുണച്ചത്. ട്വല്‍ത്ത് ഫെയിലാണ് മികച്ച ചിത്രവും. മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ എന്ന സിനിമയിലെ പ്രകടനത്തിന് റാണി മുഖര്‍ജിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു
ന്യൂഡല്‍ഹി: 71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ഷാരൂഖ് ഖാനും, വിക്രാന്ത് മാസിയും പങ്കിട്ടു. ജവാനിലെ അഭിനയമാണ് ഷാരൂഖിന് പുരസ്‌കാരം നേടിക്കൊടുത്തത്. ട്വല്‍ത്ത് ഫെയിലിലെ അഭിനയമാണ് വിക്രാന്തിനെ തുണച്ചത്. ട്വല്‍ത്ത് ഫെയിലാണ് മികച്ച ചിത്രവും. മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ എന്ന സിനിമയിലെ പ്രകടനത്തിന് റാണി മുഖര്‍ജിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു.
വിക്രാന്ത് മാസിക്കും റാണി മുഖര്‍ജിക്കും പുരസ്‌കാരം ലഭിക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹമുണ്ടായിരുന്നു. സുദീപ്‌തോ സെന്‍ ആണ് മികച്ച സംവിധായകന്‍. ദ കേരള സ്‌റ്റോറി എന്ന ചിത്രമാണ് പുരസ്‌കാര നേട്ടത്തിന് സുദീപ്‌തോയെ അര്‍ഹനാക്കിയത്.




മലയാളത്തിനും അഭിമാന നേട്ടം
ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിന് ഉര്‍വശിയെ മികച്ച സഹനടിയായും, പൂക്കാലം എന്ന സിനിമയിലെ അഭിനയത്തിന് വിജയരാഘവനെ മികച്ച സഹനടനായും തിരഞ്ഞെടുത്തു. ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം.
A Blessing for the second time ❤️ #vaathi pic.twitter.com/26KjmEIvF6
— G.V.Prakash Kumar (@gvprakash) August 1, 2025
Also read: National Film Awards: ഉള്ളൊഴുക്ക് മികച്ച മലയാളചിത്രം, ഉര്‍വശി മികച്ച സഹനടി
മറ്റ് പ്രധാന പുരസ്‌കാരങ്ങള്‍
- മികച്ച കുട്ടികളുടെ ചിത്രം: നാള്‍ 2
- മികച്ച ഗായകന്‍: പിവിഎന്‍എസ് രോഹിത്
- മികച്ച ഗായിക: ശില്‍പ റാവു
- മികച്ച സിനിമാറ്റോഗ്രാഫി: പ്രശന്തനു മൊഹാപാത്ര (കേരള സ്റ്റോറി)
- സൗണ്ട് ഡിസൈനര്‍: ഹരിഹരന്‍ മുരളീധരന്‍, സച്ചിന്‍ സുധാകരന്‍ (അനിമല്‍)
- മികച്ച എഡിറ്റിങ്: മിഥുന്‍ മുരളി (പൂക്കാലം)
- പ്രൊഡക്ഷന്‍ ഡിസൈന്‍: മോഹന്‍ദാസ് (2018 മലയാളം സിനിമ)
- മികച്ച ബാക്ക്ഗ്രൗണ്ട് മ്യൂസിക്: ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ (അനിമല്‍)
- മികച്ച സംഗീത സംവിധാനം: ജിവി പ്രകാശ് കുമാര്‍ (വാത്തി)