AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Budget 2026: കിഫ്ബി പൊളിച്ച് പണിയും; പഠിക്കാൻ പ്രത്യേക വിദഗ്ധ സമിതി

Kerala Budget 2026 on KIIFB Revamp: ധവളപത്രത്തിലെ കണക്കുകൾ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. 5 വർഷം സംസ്ഥാനത്ത് നടപ്പാക്കുന്ന വികസനങ്ങളുടെ ദിശാസൂചികയായിരിക്കും യുഡ‍ിഎഫ് സർക്കാരിന്റെ ബജറ്റെന്ന് അദ്ദേഹം പറഞ്ഞു. കിഫ്ബി പോലുള്ള പദ്ധതികൾക്ക് ഫണ്ട് കണ്ടത്തേണ്ട ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Kerala Budget 2026: കിഫ്ബി പൊളിച്ച് പണിയും; പഠിക്കാൻ പ്രത്യേക വിദഗ്ധ സമിതി
വി ഡി സതീശൻImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 19 Jun 2026 | 10:13 AM

കിഫ്ബി പൊളിച്ചുപണിയുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കിഫ്ബിയുടെ നിലവിലെ ഘടന സമഗ്രമായി പരിഷ്കരിക്കുമെന്നും പഠിക്കാൻ പ്രത്യേക വിദഗ്ധ സമിതിയെ രൂപീകരിക്കുമെന്നും ബജറ്റ് അവതരണത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നിലവിൽ സംസ്ഥാനം വലിയ സാമ്പത്തിക വെല്ലുവിളികളാണ് നേരിടുന്നത്. കേരളത്തിന്റെ തനത് വരുമാനം മറ്റ് സംസ്ഥാനങ്ങളേക്കാൾ താഴെയാണെന്നും അതുകൊണ്ട് തന്നെ കിഫ്ബി പോലുള്ള പദ്ധതികൾക്ക് ഫണ്ട് കണ്ടത്തേണ്ട ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.  കിഫ്ബി സാമ്പത്തിക അസന്തുലിതാവസ്ഥ ഉണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ധവളപത്രത്തിലെ കണക്കുകൾ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. 5 വർഷം സംസ്ഥാനത്ത് നടപ്പാക്കുന്ന വികസനങ്ങളുടെ ദിശാസൂചികയായിരിക്കും യുഡ‍ിഎഫ് സർക്കാരിന്റെ ബജറ്റെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തമായ ജനവിധിയോടെ അധികാരത്തിൽ വന്ന സർക്കാർ ആണിതെന്നും പുതുയുഗ കേരളം സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞുകൊണ്ടാണ് ബജറ്റ് അവതരണം ആരംഭിച്ചത്.

ALSO READ: മിഷന്‍ സമുദ്ര യാഥാര്‍ഥ്യമാകും; 5 വര്‍ഷം കൊണ്ട് ലോകോത്തര നിലവാരത്തിലേക്ക്‌

ധവളപത്രത്തിലെ വിമർശനം

56,000 കോടിയുടെ ബാധ്യത കിഫ്ബിക്കുണ്ടെന്നാണ് കണക്ക്. പെട്രോളിയം, സെസ്, മോട്ടോഡ വാഹന നികുതി എന്നിവ കിഫ്ബി നേരിട്ടാണ് പിരിക്കുന്നത്. ഇത് സർക്കാരിന്റെ സാമ്പത്തിക അച്ചടക്കത്തെ ബാധിക്കുന്നുണ്ട് എന്നാണ് ധവള പത്രം ആരോപിച്ചത്. മോട്ടോർ വാഹന നികുതിയായി 17,593 കോടി രൂപയും ഇന്ധന സെസായി 4929 കോടി രൂപയുമാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ കിഫ്ബി പിരിച്ചത്.

അതുപോലെ, സർക്കാരിനേക്കാൾ കൂടിയ നിരക്കിലാണ് കിഫ്ബി വായ്പ എടുക്കുന്നതെന്നും ധവള പത്രത്തിൽ ആരോപിക്കുന്നു. സർക്കാർ നേരിട്ട് വായ്പ എടുക്കുന്നതിനേക്കാൾ 1 മുതൽ 1.5 ശതമാനം കൂടുതലാണ് കിഫ്ബിയുടേത്. കിഫ്ബി സ്വീകരിക്കുന്ന കടം സർക്കാരിന്റേതായി കണക്കാക്കുന്നതും തിരിച്ചടിയാണ്.

സ്വന്തമായി വരുമാന മാർഗമില്ലാത്ത ഏജൻസിയായി കിഫ്ബി മാറിയെന്നും ധവള പത്രത്തിൽ ആക്ഷേപിച്ചിരുന്നു. സർക്കാർ സർവീസിൽ നിന്ന് ഡെപ്യുട്ടേഷനിൽ എത്തിയവരും ദിവസ വേതനക്കാരും അടക്കം 512 ജീവനക്കാരാണ് കിഫ്ബിയിലുള്ളത്. ഇക്കാര്യങ്ങളെല്ലാം വിശദമായ പഠിക്കുന്നതിനായാണ് പുതിയ സമിതിയെ രൂപീകരിക്കുന്നത്.

എന്താണ് കിഫ്ബി?

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ നടപ്പിലാക്കാൻ രൂപീകരിച്ച ബോർഡാണ് കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്). കിഫ്ബി നിയമം അനുസരിച്ച് 1999 നവംബർ 11നാണ് കിഫ്ബി ആരംഭിച്ചത്. 2016ൽ കിഫ്ബിയുടെ ചട്ടങ്ങൾ പരിഷ്കരിച്ചു. ഗതാഗതം, ഊർജം, അടിസ്ഥാന സൗകര്യവികസനം, ഐടി, ജല ശുചീകരണം എന്നീ മേഖലകളിലെ വികസനമാണ് കിഫ്ബിയിലൂടെ നടത്തുന്നത്. ഓൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ട്, ഇന്‍ഫ്രാസ്ട്രെക്ച്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ്, ഇൻഫ്രാസ്ട്രക്ച്ചർ ഡെബ്റ്റ് ഫണ്ട് എന്നിവയിലൂടെയാണ് കിഫ്ബിയുടെ സാമ്പത്തിക ആവശ്യങ്ങൾ സാധ്യമാകുന്നത്.

English Summary:

Kerala Budget 2026, Chief Minister V.D. Satheesan announced that the current structure of the Kerala Infrastructure Investment Fund Board (KIIFB) will be comprehensively reformed. He said a special expert committee will be constituted to study the existing framework and recommend changes.

Follow Us