National Film Awards: ഇട്ടൂപ്പിനു കിട്ടി ദേശീയ അവാർഡ്, മികച്ച സഹനടൻ വിജയരാഘവൻ
Actor Vijayaraghavan Wins National Award: വിജയരാഘനൊപ്പം തന്നെ മുത്തുപേട്ടൈ സോമു ഭാസ്കറും ഇതേ വിഭാഗത്തിൽ അവാർഡിന് അർഹനായി. പാർക്കിംഗ് എന്ന തമിഴ് സിനിമയിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് അവാർഡ് ലഭിച്ചത്.
Vijaya RaghavanImage Credit source: facebook (vijayaraghavan)
ന്യൂഡൽഹി: 71 ദേശീയ അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ മലയാളത്തിന് അഭിമാനിക്കാനും വകയുണ്ട്. മികച്ച സഹനടിയായി ഉർവശിയെ തെരഞ്ഞെടുത്തതിന് പിന്നാലെ സഹനടൻ വിഭാഗത്തിൽ വിജയരാഘവനും പുരസ്കാരം. 2023 – ൽ പുറത്തിറങ്ങിയ പൂക്കാലം എന്ന സിനിമയിലെ അഭിനയത്തിനാണ് വിജയരാഘവന് അവാർഡ് ലഭിച്ചിട്ടുള്ളത്.
നൂറു വയസ്സുള്ള ഇട്ടൂപ്പ് എന്ന കഥാപാത്രത്തെ വിജയരാഘവൻ വളരെ മികച്ച രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഈ മികവിന് ഉള്ള പുരസ്കാരമാണ് ഇപ്പോൾ തേടിയെടുത്തിരിക്കുന്നത്. ഇതിനു മുൻപും പൂക്കാലത്തിലെ അഭിനയത്തിന് മികവിന് അദ്ദേഹത്തിന് അവാർഡുകൾ ലഭിച്ചിരുന്നു. മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹത്തിന് ഇത്തവണ ലഭിച്ചിരുന്നു.
വിജയരാഘനൊപ്പം തന്നെ മുത്തുപേട്ടൈ സോമു ഭാസ്കറും ഇതേ വിഭാഗത്തിൽ അവാർഡിന് അർഹനായി. പാർക്കിംഗ് എന്ന തമിഴ് സിനിമയിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് അവാർഡ് ലഭിച്ചത്.