AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Budget 2026: മെട്രോയില്‍ പറക്കാം; തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

Big Push for Urban Transport as Kerala Budget 2026 Sets Aside Rs 20 Crore for Light Metro: പദ്ധതിയുടെ നിര്‍മാണം വളരെ വേഗത്തില്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പദ്ധതിയുടെ പ്രാരംഭ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇപ്പോള്‍ 20 കോടി രൂപ ബജറ്റില്‍ അനുവദിച്ചത്.

Kerala Budget 2026: മെട്രോയില്‍ പറക്കാം; തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്
മെട്രോ, വിഡി സതീശന്‍ Image Credit source: PTI
Shiji M K
Shiji M K | Updated On: 19 Jun 2026 | 11:39 AM

തിരുവനന്തപുരം: ബജറ്റില്‍ സുപ്രധാന ചുവടുമായി വിഡി സതീശന്‍ സര്‍ക്കാര്‍. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതിയ്ക്കായി തുക വകയിരുത്തി. പദ്ധതി നടപ്പാക്കുന്നതിനായി 20 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തില്‍ ഈ നഗരങ്ങളെയും മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

പദ്ധതിയുടെ നിര്‍മാണം വളരെ വേഗത്തില്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പദ്ധതിയുടെ പ്രാരംഭ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇപ്പോള്‍ 20 കോടി രൂപ ബജറ്റില്‍ അനുവദിച്ചത്.

മുന്‍ സര്‍ക്കാരുകള്‍ കോഴിക്കോട്, തിരുവനന്തപുരം മെട്രോകള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അവര്‍ക്ക് അതിന് സാധിച്ചില്ല. എന്നാല്‍ ഈ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുമെന്ന് വിഡി സതീശന്‍ പറഞ്ഞു. തിരുവനന്തപുരം മെട്രോ റെയിലിന്റെ പദ്ധതി രേഖ അടുത്തയാഴ്ചയോടെ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കാനിരിക്കെയാണ് പ്രഖ്യാപനം.

തിരുവനന്തപുരം മെട്രോ പദ്ധതി

വരുന്നയാഴ്ചയോടെ തിരുവനന്തപുരം മെട്രോ പദ്ധതിയുടെ അന്തിമ പദ്ധതി രേഖ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. ഡല്‍ഹി മെട്രോ കോര്‍പ്പറേഷനാണ് വിശദമായ പദ്ധതി രേഖ തയാറാക്കിയത്. മന്ത്രിസഭ ഡിപിആര്‍ വിശകലനം ചെയ്തതിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍.

പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി കഴിഞ്ഞാല്‍ അന്തിമ അനുമതിയ്ക്കായി കേന്ദ്ര പരിഗണനയ്ക്ക് അയക്കും. അന്തിമ അനുമതിയും ലഭിച്ചുകഴിഞ്ഞാല്‍ വെറും ആറ് മാസത്തിനുള്ളില്‍ മെട്രോ നിര്‍മാണം ആരംഭിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും അധികൃതര്‍ പങ്കുവെക്കുന്നു.

എവിടെ നിന്ന് എവിടെ വരെ?

തിരുവനന്തപുരത്തെ മെട്രോ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ ആശ്വാസമാകുന്നതാണ്. പാപ്പനംകോട് നിന്ന് ആരംഭിക്കുന്ന പാത ഈഞ്ചയ്ക്കല്‍ വരെ നീളുന്നതാണ്.

  • പാപ്പനംകോട്
  • കിള്ളിപ്പാലം
  • തമ്പാനൂര്‍
  • സെക്രട്ടേറിയേറ്റ്
  • പാളയം
  • പട്ടം
  • മെഡിക്കല്‍ കോളേജ്
  • ഉള്ളൂര്‍
  • കാര്യവട്ടം
  • കഴക്കൂട്ടം
  • ടെക്‌നോപാര്‍ക്ക്
  • ആക്കുളം
  • ചാക്ക
  • ഈഞ്ചയ്ക്കല്‍

Also Read: Thiruvananthapuram Metro: തിരുവനന്തപുരത്ത് മെട്രോ കുതിപ്പ്; തമ്പാനൂർ, കഴക്കൂട്ടം ഗതാഗതക്കുരുക്കിന് പരിഹാരം!

എന്നിങ്ങനെയായിരിക്കും തിരുവനന്തപുരം മെട്രോയുടെ സ്‌റ്റേഷനുകള്‍. എന്നാല്‍ ഭാവിയില്‍ മെട്രോ സംവിധാനം ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലേക്ക് ദീര്‍ഘിപ്പിക്കാനും സാധിക്കുന്ന രീതിയിലുള്ള ഡിപിആര്‍ ആണ് സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കാന്‍ പോകുന്നത്.

2025 നവംബര്‍ മാസത്തിലായിരുന്നു തിരുവനന്തപുരം മെട്രോയുടെ അലൈന്‍മെന്റിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിന് പിന്നാലെ ചെലവ്, സ്ഥലമേറ്റെടുക്കല്‍ തുടങ്ങിയ എല്ലാ വിവരങ്ങളും വിശദമായി ഉള്‍പ്പെട്ട പദ്ധതി രേഖ തയാറാക്കാന്‍ കെഎംആര്‍എല്ലിന് നിര്‍ദേശം നല്‍കുകയായിരുന്നു. ശേഷം കെഎംആര്‍എല്‍ ഡിപിആറിന്റെ സഹായം തേടുകയും ചെയ്തു.

കൊച്ചി മെട്രോയ്ക്ക് സമാനമായി പദ്ധതി ചെലവിന്റെ 60 ശതമാനം വായ്പയെടുത്തും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ ശേഷിക്കുന്ന തുക കണ്ടെത്തിയും നിര്‍മാണം പൂര്‍ത്തിയാക്കാനാണ് നീക്കം. കൂടുതല്‍ സ്ഥലമേറ്റെടുക്കല്‍ ഇല്ലാതെ പൂര്‍ണമായും എലിവേറ്റഡ് രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

 

English Summary

The Kerala Budget 2026 has allocated Rs 20 crore for the proposed Light Metro projects in Thiruvananthapuram and Kozhikode. The funding is expected to support planning and development efforts aimed at improving urban transportation in the two cities.

Follow Us