Indian-Origin Death: കാറിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; ഇന്ത്യൻ വംശജനെ കാനഡയിൽ തലയ്ക്കടിച്ച് കൊലപ്പെടുത്തി

Indian-Origin Death At Canada: കാനഡയിലെ എഡ്മന്റണിൽ ഒക്ടോബർ 19ന് ആണ് അർവിക്ക് നേരെ ആക്രമണം ഉണ്ടായത്. കാറിൽ മൂത്രമൊഴിക്കുന്നത് കണ്ട് ചോദ്യം ചെയ്തോതടെ പ്രകോപിതനായ ആൾ അ‍ർവിയെ തലയ്ക്കടിച്ച് നിലത്തിടുകയായിരുന്നു.

Indian-Origin Death: കാറിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; ഇന്ത്യൻ വംശജനെ കാനഡയിൽ തലയ്ക്കടിച്ച് കൊലപ്പെടുത്തി

Indian-Origin Death At Canada

Published: 

31 Oct 2025 | 08:05 AM

ഒട്ടാവ: കാറിൽ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തിനെ തുടർന്ന് ഇന്ത്യൻ വംശജനെ കാനഡയിൽ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇന്ത്യൻ വംശജനും കനേഡിയൻ വ്യവസായിയുമായ അർവി സിങ് സാഗൂ (55) വിനെയാണ് അജ്ഞാതനായ വ്യക്തി കൊലപ്പെടുത്തിയത്. കാനഡയിലെ എഡ്മന്റണിൽ ഒക്ടോബർ 19ന് ആണ് അർവിക്ക് നേരെ ആക്രമണം ഉണ്ടായത്. കാറിൽ മൂത്രമൊഴിക്കുന്നത് കണ്ട് ചോദ്യം ചെയ്തോതടെ പ്രകോപിതനായ ആൾ അ‍ർവിയെ തലയ്ക്കടിച്ച് നിലത്തിടുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ അർവിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇയാൾ മരണത്തിന് കീഴടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് കെയ്ൽ പാപ്പിനെ (40) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. അർവി സിങ് സാഗൂ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് തിരിച്ചിറങ്ങവെയാണ് സംഭവം. പുറത്തിറങ്ങിയ ഇയാൾ തൻ്റെ കാറിൽ കെയ്ൽ മൂത്രമൊഴിക്കുന്നത് കണ്ടു.

Also Read: സൗദിയുടെ ഇന്‍സ്റ്റന്റ് ഇ-വിസ പ്ലാറ്റ്‌ഫോമെത്തി; അപേക്ഷ, ഫീസ്…അറിയേണ്ടതെല്ലാം

സംഭവം ചോദ്യം ചെയ്തതോടെ പ്രതി അരികിലേക്ക് വന്ന് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് അ‍ർവിൻറെ കൂടെയുണ്ടായിരുന്നയാൾ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പോലീസ് ഉടനെ സ്ഥലത്തെത്തി അ‍ർവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ‘താൻ എന്താണ് ചെയ്യുന്നത്’ എന്ന് അർവി ചോദിച്ചതിന് പിന്നാലെ എനിക്ക് ഇഷ്ടമുള്ളത് ചെയ്യുമെന്ന് പറഞ്ഞുകൊണ്ടാണ് പ്രതി ആക്രമിച്ചതെന്ന്- ദൃക്സാക്ഷി പോലീസിനോട് പറഞ്ഞു.

 

 

 

Loading...
Unable to load recommendations.
Follow Us
Related Stories
Iran-US Conflict: ഖേഷ്വം ദ്വീപില്‍ വീണ്ടും സ്‌ഫോടനം; പശ്ചിമേഷ്യ പുകയുന്നു, യുദ്ധത്തിന് അന്ത്യമില്ല
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ