AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Budget 2026: ഈ ബജറ്റ് മലപ്പുറം തൂക്കി; ശാപമെല്ലാം ഒഴിഞ്ഞു, വരുന്നത് വമ്പന്‍ പദ്ധതികള്‍

Malappuram Gets Mega Development Push in Kerala Budget 2026: മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ജനറല്‍ ആശുപത്രിയാക്കാന്‍ ബജറ്റില്‍ തീരുമാനിച്ചു. ഇതോടൊപ്പം തന്നെ മലപ്പുറത്ത് കാന്‍സര്‍ സെന്ററും സ്ഥാപിക്കുന്നതാണ്. നിലമ്പൂര്‍ ഗവണ്‍മെന്റ് കോളേജിന് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ ഒരു കോടി രൂപ വകയിരുത്തി.

Kerala Budget 2026: ഈ ബജറ്റ് മലപ്പുറം തൂക്കി; ശാപമെല്ലാം ഒഴിഞ്ഞു, വരുന്നത് വമ്പന്‍ പദ്ധതികള്‍
വിഡി സതീശന്‍ Image Credit source: PTI
Shiji M K
Shiji M K | Updated On: 19 Jun 2026 | 11:51 AM

തിരുവനന്തപുരം: മലപ്പുറം ജില്ലയ്ക്കായി വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി വിഡി സതീശന്‍. കഴിഞ്ഞ ഏറെ വര്‍ഷമായി മലപ്പുറത്തുകാര്‍ കാത്തിരുന്ന സുപ്രധാന പദ്ധതികളാണ് യുഡിഎഫ് സര്‍ക്കാര്‍ ബജറ്റിലൂടെ നല്‍കാന്‍ പോകുന്നത്. കോഹിനൂര്‍ മുതല്‍ കരിപ്പൂര്‍ വിമാനത്താവളം വരെ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനുള്ള സാധ്യത പഠനം നടത്തുന്നതാണ് ബജറ്റിലെ സുപ്രധാന ചുവടുവെപ്പ്.

മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ജനറല്‍ ആശുപത്രിയാക്കാന്‍ ബജറ്റില്‍ തീരുമാനിച്ചു. അഞ്ച് കോടി രൂപ ബജറ്റില്‍ അനുവദിച്ചു. കെട്ടിടം നിര്‍മിക്കുന്നതിനാവശ്യമായ പ്രാരംഭ ചെലവുകള്‍ക്കുമായാണ് തുക വകയിരുത്തിയത്. ഇതോടൊപ്പം തന്നെ മലപ്പുറത്ത് കാന്‍സര്‍ സെന്ററും സ്ഥാപിക്കുന്നതാണ്. കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാന്‍ 10 കോടി രൂപ വകയിരുത്തി. നിലമ്പൂര്‍ ഗവണ്‍മെന്റ് കോളേജിന് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ ഒരു കോടി രൂപ വകയിരുത്തി. പുതിയ ജില്ലകള്‍ രൂപീകരിക്കുമെന്നും വിഡി സതീശന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.

എന്‍എച്ച് ഹൈവേ കോഹിനൂരില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് എലിവേറ്റഡ് ഹൈവേ നിര്‍മിക്കാന്‍ സാധ്യത പഠനം നടത്താനായി 1 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. വള്ളിക്കുന്ന് മണ്ഡലത്തിലെ ചേളാരിയില്‍ ഫയര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും.

പൊന്നാനി തീരദേശ സംരക്ഷണ ഭിത്തി നിര്‍മാണത്തിനായി 3 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി വിഡി സതീശന്‍ പറഞ്ഞു. ബാക്കി തുക നബാഡ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്ന് സ്വീകരിക്കാനാണ് തീരുമാനം. പൊന്നാനി കേന്ദ്രമാക്കി തിണ്ടീസ്‌ കള്‍ച്ചറല്‍ ബിനാലെ സംഘടിപ്പിക്കും.

Also Read: Kerala Budget 2026: അമ്പമ്പോ! മലബാറിന് ഫുട്‌ബോള്‍ സ്‌റ്റേഡിയം; ബജറ്റില്‍ കായികപ്രേമികളെ ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍

പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ ഓരാടം പാലം-മാനത്ത്മംഗലം ബൈപാസ് റോഡ് നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുക്കാന്‍ 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി.

അതേസമയം, മലബാറില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയം നിര്‍മിക്കാനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ അത് എവിടെയായിരിക്കും എന്ന് വ്യക്തമല്ല. സ്‌റ്റേഡിയത്തിനായി 50 കോടി രൂപയാണ് ബജറ്റില്‍ മാറ്റിവെച്ചിരിക്കുന്നത്.

ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തിലാണ് ഇന്ന് സംസ്ഥാനം. കേരളത്തിലെ ഫുട്‌ബോള്‍ മേഖലയിലെ പ്രതിഭകളെ കണ്ടെത്തി പരിശീലനം നല്‍കുന്നതിനും അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്തുന്നതിനും ലോകോത്തര നിലവാരമുള്ള ഒരു ഫുട്‌ബോള്‍ സ്‌റ്റേഡിയം ആവശ്യമുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. ഫുട്‌ബോള്‍ ആരാധകരുടെ അവേശവും കളിയോടുള്ള സ്‌നേഹവും പരിഗണിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ളതും ആധുനിക സൗകര്യങ്ങളോട് കൂടിയതുമായ ഫുട്‌ബോള്‍ സ്‌റ്റേഡിയം മലബാറില്‍ നിര്‍മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കായിക താരങ്ങളെ വാര്‍ത്തെടുക്കാന്‍ മിഷന്‍ 2036 നടപ്പാക്കാനാണ് ലക്ഷ്യം. കായിക-യുവജന മേഖലയ്ക്കായി 173.77 കോടി രൂപ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന് പുറനെ കോളേജ് ക്യാമ്പസുകളിലെ ഗ്രൗണ്ടുകള്‍ പൂര്‍ണമായി ഉപയോഗിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. 2036ലെ ഒളിമ്പിക്‌സില്‍ മത്സരിത്താന്‍ പ്രാപ്തരായ കായികതാരങ്ങളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മിഷന്‍ 2036 നടപ്പാക്കാന്‍ പോകുന്നത്.

English Summary

Malappuram received significant attention in Kerala Budget 2026, with the announcement of several major development initiatives. Key projects include an elevated highway, a cancer centre, and other infrastructure schemes aimed at accelerating growth in the district.

Follow Us