പിറന്നാള്‍ ദിവസം പുതു വസ്ത്രമണിയാന്‍ ഡയറ്റ്; രണ്ടാഴ്ച കഴിച്ചത് പച്ചക്കറികൾ മാത്രം; 16കാരി ആശുപത്രിയില്‍

ഇതിനായി കുട്ടി രണ്ടാഴ്ചയോളം ഭക്ഷണം കുറച്ചു. വളരെ കുറഞ്ഞ അളവിൽ പച്ചക്കറികൾ മാത്രമാണ് ഈ പെൺകുട്ടി കഴിഞ്ഞിരുന്നത്. പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കുമെന്നാണ് അവൾ വിശ്വസിച്ചത്.

പിറന്നാള്‍ ദിവസം പുതു വസ്ത്രമണിയാന്‍ ഡയറ്റ്; രണ്ടാഴ്ച കഴിച്ചത് പച്ചക്കറികൾ മാത്രം; 16കാരി ആശുപത്രിയില്‍

Vegetable Salad

Updated On: 

25 Jul 2025 13:45 PM

ശരീരം മെലിഞ്ഞിരിക്കാൻ ആ​ഗ്രഹിക്കുന്നവരാണ് മിക്കവരും. ഇതിനായി കഠിനമായ വ്യായാമവും കൃത്യമായ ഡയറ്റും സ്വീകരിക്കാറുണ്ട്. എന്നാൽ ഇതിൽ പലരും വിദഗ്ദ്ധോപദേശങ്ങൾ ഇല്ലാതെ ഡയറ്റ് പരീക്ഷണങ്ങൾ പിന്തുടരാറുണ്ട്. എന്നാൽ ജീവന് തന്നെ അപകടകരമാകുന്ന ഇത്തരം ഡയറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും മരത്തിലേക്കും നയിച്ചേക്കും. ഇപ്പോഴിതാ ഇതിനു ഉദാ​​ഹരണമാണ് കഴിഞ്ഞ ദിവസം ചൈനയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്.

പിറന്നാൾ ദിനത്തിൽ മെലിഞ്ഞിരിക്കാനായി കഠിനമായ ഡയറ്റ് പിന്തുടർന്ന 16 പതിനാറുകാരി ആശു‌പത്രിയിലായിരിക്കുകയാണ്. ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ നിന്നുള്ള മേയ് എന്ന പെൺകുട്ടിക്കാണ് ഈ ദുരനുഭവമുണ്ടായത്. തന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ വസ്ത്രം ധരിക്കുന്നതിന് വേണ്ടിയായിരുന്നു ഈ ഡയറ്റ് എന്നാണ് പെൺകുട്ടി പറയുന്നത്. ഇതിനായി കുട്ടി രണ്ടാഴ്ചയോളം ഭക്ഷണം കുറച്ചു. വളരെ കുറഞ്ഞ അളവിൽ പച്ചക്കറികൾ മാത്രമാണ് ഈ പെൺകുട്ടി കഴിഞ്ഞിരുന്നത്. പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കുമെന്നാണ് അവൾ വിശ്വസിച്ചത്.

Also Read:ഇനി മാളുകളിൽ നിന്നും വർക്കൗട്ട് ചെയ്യാം; ‘ദുബായ് മല്ലത്തോൺ’ അവതരിപ്പിച്ച് അധികൃതർ

എന്നാൽ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ പെൺകുട്ടിക്ക് കൈകാലുകൾക്ക് ബലക്ഷയം അനുഭവപ്പെടുകയും ശ്വാസതടസ്സം നേരിടുകയും ചെയ്തു. ഇതോടെ ​ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വൈദ്യപരിശോധനയിൽ മേയുടെ രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് അപകടകരമാം വിധം താഴ്ന്ന നിലയിലാണെന്ന് കണ്ടെത്തി.ഹൈപ്പോകലീമിയ എന്നറിയപ്പെടുന്ന ഈ അവസ്ഥ പെൺകുട്ടിയുടെ ആരോ​ഗ്യനില വഷളാക്കി. പേശീബലഹീനത, പേശിവേദന, അമിതമായ ക്ഷീണം, ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾ, കൈകാലുകളിൽ മരവിപ്പ്, ഓക്കാനം, ഛർദ്ദി, തലകറങ്ങൽ, വിട്ടുമാറാത്ത തളർച്ച എന്നിവയെല്ലാം ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങളാണ്.

Related Stories
Emirates ID Renewal: പാസ്‌പോര്‍ട്ടിനൊപ്പം എമിറേറ്റ്‌സ് ഐഡിയും പുതുക്കിയാലോ? യുഎഇയില്‍ പുത്തന്‍വിദ്യ
US Travel Ban: 19 അല്ല, അതുക്കും മേലെ ! കൂടുതല്‍ രാജ്യങ്ങളെ നോട്ടമിട്ട് യുഎസ്; യാത്രാ നിരോധനം ഏര്‍പ്പെടുത്തും
Donald Trump: കിട്ടിയത് ലാഭം! ട്രംപിന് സമാധാന സമ്മാനം നല്‍കി ഫിഫ
Vlogger Dies: ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി; പിന്നാലെ 26 കാരിയായ വ്ലോഗര്‍ മരിച്ചു; നോവായി ഭർത്താവിന്റെ കുറിപ്പ്
Vladimir Putin: മലവിസർജ്യനത്തിന് പ്രത്യേക പെട്ടി, യാത്രകളിലെല്ലാം കൂടെ; എന്താണ് പുടിന്റെ ‘പൂപ്പ് സ്യൂട്ട്കേസ്’?
Donald Trump: പുടിന്‍ എത്തിയതിന് പിന്നാലെ ട്രംപിന്റെ പുതിയ നീക്കം; യുഎസ് സംഘവും ഇന്ത്യയിലേക്ക്; മുന്നില്‍ ആ ലക്ഷ്യം
ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ