AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

National Film Awards 2025: ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്; എവിടെ എപ്പോൾ കാണാം?

National Film Awards 2025 Announcement: ജൂറി വൈകുന്നേരം ആറ് മണിക്ക് ഡൽഹി എൻഎംസിയിൽ മാധ്യമങ്ങളെ കാണും. ജൂറി ഇന്ന് വൈകിട്ട് നാല് മണിക്ക് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് സഹമന്ത്രി എൽ മുരുകൻ എന്നിവർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രാജ്യം ഒന്നാകെ ഉറ്റുനോക്കുന്ന പുരസ്കാര നിശയാണിത്.

National Film Awards 2025: ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്; എവിടെ എപ്പോൾ കാണാം?
National Film AwardsImage Credit source: Social Media
Neethu Vijayan
Neethu Vijayan | Updated On: 01 Aug 2025 | 06:00 PM

ന്യൂഡൽഹി: എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം ആറ് മണിക്കാണ് പ്രഖ്യാപനം നടക്കുന്നത്. ബോളിവുഡ് താരങ്ങളായ വിക്രാന്ത് മാസി, റാണി മുഖർജി എന്നിവരാണ് മികച്ച നടനും നടിക്കുമുള്ള സാധ്യതാപട്ടികയിൽ മുന്നിലുള്ളതെന്നാണ് ചില സൂചനകൾ. മികച്ച നടിക്കുള്ള മത്സരത്തിൽ രണ്ട് തെന്നിന്ത്യൻ താരങ്ങളും അവസാന പട്ടികയിൽ ഇടം നേടിയിട്ടുണ്ടെന്ന വാർത്തയും പുറത്തുവരുന്നുണ്ട്. 2023-ലെ ചിത്രങ്ങൾക്കാണ് 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നൽകുന്നത്.

ജൂറി വൈകുന്നേരം ആറ് മണിക്ക് ഡൽഹി എൻഎംസിയിൽ മാധ്യമങ്ങളെ കാണും. ജൂറി ഇന്ന് വൈകിട്ട് നാല് മണിക്ക് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് സഹമന്ത്രി എൽ മുരുകൻ എന്നിവർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രാജ്യം ഒന്നാകെ ഉറ്റുനോക്കുന്ന പുരസ്കാര നിശയാണിത്.

മിസ്സിസ് ചാറ്റർജി വേഴ്സസ് നോർവേ എന്ന ചിത്രത്തിലെ അവിസ്മരണീയമായ കഥാപാത്രമാണ് റാണി മുഖർജിയുടെ പേര് ഇത്തവണത്തെ ദേശീയ ചലചിത്ര പുരസ്കാരത്തിന്റെ സാധ്യതാപട്ടികയിലെത്തിച്ചത്. ട്വൽത്ത് ഫെയിൽ എന്ന ചിത്രത്തിലെ അഭിനയമാണ് വിക്രാന്ത് മാസിയെ മികച്ച നടനുള്ള ദേശീയ പുരസ്കാരസാധ്യതകളിലേക്ക് പരിഗണിക്കാൻ കാരണമായത്. മികച്ച പ്രേക്ഷശ്രദ്ധയും നിരൂപകപ്രശംസയും നേടിയ ചിത്രമാണ് വിക്രാന്ത് മാസിയുടെ ‘ട്വൽത്ത് ഫെയിൽ’.

ദേശീയ ചലച്ചിത്ര പുരസ്കാരം ലൈവായി കാണാം